ജോജുവിന്റെ പാത്തൂസ് ഡാൻസ്’; “താരപുത്രി റോക്സ്” ; മകളുടെ ഡാൻസ് പകർത്തി ജോജു ജോർജ്; പിന്നാലെ കമന്റുകളുമായി താരങ്ങൾ !
കൊച്ചി:ജൂനിയർ ആർട്ടിസ്റ്റിൽ നിന്നും മലയാളത്തിലെ നായക പദവിയിലെത്തി മലയാളികളെ മാത്രമല്ല അന്യഭാഷാ താരങ്ങളെ വരെ കയ്യിലെടുത്ത നായകനാണ് ജോജു ജോർജ്. സിനിമ കഴിഞ്ഞുള്ള ഒഴിവ് സമയങ്ങൾ കൂടുതലും കുടുംബത്തോടൊപ്പമാണ് ചെലവിടുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ ജോജു ഇടക്ക് കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്.
ഇപ്പോഴിതാ, മകൾ സാറ എന്ന പാത്തുവിന്റെ ഒരു ഡാൻസ് വീഡിയോ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് ജോജു. മകളുടെ സമീപം നിന്ന് ഡാൻസ് ഷൂട്ട് ചെയ്യുന്നതും ജോജു തന്നെയാണ്. ഡാൻസ് ആസ്വദിച്ചു കൊണ്ടാണ് ജോജു വീഡിയോ പകർത്തുന്നത്. ഇൻസ്റ്റഗ്രാം റീൽസിൽ ഇപ്പോൾ വൈറലായ ഒരു ഇംഗ്ലീഷ് ഗാനത്തിനാണ് പാത്തു ചുവടുവെക്കുന്നത്.
സൗബിൻ ഷാഹിർ, നിമിഷ സജയൻ, രമേശ് പിഷാരടി, കൃഷ്ണപ്രഭ, പ്രാർത്ഥന ഇന്ദ്രജിത്, ഗീതു മോഹൻദാസ് തുടങ്ങിയ താരങ്ങളെല്ലാം വീഡിയോക്ക് പ്രതികരണം അറിയിച്ചെത്തിയിട്ടുണ്ട്. “താരപുത്രി റോക്സ്” എന്നാണ് സംവിധായകൻ അജയ് വാസുദേവ് കമന്റ് ചെയ്തിരിക്കുന്നത്. ഇയാൻ, ഇവാൻ, സാറാ എന്നിങ്ങനെ മൂന്ന് മക്കളാണ് ജോജുവിന് ഉള്ളത്. ഇവരെ അപ്പു പപ്പു പാത്തു എന്നാണ് വീട്ടിൽ വിളിക്കുന്നത്.
https://www.instagram.com/reel/CUFQnVgJRjL/?utm_medium=copy_link