24.1 C
Kottayam
Sunday, June 7, 2026

താരസംഗമമായി നടൻ സിദ്ദിഖിന്റെ മകന്റെ വിവാഹ സൽക്കാരം; ചടങ്ങിൽ തിളങ്ങി സൂപ്പർ താരങ്ങൾ

Must read

കൊച്ചി:മലയാള സിനിമാ ലോകത്ത്‌ അഭിനയ വൈഭവം കൊണ്ടും തന്റെതായ അഭിനയ ശൈലി കൊണ്ടും സിനിമാ പ്രേക്ഷകരെ അമ്പരപ്പിച്ച താരങ്ങളിലൊരാളാണ് സിദ്ദിഖ്. ഏതു തരത്തിലുള്ള കഥാപാത്രം ആണെങ്കിൽ പോലും അതിന്റെ പൂർണ്ണതയിൽ അഭിനയിച്ചു ഫലിപ്പിക്കാൻ സിദ്ദിഖിന് പ്രത്യേക കഴിവ് തന്നെയാണുള്ളത്. തന്റെ അച്ഛന്റെ പാത പിന്തുടർന്ന് കൊണ്ട് അഭിനയ ലോകത്ത് എത്തിയ മകൻ ഷഹീൻ സിദ്ദിഖും സിനിമാ ലോകത്ത് ഏറെ സജീവമാണ്.

നാഷണൽ അവാർഡ് ജേതാവായ സലീം അഹമ്മദിന്റെ സംവിധാനത്തിൽ ഒരുങ്ങിയ പത്തേമാരി എന്ന മമ്മൂട്ടി ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ ഷഹീൻ നിരവധി സിനിമകളിലെ വ്യത്യസ്തമായ വേഷങ്ങളിൽ പ്രേക്ഷകരെ അമ്പരപ്പിക്കുകയായിരുന്നു. മാത്രമല്ല ഡോ. അമൃത ദാസുമായുള്ള ഷഹീനിന്റെ വിവാഹ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ കഴിഞ്ഞ ദിവസം ഏറെ വൈറലാവുകയും ചെയ്തിരുന്നു. ഈയൊരു താര വിവാഹത്തിന് ആരാധകരും.

സിനിമാ പ്രേമികളുമടക്കം നിരവധി പേരായിരുന്നു ആശംസകളുമായി എത്തിയിരുന്നത്. എന്നാൽ ഇപ്പോഴിതാ ഷഹീൻ – അമൃത ദാസ് ദമ്പതികളുടെ വിവാഹത്തിന്റെ റിസപ്ഷൻ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ ഇടം പിടിച്ചിട്ടുള്ളത്. താര രാജാക്കൻമാരായ മമ്മൂട്ടിയും മോഹൻലാലും കൂടെ ദിലീപും ഈയൊരു വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോൾ പ്രേക്ഷകർക്കിടയിൽ നിമിഷനേരം കൊണ്ടായിരുന്നു വിവാഹ വീഡിയോ വൈറലായി മാറിയത്.

- Advertisement -

- Advertisement -

വെളുത്ത മുണ്ടും ഷർട്ടുമായിരുന്നു മമ്മൂട്ടി ധരിച്ചിരുന്നതെങ്കിൽ പാന്റും ഷർട്ടും തലയിൽ തൊപ്പിയും ധരിച്ചായിരുന്നു വിവാഹത്തിൽ പങ്കെടുക്കാൻ മോഹൻലാൽ എത്തിയിരുന്നത്. മാത്രമല്ല ഇവർ വധുവരന്മാരുടെ കൂടെ ഫോട്ടോക്ക് പോസ് ചെയ്യുന്നതും അതിഥികളുമായി കുശലം പറയുന്നതും വീഡിയോയിൽ കാണാവുന്നതാണ്.

ദിലീപിന് പുറമേ കാവ്യയും നിർമ്മാതാവും നടനുമായ ആന്റണി പെരുമ്പാവൂർ,സുരേഷ് കൃഷ്ണ, ബിജു മേനോൻ, മമ്ത മോഹൻദാസ് എന്നിവരുൾപ്പെടെ സിനിമാ രംഗത്തും പുറത്തുമുള്ള നിരവധി പേരായിരുന്നു ഈയൊരു വിവാഹ സംഗമത്തിൽ പങ്കു ചേരാനെത്തിയിരുന്നത്. താരനിബിഡമായ ഈയൊരു വിവാഹ വീഡിയോ സിനിമാ പ്രേക്ഷകർ ഏറ്റെടുത്തതോടെ നിരവധി പേരാണ് നവദമ്പതികൾക്ക് ആശംസകളുമായി എത്തിയത്.

- Advertisement -

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമായ കുഞ്ഞ് മരിച്ചു

കോഴിക്കോട്: പാലേരിയില്‍ പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരണപ്പെട്ടു. ചെറിയകുമ്പളം സ്വദേശികളായ നവാസ്-താരിഫ ദമ്പതികളുടെ മകളായ ഇനായ ആണ് ദാരുണമായി മരണത്തിന് കീഴടങ്ങിയത്. കുഞ്ഞിന് പാല്‍ നല്‍കിയതിന് തൊട്ടുപിന്നാലെ പെട്ടെന്ന്...

ബോക്സ് ഓഫീസിന് തീയിട്ട് ജോർജുകുട്ടിയും കുടുംബവും; 230 കോടി കടന്ന് ‘ദൃശ്യം 3’; മലയാളത്തിലെ എക്കാലത്തെയും ഉയർന്ന നാലാം കളക്ഷനിലേക്ക് ഇനി വേണ്ടത് കേവലം നാല് കോടി

കൊച്ചി: 'ദൃശ്യ'ത്തിന്റെ മൂന്നാം ഭാഗവും ബോക്സ് ഓഫീസിൽ വൻ കുതിപ്പ് തുടരുകയാണ്. മോഹൻലാൽ നായകനായി മെയ് 21-ന് തിയറ്ററുകളിലെത്തിയ 'ദൃശ്യം 3' റിലീസ് ചെയ്ത് ഏഴാം ദിവസം തന്നെ ആഗോളതലത്തിൽ 200 കോടിയിലധികം...

കാസർകോട് വീടിന്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം

കാസർകോട്: ആദൂരിൽ വീടിന്റെ മതിലിടിഞ്ഞുവീണ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം. ആദൂർ പിഎച്ച്സിക്ക് സമീപമുള്ള അബൂബക്കറിന്റെ കുട്ടികളായ മുസമ്മിൽ (8), മുൻസിർ (8) എന്നിവരാണ് മരിച്ചത്. അപകടത്തിൽ മറ്റൊരു കുട്ടിക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ കുട്ടിയെ...

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

Popular this week