EntertainmentNationalNews

‘ജവാന്റെ’ വരുമാനം കള്ളക്കണക്കെന്ന് കമന്റ്; ‘മിണ്ടാതിരുന്ന് എണ്ണി നോക്ക്’ എന്ന് ഷാരൂഖ്

മുംബൈ:ബോളിവുഡിന്റെ കിം​ഗ് ഖാൻ ഷാരൂഖ് തെന്നിന്ത്യൻ ശൈലിയിൽ നിറഞ്ഞാടിയ ചിത്രമാണ് ജവാൻ. പ്രഖ്യാപന സമയം മുതൽ വാർത്തകളിൽ ഇടംനേടിയ ചിത്രം സംവിധാനം ചെയ്തത് തമിഴ് സംവിധായകൻ ആറ്റ്ലിയാണ്. ഒപ്പം നയൻതാരയും വിജയ് സേതുപതിയും നിറഞ്ഞാടിയ ചിത്രം ആദ്യദിനം മുതൽ ബോക്സ് ഓഫീസിൽ മിന്നും പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. റിലീസ് ചെയ്ത് ഇരുപത് ദിവസത്തിനുള്ളിൽ തന്നെ 1000കോടി പിന്നിട്ട ചിത്രത്തിന്റെ കളക്ഷൻ സംബന്ധിച്ച് വന്ന കമന്റും അതിന് ഷാരൂഖ് ഖാൻ നൽകിയ മറുപടിയുമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. 

കഴിഞ്ഞ ദിവസം ട്വിറ്ററിൽ(എക്സ്) ക്യു ആൻഡ് എ സെക്ഷനുമായി ഷാരൂഖ് ഖാൻ എത്തിയിരുന്നു. ഇതിലൊരു ചോദ്യമായിരുന്നു ജവാന്റെ കണക്ക്. ‘ഷാരൂഖ് ഖാന്‍.. ജവാന്റെ കള്ളക്കണക്കിനെ കുറിച്ച് എന്താണ് പറയാനുള്ളത്. നിര്‍മാതാക്കള്‍ കള്ളക്കണക്കാണ് പുറത്തുവിടുന്നതെന്ന് ആരോപണമുണ്ടായിരുന്നു’, എന്നായിരുന്നു ഒരാളുടെ ചോദ്യം. ഇതിന് ശ്രദ്ധയിൽപ്പെട്ട ഷാരൂഖ് ഉടൻ തന്നെ മറുപടിയുമായി എത്തി. 

‘മിണ്ടാതിരിക്കൂ, എന്നിട്ട് എണ്ണിനോക്ക്. എണ്ണുമ്പോള്‍ ഒരിക്കലും ശ്രദ്ധ തിരിക്കരുത്’, എന്നായിരുന്നു ഷാരൂഖ് ഖാന്റെ മറുപടി. കുറിക്ക് കൊള്ളുന്ന ഷാരൂഖിന്റെ മറുപടി കേട്ട് നിരവധി പേരാണ് പ്രശംസയുമായി രം​ഗത്ത് എത്തിയത്. അടുത്തിടെയാണ് ജവാന്റെ ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോർട്ട് വ്യാജമാണെന്ന ആരോപണങ്ങൾ ഉയർന്നത്. 

സെപ്റ്റംബർ 7നാണ് ജവാൻ റിലീസ് ചെയ്തത്. അന്ന് മുതൽ പ്രേക്ഷക പ്രശംസ നേടുന്ന ചിത്രത്തിൽ ദീപിക പദുക്കോൺ ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു. ആറ്റ്ലിയുടെയും നയൻതാരയുടെ ആദ്യ ബോളിവുഡ് ചിത്രമായ ജവാനിൽ സം​ഗീതം നൽകിയത് അനിരുദ്ധ് ആയിരുന്നു. ഷാരൂഖ് ഖാന്റെ കീഴിലുള്ള റെഡ് ചില്ലീസ് എന്റർടെയ്ൻമെൻസ് ആയിരുന്നു ചിത്രത്തിന്റെ നിർമാണം. കഴിഞ്ഞ ദിവസം വരെ ഇന്ത്യയിൽ  നിന്നും 576.23 കോടി രൂപയാണ് ജവാൻ നേടിയത്. നിലവിൽ 600 കോടി കടക്കാനുള്ള ശ്രമത്തിലാണ് ഷാരൂഖ് ചിത്രം. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker