32.3 C
Kottayam
Wednesday, April 24, 2024

കൂട്ടുകാരന്റെ മകളുമായി പ്രണയം, ഒടുവിൽ വിവാഹം ; മനസ് തുറന്ന് നടൻ നന്ദു

Must read

കൊച്ചി:വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്ത് മലയാള സിനിമയിൽ ശ്രദ്ധ നേടിയ നടനാണ് നന്ദു. അഭിനയം ആരംഭിച്ച് നാളുകൾ പിന്നിടുമ്പോഴും ശ്രദ്ധേയമായ വേഷങ്ങൾ നന്ദുവിന് സിനിമയിൽ ലഭിച്ചിട്ട് അധിക നാളൊന്നും ആയില്ല. നായകന്മാരുടെ കൂട്ടുകാരനായും, സഹ നടനായും അഭിനയിച്ചിരുന്ന നന്ദുവിന് മുഖ്യ വേഷങ്ങളും, അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളും ലഭിച്ച് തുടങ്ങിയിട്ട് കുറച്ചു നാളുകളെ ആവുന്നുള്ളു. ചെയ്യുന്ന കഥാപാത്രങ്ങളെ അതിൻ്റെ പൂർണതയിൽ എത്തിക്കാൻ അദ്ദേഹം ശ്രദ്ധിക്കാറുണ്ട്.

മോഹൻലാൽ നായക വേഷത്തിലെത്തിയ ‘ആറാട്ട്’ സിനിമയിൽ ഉൾപ്പടെ നല്ല വേഷങ്ങൾ നന്ദുവിന് ലഭിച്ചിരുന്നു. സിനിമയിലെന്ന പോലെ വ്യക്തി ജീവിതത്തിനും, കുടുബത്തിനും ഏറെ പ്രാധാന്യം നൽകുന്ന വ്യക്തിയാണ് നന്ദു. സുഹൃത്തിൻ്റെ മകളുമായി പ്രണയത്തിലായ സന്ദർഭത്തെക്കുറിച്ചും, വിവാഹ ജീവിതത്തെക്കുറിച്ചെല്ലാം നന്ദു മുൻപ് സൂചിപ്പിച്ചിരുന്നു. ലോക്ഡൗൺ സമയത്ത് താടിയും, മുടിയും നീട്ടി വളർത്തിയ രസകരമായ സന്ദർഭത്തെക്കുറിച്ചും നന്ദു തുറന്നു പറഞ്ഞിരുന്നു.

സിനിമയില്‍ നിന്ന് താൻ എന്ത് നേടിയെന്ന് ചോദിച്ചാല്‍ താൻ സംതൃപ്തനാണെന്നായിരുന്നു നന്ദുവിൻ്റെ മറുപടി. ഒരു കുടുംബമുണ്ട്. അത്യാവശ്യം ആളുകള്‍ തിരിച്ചറിയുന്നുണ്ട്. അതൊക്കെയാണ് വലിയ കാര്യങ്ങളെന്നാണ് നന്ദുവിൻ്റെ പക്ഷം. ഭാര്യ കവിതയും രണ്ട് മക്കളും ഉൾപ്പെടുന്നതാണ് നന്ദുവിൻ്റെ കുടുംബം. മകള്‍ നന്ദിത, മകന്‍ കൃഷാല്‍. തന്റേത് ഒരു പ്രണയ വിവാഹമായിരുന്നുവെന്നും, സുഹൃത്തിൻ്റെ മകളെയാണ് വിവാഹം കഴിച്ചതെന്നും അദ്ദേഹം പറയുന്നു.

‘അഹം’ എന്ന സിനിമയില്‍ താൻ അസിസ്റ്റന്റായി ചെയ്യുന്ന സമയമായിരുന്നെന്നും ചിത്രത്തില്‍ ഒരു ഡോക്ടറുടെ വേഷമായിരുന്നു തനിയ്ക്ക്, അപ്പോഴാണ് നടന്‍ മോഹന്‍ലാൽ തൻ്റെ സുഹൃത്തായ കൃഷ്ണകുമാര്‍ മദ്രാസിലുണ്ടെന്ന് പറയുന്നത്. അങ്ങനെ അദ്ദേഹം വന്ന് അഭിനയിച്ചിട്ട് പോവുകയും ചെയ്തു. അദ്ദേഹത്തിന് ഒരു ആയുര്‍വേദ മരുന്ന് ഫാക്ടറിയുണ്ടായിരുന്നതായും തങ്ങൾ നല്ല സുഹൃത്തുക്കളായി മാറിയെന്നും മദ്രാസില്‍ പോകുമ്പോള്‍ തന്നെ വീട്ടിലേയ്ക്ക് വിളിച്ചിരുന്നതായും ഒന്നിച്ചിരിക്കും, ആഹാരം കഴിക്കും. അങ്ങനെ ആ സൗഹൃദം വളര്‍ന്നുവെന്നും നന്ദു കൂട്ടിച്ചേർത്തു.

അദ്ദേഹത്തിൻ്റെ മകൾ കവിതയെയാണ് താൻ പ്രണയിച്ചതെന്നും സുഹൃത്തിൻ്റെ മകളെ പ്രണയിച്ചത് ശരിയായോ ? എന്ന് ചോദിച്ചാല്‍ “ഞങ്ങളങ്ങ് പ്രേമിച്ചു അത്രേയുള്ളു” എന്നായിരുന്നു നന്ദുവിൻ്റെ മറുപടി. സൗഹൃദങ്ങള്‍ക്ക് വില കൊടുക്കുന്ന ആളാണ് താനെന്നും അത് തൻ്റെ സുഹൃത്തിന് അറിയാമെന്നായിരുന്നു നന്ദു പറഞ്ഞത്.

ചിറ്റപ്പന്‍ മരിച്ചതിന് ശേഷം താൻ പിതൃസ്ഥാനത്ത് കാണുന്നത് കവിതയുടെ അച്ഛനെയാണെന്നും അദ്ദേഹം ഒരു വാക്ക് പറഞ്ഞാൽ അത് തൻ്റെ ജീവിതതത്തിലെ അവസാന വാക്കാണെ ന്നും മദ്രാസിലെ ഫാക്ടറി ഉപേക്ഷിച്ച് അദ്ദേഹം ഇപ്പോള്‍ തിരുവനന്തപുരത്ത് താമസിക്കുകയാണെന്നും,ജീവിതം ബാങ്ക് പോലെയാണ് അത്യാവശ്യം ബാലന്‍സ് ഉണ്ടെങ്കില്‍ ബഹുമാനം കിട്ടും. എന്നാല്‍ ബാലന്‍സ് പൂജ്യം ആണെങ്കില്‍ അവര്‍ കണ്ട ഭാവം പോലും നടിക്കില്ലെന്നും അതുപോലെയാണ് നമ്മുടെ ജീവിതമെന്നും നന്ദു സൂചിപ്പിച്ചു. മികച്ച കഥാപാത്രങ്ങൾ ലഭിച്ചാൽ സിനിമയിലേയ്ക്ക് നല്ലൊരു തിരിച്ചു വരവ് ഉണ്ടാകുമെന്നും നന്ദു പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week