കുടലിന്റെ ഒരു ഭാഗം മുറിച്ചുമാറ്റി, കീമോ സ്റ്റാര്‍ട്ട് ചെയ്തു; കാന്‍സറിനെ തോല്‍പ്പിച്ച അനുഭവം പങ്കുവെച്ച് നടന്‍ സുധീര്‍

കാന്‍സറിനെ തോല്‍പ്പിച്ച അനുഭവം പങ്കുവെച്ച് നടന്‍ സുധീര്‍. സുധീറിന്റെ കുടലിന് ആയിരുന്നു അര്‍ബുദം ബാധിച്ചിരുന്നത്. ആദ്യ സര്‍ജറി നടന്നത് ജനുവരി 11ന് ആയിരുന്നു. കുടലിന്റെ ഒരു ഭാഗം മുറിച്ചുമാറ്റിയെന്നും കീമോ തെറാപ്പി ആരംഭിച്ചുവെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെ നടന്‍ പറയുന്നു.

സുധീറിന്റെ കുറിപ്പ്

ഡ്രാക്കുള സിനിമ മുതല്‍ ബോഡി ബില്‍ഡിങ് എന്റെ പാഷന്‍ ആണ്… എന്റെ കഠിനാദ്ധ്വാനം കഴിഞ്ഞ 10 വര്‍ഷക്കാലമായി പലര്‍ക്കും പ്രചോദനമാകാന്‍ കഴിഞ്ഞിട്ടുണ്ടന്നാണ് എന്റെ വിശ്വാസം. പക്ഷേ, ഒട്ടും പ്രതീക്ഷിക്കാതെ ജീവിതത്തിന്റെ താളം തെറ്റി. തുടരെ കഴിച്ച ഏതോ ആഹാരം കാന്‍സറിന്റെ രൂപത്തില്‍ നല്ല പണി തന്നു.

ജീവിതത്തിലെ ഏത് പ്രതിസന്ധിയെയും ചിരിച്ചു നേരിട്ടിരുന്ന ഞാന്‍ ആദ്യം ഒന്ന് പതറി. കാരണം, മരിക്കാന്‍ പേടിയില്ല, മരണം മുന്നില്‍ കണ്ടു ജീവിക്കാന്‍ പണ്ടേ എനിക്ക് പേടിയായിരുന്നു. ദൈവതുല്യനായ !ഡോക്ടഫും ഗുരുതുല്യരായവരും എനിക്ക് ധൈര്യം തന്നു…ജനുവരി 11 ന് സര്‍ജറി കഴിഞ്ഞു, അമൃതയില്‍ ആയിരുന്നു. കുടലിന്റെ ഒരുഭാഗം മുറിച്ചുമാറ്റി,…25 ന് സ്റ്റിച്ച് എടുത്തു. കീമോ തെറാപ്പി സ്റ്റാര്‍ട്ട് ചെയ്തു. മുടികൊഴിഞ്ഞു പോകും ശരീരത്തിന്റെ ഭാരം കുറയും, പേടിപ്പിക്കല്‍സ് കേട്ടു മടുത്തു.

എല്ലാം വിധിക്ക് വിട്ടുകൊടുത്തുകൊണ്ട് എല്ലാം മറന്ന്, ഒത്തിരി പ്രതീക്ഷകളോടെ ഞാന്‍ ചെയ്യാനിരുന്ന തെലുങ്കിലെ ഒരു വലിയ ചിത്രത്തിന്റെ ഷൂട്ടില്‍ ഇന്നലെ ജോയിന്‍ ചെയ്തു. ഒത്തിരി നന്ദി.. വിനീത് തിരുമേനി, സംവിധായകന്‍ മനു…. പോട്ടെ പുല്ല് …വരുന്നത് വരുന്നിടത്തുവച്ച് കാണാം …ചിരിച്ചുകൊണ്ട് നേരിടാം.. അല്ല പിന്നെ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News