28.8 C
Kottayam
Thursday, June 4, 2026

പാവങ്ങളുടെ സണ്ണി ലിയോൺ,തുണി വാങ്ങാൻ ക്യാഷ് വേണോ ചേച്ചീ…സാധികയുടെ ചിത്രത്തിന് കമൻറുകളുമായി ആരാധകർ

Must read

കൊച്ചി:ഗ്ലാമറസ് ഫോട്ടോഷൂട്ട് നടത്തിയതിന്റെ പേരില്‍ പലതവണ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ നടിയാണ് സാധിക വേണുഗോപാല്‍. സിനിമയിലും സീരിയലുകളിലുമൊക്കെ തിളങ്ങി നില്‍ക്കുന്ന നടി സ്ഥിരമായി കിടിലന്‍ ഫോട്ടോസുമായി എത്താറുണ്ട്.ബോസ് മീഡിയയ്ക്കു വേണ്ടി സാധിക നടത്തിയ ഫോട്ടോ ഷൂട്ടാണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്.നടി തന്നെയാണ് ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിയ്ക്കുന്നത്. പാവങ്ങളുടെ സണ്ണി, തുണി വാങ്ങാൻ ക്യാഷ് വേണോ ചേച്ചി തുടങ്ങി നിരവധി കമൻ്റുകളാണ് ചിത്രങ്ങൾക്കുള്ളത്.മനുഷ്യൻ്റെ കൺട്രോൾ കളയായിട്ട് എന്നാണ് ചിലർ പറയുന്നത്.

എന്നാൽ തന്റെ വസ്ത്ര സ്വാതന്ത്ര്യത്തില്‍ കേറി ഇടപെടാന്‍ ആര്‍ക്കും അവകാശം കൊടുത്തിട്ടില്ലെന്ന് നേരത്തെ തന്നെ നടി വ്യക്തമാക്കിയിരുന്നു. എന്റെ ശരീരം തുറന്ന് കാണിക്കുന്നതില്‍ എനിക്കോ എന്റെ കുടുംബത്തിനോ ഒരു പ്രശ്‌നവുമില്ല. പിന്നെ ബാക്കി ഉള്ളവര്‍ക്ക് പ്രശ്‌നമുണ്ടെങ്കില്‍ ഞാനത് മൈന്‍ഡ് ചെയ്യുന്നില്ല. പിന്നെ ഒരു കൂട്ടര്‍ പറയുന്നുണ്ട് എന്റെ ഫോട്ടോകള്‍ പലരെയും വഴിതെറ്റിക്കുമെന്ന്. നമ്മുടെ ഭാരതീയ സംസ്‌കാരത്തിന്റെ അടിസ്ഥാനമായ ഖജുരാവോ ശില്‍പങ്ങള്‍ നമ്മള്‍ ആരാധിക്കുന്നവരാണ്. ആ ശില്‍പങ്ങളെല്ലാം നഗ്നതയും സെക്‌സ് പോസ്‌റ്റേഴുമെല്ലാമാണ് കാണിക്കുന്നത്. അതാര്‍ക്കും കുഴപ്പമില്ല. എല്ലാവരും ആരാധിക്കുന്നു.ഒരഭിമുഖത്തിൽ ബാധിക പറയുന്നു.

- Advertisement -

എന്നാല്‍ സാധാരണ മനുഷ്യര്‍ അതിനെ കുറിച്ച് തുറന്ന് പറഞ്ഞാല്‍ അവരെ പല പേരുമിട്ട് വിളിക്കും. ഇതിനെ കുറിച്ച് തുറന്ന് സംസാരിക്കാന്‍ മടി കാണിക്കുന്നത് തന്നെയാണ് ഇതിനെ അപരിചതമായി തോന്നിപ്പിക്കുന്നതും. വസ്ത്രം ഓരോരുത്തരുടെയും കംഫര്‍ട്ടാണ്. അതിന്റെ അളവുകോല്‍, കാണുന്നവരല്ല തീരുമാനിക്കേണ്ടത്. എനിക്ക് ഇഷ്ടപ്പെടുന്ന വസ്ത്രങ്ങള്‍ ഞാന്‍ ധരിക്കും. ഫോട്ടോകള്‍ എടുക്കും. ഞാന്‍ സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ പോസ് ചെയ്യുന്നത് ഫോളോവേഴ്‌സിനെ കൂട്ടാനോ ലൈക്ക് കൂട്ടാനോ ഒന്നുമല്ല. അവിടെ വന്ന് കമന്റ് ചെയ്യുന്നവര്‍ക്ക് ഞാന്‍ മറുപടി കൊടുക്കും.

- Advertisement -

ഞാന്‍ ഇന്ത്യയില്‍ ജീവിക്കുന്ന പൗരനാണ്. മറ്റുള്ളവരെ ഹനിക്കാത്ത എന്ത് കാര്യവും എനിക്കിവിടെ ചെയ്യാം. എന്റെ ഡ്രസിന്റെ അളവ് കുറഞ്ഞു, ഞാന്‍ കാണിക്കാന്‍ പാടില്ലാത്ത എന്തൊക്കെയോ കാണിച്ചു എന്നൊക്കെ പറയുന്നവരുണ്ട്. അതെല്ലാം എന്റെ അവകാശമാണ്. അതില്‍ കൈകടത്താന്‍ ഒരാള്‍ക്കും അധികാരമില്ല. ഞാനിപ്പോള്‍ ഒന്നും മൈന്‍ഡ് ചെയ്യാറില്ല. കമന്റില്‍ വന്ന് സദാചാരം പറയുന്നവരായിരിക്കും ഇന്‍ബോക്‌സില്‍ വന്ന് ചേച്ചി സ്വകാര്യഭാഗം കാണിച്ചുള്ള ഫോട്ടോ തരാമോ എന്നൊക്കെ ചോദിക്കുന്നത്.

പലരും വന്ന് ഇന്‍ബോക്‌സില്‍ ചോദിക്കുന്ന കാര്യങ്ങള്‍ ഞാന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്. അപ്പോല്‍ പലരും പറയും നിങ്ങള്‍ക്ക് കാണിക്കാന്‍ പറ്റുമെങ്കില്‍ അത് ചോദിക്കുന്നതാണോ തെറ്റെന്ന്. ഞാന്‍ എന്റെ ശരീരം കാണിക്കുന്നതും ഫോട്ടോ ഇടുന്നതും എന്നെ തൊടാനോ പിടിക്കാനോ ഉള്ള ലൈസന്‍സ് അല്ല. ശരീരം ഓരോരുത്തരുടെ അവകാശമാണ്. അത് ആണായാലും പെണ്ണായാലും അവര്‍ക്ക് ഇഷ്ടമുള്ളപ്പോള്‍ അവരുടെ സമ്മതപ്രകാരം മാത്രമേ തൊടാന്‍ പോലും പാടുള്ളു.

- Advertisement -

2015 ലായിരുന്നു എന്റെ വിവാഹം. 2018 ല്‍ വേര്‍പിരിഞ്ഞു. വിവാഹമോചനം വേണമെന്നത് എന്റെ തീരുമാനമായിരുന്നു. പരസ്പരം മനസിലാക്കി പോകാന്‍ കഴിയുന്നില്ലെങ്കില്‍ പിരിയണം. ഒരു മനസമാധനവുമില്ലാതെ മറ്റൊരു ജീവിതത്തില്‍ നില്‍ക്കുന്നതിനേക്കാള്‍ നല്ലത് സമാധാനത്തോടെ നമുക്ക് നമ്മളായിരിക്കാന്‍ സാധിക്കണം. ഇപ്പോള്‍ ഞാന്‍ സന്തോഷവതിയാണ്. എന്നെ എന്റെ അച്ഛനും അമ്മയും വളര്‍ത്തിയത് പേടിക്കാതെയാണ്. അച്ഛന്‍ വേണുഗോപാല്‍ സിനിമയില്‍ കെഎസ് സേതുമാധവന്‍ സാറിന്റെ അസിസ്റ്റന്റായി ജോലി ചെയ്തിരുന്നു. ഒരുപാട് വര്‍ഷങ്ങള്‍ക്ക് ശേഷം അച്ഛനിപ്പോള്‍ തിരക്കഥകള്‍ എഴുതുന്നുണ്ട്. അച്ഛന്റെ സിനിമയില്‍ അഭിനയിക്കണമെന്നതാണ് ഇപ്പോഴത്തെ ഏറ്റവും വലിയ ആഗ്രഹം. അമ്മ രേണുക ദേവി താളവട്ടം. കാതോട് കാതോരം തുടങ്ങി ഇരുപതിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.അനിയന്‍ വിഷ്ണു

എന്റെ ഫോട്ടോസ് എടുത്ത് ഷൂട്ട് ചെയ്ത് യൂട്യൂബിലിടുന്ന വീഡിയോകളുടെ ക്യാപ്ഷനാണ് രസമെന്നു സാധിക പറയുന്നു. ഗ്ലാമര്‍ ഫോട്ടോഷൂട്ടില്‍ സാധിക, നടി സാധിക ഷര്‍ട്ടില്‍ എന്ത് ചെയ്‌തെന്ന് കണ്ടാല്‍ നിങ്ങള്‍ ഞെട്ടും ഇതൊക്കെയായിരിക്കും ക്യാപ്ഷന്‍. ഞാന്‍ ഇടയ്ക്ക് കയറി നോക്കാറുണ്ട്. എന്നെ തന്നെ സെര്‍ച്ച് ചെയ്ത് നോക്കും. സാധിക വേണുഗോപാല്‍ ഹോട്ട് എന്ന് അടിച്ച് കൊടുത്താലേ എന്നെ കിട്ടാറുള്ളു. പുതിയതായി എന്താണ് വന്നതെന്ന് അറിയാന്‍ ഗുഗിളില്‍ കയറി നോക്കുമെന്നും നടി പറയുന്നു.

ഇപ്പോള്‍ ആര്‍ക്കും ഒരു പണിയും ഇല്ലാത്തത് കൊണ്ട് പഴയതൊക്കെ കുത്തിപൊക്കി കൊണ്ട് വരാറുണ്ട്. ഓരോ ആള്‍ക്കാര്‍ക്കും ഓരോ കാഴ്ചപാടാണ്. അടുത്തിടെ ഓക്‌സിജനെ കുറിച്ചുള്ള അഭിപ്രായം പറഞ്ഞതോടെ പിന്നെ കേരളത്തെ കുറിച്ച് എന്ത് പറഞ്ഞാലും വാര്‍ത്തയാകും. ഇതോടെ എന്നെ ചാണകം, സങ്കി എന്നൊക്കെയാണ് വിളിക്കുന്നത്. എന്റെ ആശയം കമ്മ്യൂണിസ്റ്റാണ്. പക്ഷേ എല്‍ഡിഎഫോ പാര്‍ട്ടിയോ ആണെന്നല്ല പറയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബിഹാറിലെ മുസാഫർപുരിൽ ആശുപത്രിയിൽ തീപ്പിടിത്തം; 10 രോഗികൾ മരിച്ചു, മരണ സംഖ്യ ഉയരാൻ സാധ്യത

മുസാഫർപുർ: ബിഹാറിലെ മുസാഫർപുരിൽ പ്രവർത്തിക്കുന്ന പ്രസാദ് സ്വകാര്യ ആശുപത്രിയിലാണ് വ്യാഴാഴ്ച പുലർച്ചെയോടെ നാടിനെ നടുക്കിയ വലിയ ദുരന്തമുണ്ടായത്. ഇന്ന് പുലർച്ചെ ഏകദേശം മൂന്ന് മണിയോടെ ആശുപത്രിയിലെ അതീവ സുരക്ഷാ വിഭാഗമായ ഐസിയുവിൽ (ICU)...

ബ്രിട്ടനിൽ ഗൂഗിളിന് വൻ തിരിച്ചടി; മാധ്യമ ഉള്ളടക്കങ്ങൾ അനുമതിയില്ലാതെ ശേഖരിക്കാനാവില്ല

ലണ്ടൻ: ബ്രിട്ടനിലെ ഉപയോക്താക്കൾക്കായി ഗൂഗിൾ നൽകുന്ന ‘എ.ഐ. ഓവർവ്യൂസ്’ ഉൾപ്പെടെയുള്ള നിർമിത ബുദ്ധി സേവനങ്ങൾക്ക് നിയന്ത്രണം. മാധ്യമങ്ങളുടെയും മറ്റ് വെബ്‌സൈറ്റുകളുടെയും ഉള്ളടക്കം അനുമതിയില്ലാതെ ശേഖരിക്കുന്നത് തടയാൻ ബ്രിട്ടനിലെ കോംപറ്റീഷൻ ആൻഡ് മാർക്കറ്റ്സ് അതോറിറ്റി...

ഫോണും സിം കാർഡും വേർപെടുത്തി ഓഫീസിലെ മേശവലിപ്പിൽ സൂക്ഷിച്ചു, പി.പി. ദിവ്യ ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസ് റിപ്പോർട്ട്

കണ്ണൂർ: പി.പി.ദിവ്യ ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസിന്റെ റിപ്പോർട്ട്. മുൻ എ.ഡി.എം. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട തുടരന്വേഷണ ഉത്തരവിൽ ദിവ്യയുടെ ഔദ്യോഗിക മൊബൈൽ ഫോണിന്റെ വിവരങ്ങൾകൂടി...

തട്ടിയെടുത്ത് കാർ തകർത്തു, വാഹനത്തിനുള്ളിൽ ചോരപ്പാട്; അപഹരിച്ചത് വെറും 25 ഗ്രാം ആഭരണമെന്ന് സ്വർണവ്യാപാരി; ദുരൂഹത

പിലാത്തറ(കണ്ണൂർ): പിലാത്തറയിൽ സ്വർണവ്യാപാരിയുടെ കാർ തട്ടിയെടുത്ത് ആഭരണം കവർന്ന സംഭവത്തിൽ ദുരൂഹത മാറുന്നില്ല. പരാതിക്കാരായ സ്വർണവ്യാപാരിയുടെ മൊഴികളിലെ വൈരുധ്യവും അക്രമത്തിന് ഇരയായശേഷം അറിയിക്കുന്നതിലുണ്ടായ കാലതാമസവും കാരണം എന്തോ മറച്ചുവെക്കുന്നതായി പോലീസിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്. അതേസമയം...

ഹെൽമെറ്റില്ലെങ്കിൽ 3 മാസം ലൈസൻസ് റദ്ദാക്കും; മദ്യപിച്ച് വാഹനം ഓടിച്ചാലും കടുത്ത ശിക്ഷ, എംവിഡി നിയമങ്ങൾ കർക്കശമാക്കുന്നു

തിരുവനന്തപുരം: ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല മൂന്നുമാസത്തേക്ക്‌ ഡ്രൈവിങ് ലൈസൻസും നഷ്ടമാകും. മോട്ടോർവാഹനവകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലനക്ലാസിൽ പങ്കെടുത്താൽമാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കൂ. സുരക്ഷിത ഡ്രൈവിങ്ങിന്റെ പാഠഭാഗം പഠിക്കണം. കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം...

Popular this week