EntertainmentKeralaNews

ഒരു പരിപാടി വിജയത്തിലെത്തിക്കാന്‍ സ്വയം വില്‍പ്പന ചരക്കാക്കുന്നു; തുറന്ന് പറഞ്ഞ് സലിം കുമാർ

കൊച്ചി:ടിവി ഷോകളിലെ ഹാസ്യ പരിപാടികള്‍ ബോഡി ഷെയിമിങ് നടത്തി ചിരിയുണ്ടാക്കുന്നതിനെക്കുറിച്ച്‌ തുറന്നു പറഞ്ഞ് സലിം കുമാര്‍.‘അതിനെ ബോഡി ഷെയിമിങ് എന്നു പറയാന്‍ പറ്റില്ല. ഒരു പരിപാടി വിജയത്തിലെത്തിക്കാന്‍ സ്വയം വില്‍പ്പന ചരക്കാക്കുകയാണ്. ഞാന്‍ തന്നെയായിരിക്കും ‘നിങ്ങള്‍ എന്നെ വച്ച്‌ ഡയലോഗ് ഇട്ടോ’ എന്ന് പറയുന്നത്.

ചിരിയുണ്ടാക്കണം എന്നത് മാത്രമാണ് ആ സമയത്തെ ചിന്ത. പരസ്പര ധാരണയുടെ പുറത്താണ് അങ്ങനെയെല്ലാം പറയുന്നത്. ഇന്നു അസഹിഷ്ണുത പൊതുവേ കൂടുതലായതു കൊണ്ടാണ് അതു തെറ്റാണെന്നു തോന്നുന്നത്. വൈകല്യമുള്ള ഒരാളെ കളിയാക്കുന്നത് ശരിയല്ല. ഒരാളെ ദ്രോഹിക്കാനും അപഹസിക്കാനും അങ്ങനെ ചെയ്യുന്നതും ശരിയല്ല.

സിനിമ തെരഞ്ഞെടുക്കുന്നതിന്റെ പ്രധാന മാനദണ്ഡം എന്തെങ്കിലും ഒരു പുതിയ അറിവ് ലഭിക്കണം. അതൊരു പാട്ടോ, കഥയോ, ഡയലോഗോ എന്തുമാകാം. എന്നെ അത്ഭുതപ്പെടുത്തുന്ന ഒരു പുതുമ അതിലുണ്ടാകണം. ഇപ്പോള്‍ നിങ്ങള്‍ ചിന്തിക്കും സലിം കുമാര്‍ ചെയ്യുന്ന സിനിമയിലൊന്നും ഇങ്ങനെ കാണാറില്ലല്ലോ എന്ന്. പക്ഷേ എനിക്ക് പ്രതീക്ഷിക്കാമല്ലോ. ആ പ്രതീക്ഷയാണ് എന്നെ മുന്നോട്ട് നയിക്കുന്നത്.

ലാല്‍ ജോസിന്റെ സിനിമ ‘മ്യാവൂ’ എന്ന ചിത്രത്തില്‍ അഭിനയിച്ചു കഴിഞ്ഞു. ‘വണ്‍’, ‘മാലിക്’, ‘രമേഷ് ആന്‍ഡ് സുമേഷ്’ എന്നീ സിനിമകളാണ് പുറത്തുവരാനുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button