ടോയ്ലറ്റിൽ കൃഷി, വിചിത്ര പരീക്ഷണവുമായി യുവതി, അന്തം വിട്ട് ജനം
സോഷ്യല്‍ മീഡിയയില്‍ വൈറലായി ഒരു വിചിത്ര ടോയ്‌ലറ്റ്. ലോകത്തിലെ ഏറ്റവും വിചിത്രമായ ടോയ്‌ലറ്റിന് ഉടമയാണ് താനെന്ന് അലി സ്പാഗ്നോല എന്ന യുവതി അവകാശപ്പെടുന്നു.
‘ലോകത്തിലെ ഏറ്റവും വിചിത്രമായ ചിയ പെറ്റിന്റെ ഉടമ എന്ന നിലയില്‍ ഞാന്‍ അഭിമാനിക്കുന്നു’ എന്ന കുറിപ്പോടെയാണ് അലി തന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. താന്‍ ചിയ പെറ്റിനെ ഉണ്ടാക്കിയത് എങ്ങനെയാണെന്നും യുവതി വ്യക്തമാക്കുന്നുണ്ട്.
ക്ലോസറ്റില്‍ മണ്ണുനിറക്കുന്നതും അതിനു മുകളില്‍ ചിയ വിത്തുകള്‍ നടുന്നതും അതു വളര്‍ന്നു വരുന്നതുമെല്ലാം വീഡിയോയില്‍ വ്യക്തമാണ്. മുളച്ച ചെടി തന്റെ ഭാരം താങ്ങുമോ എന്നറിയുന്നതിനായി യുവതി അതില്‍ ഇരിക്കുന്നതും വീഡിയോയില്‍ ഉണ്ട്. എന്നാല്‍ വലിയ പ്രശ്‌നങ്ങളൊന്നും തന്നെ ചെടിക്കു സംഭവിച്ചില്ല. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോ നിമിഷങ്ങള്‍ക്കകം വൈറലായി.
വീഡിയോക്കു താഴെ അലിയുടെ കലാസൃഷ്ടിയെ പ്രകീര്‍ത്തിക്കുന്ന നിരവധി കമന്റുകളും എത്തി. അഭിനന്ദനങ്ങള്‍, അതിമനോഹരം എന്നൊക്കെയാണ് പലരും അലിയെ പുകഴ്ത്തുന്നത്. എന്നാല്‍, ചിലര്‍ അലിയെ വിമര്‍ശിക്കുന്നുമുണ്ട്. ടോയ്‌ലറ്റില്‍ ഇങ്ങനെ ചെയ്യുന്നത് ആരോഗ്യത്തിന് നല്ലതെന്നാണ് ഇവരുടെ ഉപദേശം.