EntertainmentInternationalNews

നടൻ മൈക്കൽ ഗാംബൻ അന്തരിച്ചു ;ഹാരി പോട്ടർ സീരീസിലൂടെ ശ്രദ്ധേയൻ

ലണ്ടന്‍:പ്രശസ്ത ഹോളിവുഡ് നടൻ സർ മൈക്കിൾ ഗാംബൻ (82) അന്തരിച്ചു. ഹാരി പോട്ടർ സീരീസിലെ പ്രൊഫ. ആൽബസ് ഡംബിൾഡോർ എന്ന കഥാപാത്രത്തിലൂടെ പ്രശസ്തനാണ് ബ്രിട്ടീഷ്-ഐറിഷ് നടനായ മൈക്കിൾ ഗാംബൻ. ന്യുമോണിയ ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

എട്ട് ഹാരിപോട്ടർ ചിത്രങ്ങളിൽ ആറെണ്ണത്തിൽ ഗാംബൻ ആയിരുന്നു പ്രഫ. ഡംബിൾഡോറിനെ അവതരിപ്പിച്ചത്. ടിവി, സിനിമ, റേഡിയോ, തിയേറ്റർ തുടങ്ങിയ മേഖലകളിലെല്ലാം പ്രാവീണ്യം തെളിയിച്ചയാളാണ് ഗാംബൻ. നാല് ടെലിവിഷൻ ബാഫ്റ്റ പുരസ്കാരങ്ങള്‍ ഇദ്ദേഹം നേടിയിട്ടുണ്ട്.

1962-ൽ അയർലൻഡിലെ ഡബ്ലിനിലാണ് ജനനം. ഐടിവി സീരീസായ മൈഗ്രറ്റിൽ ഫ്രഞ്ച് ഡിറ്റക്ടീവ് ജൂൾസ് മൈഗ്രെറ്റ്, ബിബിസിയിലെ ഡെന്നിസ് പോട്ടറിന്റെ ‘ദി സിഗിംഗ് ഡിറ്റക്ടീവി’ലെ ഫിലിപ്പ് മാർലോ എന്നിവ ശ്രദ്ധേയ കഥാപാത്രങ്ങളാണ്. താരത്തിന്റെ മരണത്തിൽ അനുശോചനവുമായി എത്തുകയാണ് സിനിമാലോകം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker