30.3 C
Kottayam
Friday, June 19, 2026

നടൻ ജോജുവിൻ്റെ വാഹനം കോൺഗ്രസ് പ്രവർത്തകർ അടിച്ചു തകർത്തു

Must read

കൊച്ചി:ഇന്ധനവില വർധനവിനെതിരേ കോൺഗ്രസ് നടത്തിയ റോഡ് ഉപരോധ സമരത്തിനെതിരേ സിനിമാ നടൻ ജോജു ജോർജിന്റെ പ്രതിഷേധം. തിങ്കളാഴ്ച രാവിലെ വൈറ്റിലയിൽ ഗതാഗതം തടസപ്പെടുത്തി ഉപരോധം സംഘടിപ്പിച്ചതിനെതിരെയാണ് ജോജു പരസ്യമായി പ്രതിഷേധിച്ചത്. എന്നാൽ പ്രതിഷേധിച്ചതിന് പിന്നാലെ ജോജുവിന്റെ വാഹനത്തിന്റെ ചില്ല് സമരക്കാർ അടിച്ചുതകർത്തു.

കോൺഗ്രസിന്റെ ഉപരോധം കാരണം വാഹനങ്ങളുടെ നീണ്ടനിരയാണ് റോഡിലുള്ളത്. ആശുപത്രി, ഓഫീസ് ആവശ്യങ്ങൾക്കായി പോകുന്നവർ മണിക്കൂറുകളായി റോഡിൽ കുടുങ്ങികിടക്കുകയായിരുന്നു.

തിങ്കളാഴ്ച രാവിലെയാണ് കോൺഗ്രസ് പ്രവർത്തകർ വാഹനങ്ങളുമായെത്തി ഉപരോധ സമരം ആരംഭിച്ചത്. വാഹനങ്ങൾ റോഡിൽ പലയിടങ്ങളിലായി നിർത്തി താക്കോൽ ഊരി പുറത്തിറങ്ങുകയായിരുന്നു. ഇതോടെ വൈറ്റില മുതൽ ഇടപ്പള്ളി വരെ ഗതാഗതം തടസ്സപ്പെട്ടു. ഇതിനിടെയാണ് ഗതാഗതക്കുരുക്കിൽപ്പെട്ട സിനിമാ നടൻ ജോജു ജോർജ് പ്രതിഷേധവുമായി രംഗത്തെത്തിയത്.

ഗതാഗതം തടസപ്പെടുത്തിയുള്ള സമരത്തിനെതിരെയായിരുന്നു ജോജുവിന്റെ പ്രതിഷേധം. വാഹനത്തിൽനിന്നിറങ്ങിയ ജോജു സമരക്കാരുടെ അടുത്തെത്തി രോഷാകുലനായി തന്റെ പ്രതിഷേധം അറിയിക്കുകയായിരുന്നു. ഇത് ചെറിയരീതിയിലുള്ള വാക്കേറ്റത്തിനും ഇടയാക്കി. രണ്ട് മണിക്കൂറോളമായി ആളുകൾ കഷ്ടപ്പെടുകയാണെന്നും താൻ ഷോ കാണിക്കാൻ വന്നതല്ലെന്നും ജോജു മാധ്യമങ്ങളോട് പറഞ്ഞു.

- Advertisement -

തനിക്ക് കൂടുതലായി ഒന്നും പറയാനില്ലെന്നും സമരം ചെയ്യുന്നവരോടാണ് ചോദ്യങ്ങൾ ചോദിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ,കാശുണ്ടായത് കൊണ്ടാണ് ജോജു ജോർജ് ഇത്തരത്തിൽ പ്രതികരിക്കുന്നതെന്ന് സമീപത്തുനിന്ന് ഒരാൾ വിളിച്ചു പറയുന്നുണ്ടായിരുന്നു. താൻ പണിയെടുത്താണ് കാശുണ്ടാക്കുന്നതെന്നായിരുന്നു ഇതിന് ജോജു നൽകിയ മറുപടി.

- Advertisement -

കാറിന്റെ ചില്ലുകളാണ് കോണ്‍ഗ്രസുകാര്‍ തകര്‍ത്തത്. തുടര്‍ന്ന് പോലീസുകാര്‍ തന്നെ കാര്‍ ഡ്രൈവ് ചെയ്തു സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. ജനങ്ങളെ തടഞ്ഞിട്ടുള്ള സമരം തോന്നിയവാസമാണെന്ന് ജോജു പൊട്ടിത്തെറിച്ചു. വലിയ വാക്കേറ്റമാണ് ജോജുവും കോണ്‍ഗ്രസ് നേതാക്കളും തമ്മിലുണ്ടായത്. ആശുപത്രിയില്‍ പേകേണ്ട രോഗികള്‍ അടക്കം റോഡില്‍ കുടുങ്ങിയിട്ടുണ്ട്. പോലീസ് ഇടപെട്ടിട്ടും വാഹനങ്ങള്‍ കടത്തിവിടാന്‍ കോണ്‍ഗ്രസുകാര്‍ തയാറായില്ല. നടന്‍ ജോജുവിനെ പിന്നീട് പോലീസ് സ്ഥലത്തു നിന്നു മാറ്റുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ലക്ഷ്യം പുതുയുഗ കേരളം; വികസനത്തിനും വിദ്യാഭ്യാസത്തിനും മുൻഗണന നൽകി വി.ഡി സതീശൻ്റെ കന്നി ബജറ്റ്

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ പുതുയുഗ കേരളം എന്ന സ്വപ്നത്തിലേക്ക് ചുവടുവെക്കുന്നതിനുള്ള പ്രഖ്യാപനവുമായി മുഖ്യമന്ത്രി വി.ഡി സതീശന്റെ 2026-27 വർഷത്തെ പരിഷ്‌കരിച്ച ബജറ്റ്. യുവാക്കളുടെ ഉന്നതവിദ്യാഭ്യാസവും തൊഴിൽതേടിയുള്ള കുടിയേറ്റവും കുറയ്ക്കാൻ ലക്ഷ്യമിട്ട് ‘നോളജ് വാലി’ പദ്ധതിക്ക്...

സ്ത്രീകളുടെ സൗജന്യ യാത്ര : സ്വകാര്യ ബസുകൾക്ക് ബജറ്റിന്റെ കൈത്താങ്ങ് ; ത്രൈമാസ നികുതിയിൽ 50 ശതമാനം ഇളവ്

തിരുവനന്തപുരം: പൊതുഗതാഗത മേഖലയെ സംരക്ഷിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനായുമായി നികുതിയിൽ ഇളവുകൾ പ്രഖ്യാപിച്ച് കേരള ബജറ്റ്. സ്റ്റേജ് ക്യാരേജ് പ്രൈവറ്റ് ബസുകളുടെ ത്രൈമാസ നികുതിയിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു. ഡീസൽ വില വർധനവിലും പ്രിയദർശനി...

കൊച്ചിയിൽ ഫിലിംസിറ്റി, കോഴിക്കോട് എം.ടി കൾച്ചറൽ പാർക്ക്‌, തൃശൂരിൽ ജോൺസൺ‌ മാഷ് മ്യൂസിക് അക്കാദമി

തിരുവനന്തപുരം: മലയാള സിനിമയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള പദ്ധതികൾ ബജറ്റിൽ പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി.ഡി.സതീശൻ. ഇതിനായി ജെ.സി.ഡാനിയൽ ഇന്റർനാഷണൽ നാഷണൽ ഫിലിം സിറ്റി ചിത്രനഗരം കൊച്ചിയിൽ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി ബജറ്റ് പ്രഖ്യാപനത്തിൽ അറിയിച്ചു. ഇതിനായി 100...

തിരുവനന്തപുരത്തും കോഴിക്കോട്ടും ലൈറ്റ് മെട്രോ; പ്രാഥമിക പ്രവർത്തനങ്ങൾക്ക് 20 കോടി രൂപ

തിരുവനന്തപുരം: കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളിൽ ലൈറ്റ് മെട്രോ പദ്ധതി നടപ്പാക്കുമെന്ന് ധനമന്ത്രികൂടിയായ മുഖ്യമന്ത്രി വി.ഡി. സതീശൻ. അടിസ്ഥാനസൗകര്യ വികസനത്തിൽ ഈ നഗരങ്ങളെ മുൻപന്തിയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്. കാലാകാലങ്ങളിലായി മുൻ സർക്കാരുകൾ വാഗ്ദാനം...

ദുർബല വിഭാഗങ്ങൾക്കായി ‘വൺ കേരള കരുതൽ മിഷൻ’ വയോജന വകുപ്പിന് 10 കോടി രൂപ, പാചകകല ഇൻസ്റ്റിറ്റ്യൂട്ട്

തിരുവനന്തപുരം: യു.ഡി.എഫ്. സർക്കാരിന്റെ ആദ്യബജറ്റിന്‍റെ അവതരണം ധനമന്ത്രികൂടിയായ മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ ആരംഭിച്ചു. അടിസ്ഥാനസൗകര്യവികസനവും ക്ഷേമപ്രവർത്തനങ്ങളും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകുകയെന്ന യു.ഡി.എഫിന്റെ പ്രഖ്യാപിത നയം യാഥാർഥ്യമാക്കുന്നതിനാണ് ബജറ്റിൽ ഊന്നൽ.കേരളത്തിന്റെ 600 km തീരദേശവും...

Popular this week