NationalNews

നടൻ സമീർ ഖാൻ അന്തരിച്ചു

മുംബൈ:ബോളിവു‍‍‍‍ഡ് നടൻ സമീർ ഖാൻ അന്തരിച്ചു. 71 വയസ്സായിരന്നു. ‌‌മുംബൈയിലെ എം.എം ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ആരോ​ഗ്യസ്ഥിതി മോശമായതിനെ തുടർന്ന് കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

സഹോദരൻ ​ഗണേഷ് ഖാഖറാണ് സമീറിന്റെ മരണം സ്ഥിരീകരിച്ചത്. ശ്വസനസംബന്ധമായ പ്രശ്‌നങ്ങളും നടനുണ്ടായിരുന്നുവെന്ന് സഹോദരന്‍ ഗണേഷ് പറഞ്ഞു. ഉറങ്ങാന്‍ കിടന്ന സമീര്‍ ബോധരഹിതനായെന്നും തുടർന്ന് ആശുപത്രിയില്‍ എത്തിച്ചുവെന്നും ഗണേഷ് പറഞ്ഞു. വെന്റിലേറ്ററിലായിരിക്കെ പുലര്‍ച്ചെ 4.30 യോടെ മരണം സംഭവിച്ചത്.

നുക്കഡ്, സര്‍ക്കസ് എന്നീ ടെലിവിഷന്‍ ഷോകളിലൂടെയാണ് സമീര്‍ പ്രേക്ഷകരിലേക്ക് ശ്രദ്ധേയനായ താരമായി മാറിയത്. പരീന്ദ, ജയ് ഹോ, ഹസീ തോ ഫസീ, സീരിയസ് മെന്‍ എന്നീ ചിത്രങ്ങളിലെ വേഷവും സണ്‍ഫ്‌ലവര്‍ എന്ന വെബ് സീരിസിലും അഭിനയിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button