24.3 C
Kottayam
Saturday, June 6, 2026

ചക്കരേ എവിടെയാ? ഉള്ളുലയ്ക്കുന്ന കുറിപ്പുമായി ദുല്‍ഖര്‍

Must read

കൊച്ചി: കെ.പി.എ.സി ലളിതയെ അനുസ്മരിക്കുകയാണ് മലയാള സിനിമാലോകം. കെ.പി.എ.സി ലളിത തങ്ങള്‍ക്ക് എത്രമാത്രം പ്രിയപ്പെട്ടതായിരുന്നെന്ന് വിവരിക്കുകയാണ് പലരും. ഒരിക്കലും ഈ വിയോഗം തങ്ങള്‍ക്ക് താങ്ങാനാവില്ലെന്നും ലളിതച്ചേച്ചിക്ക് മരണമില്ലെന്നുമാണ് പലരും പറയുന്നത്.

കെ.പി.എ.സി ലളിത തനിക്ക് എത്രമാത്രം പ്രിയപ്പെട്ടതായിരുന്നെന്ന് കുറിക്കുകയാണ് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. സ്‌ക്രീനിലെ തന്റെ ഏറ്റവും മികച്ച ജോടിയായിരുന്നു ലളിത ചേച്ചിയെന്നും തനിക്ക് ഏറ്റവും സ്നേഹം തോന്നിയ സഹ്പ്രവര്‍ത്തക കൂടിയായിരുന്നു അവരെന്നും ദുല്‍ഖര്‍ പറയുന്നു. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ കെ.പി.എ.സി ലളിതയ്ക്കൊപ്പം എടുത്ത ചിത്രങ്ങള്‍ പങ്കുവെച്ചായിരുന്നു ദുല്‍ഖറിന്റെ കുറിപ്പ്.

‘സ്‌ക്രീനിലെ എന്റെ ഏറ്റവും മികച്ച ജോടി. എനിക്ക് ഏറ്റവും സ്നേഹം തോന്നിയ സഹപ്രവര്‍ത്തക. ഒരു അഭിനേത്രിയെന്ന നിലയില്‍ അവര്‍ ഒരു മാന്ത്രികയായിരുന്നു, തന്നിലെ പ്രതിഭയെ ഒരു പുഞ്ചിരിയുടെ ലാഘവത്തോടെ പ്രതിഫലിപ്പിക്കാന്‍ കഴിയുന്ന താരം. എഴുതിവെച്ച വാക്കുകളെ മറികടന്ന് ആ രംഗത്തെ മറ്റൊരു തലത്തില്‍ അഭിനയിച്ചുഫലിപ്പിക്കാന്‍ കഴിയുമോയെന്ന് പോലും തോന്നിപ്പോകും.

ഈ ചിത്രങ്ങള്‍ ഞങ്ങള്‍ അവസാനം ഒരുമിച്ചുള്ളപ്പോള്‍ എടുത്തതാണ്. അവരെ വിടാന്‍ എനിക്ക് തോന്നിയില്ല. കെട്ടിപ്പിടിച്ച് ഉമ്മ തരാന്‍ ആവശ്യപ്പെട്ടു. പരസ്പരം കലഹിക്കുന്ന അമ്മയും മകനുമായി ഒരു സിനിമ ചെയ്യണമെന്ന് അവര്‍ നിരന്തരം പറയുമായിരുന്നു. അതിന് ഞങ്ങള്‍ക്ക് സമയം ലഭിക്കുമെന്ന് കരുതി. ഞങ്ങള്‍ പരസ്പരം അയക്കുന്ന ഓരോ സന്ദേശവും ആരംഭിക്കുന്നത് ഇങ്ങനെയായിരുന്നു.
ചക്കരേ എവിടെയാ ??,’ ദുല്‍ഖര്‍ കുറിച്ചു.

- Advertisement -

ഇന്നലെ രാത്രിയോടെയായിരുന്നു കെ.പി.എ.സി ലളിതയുടെ മരണം. അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 74 വയസായിരുന്നു.
നാടകത്തിലൂടെ അഭിനയരംഗത്തെത്തിയ ലളിത മലയാളത്തിലും തമിഴിലുമായി അഞ്ഞൂറ്റിയന്‍പതിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം രണ്ടുവട്ടവും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നാലുവട്ടവും ലഭിച്ചു. കേരള സംഗീത നാടക അക്കാദമിയുടെ ചെയര്‍പേഴ്‌സണായിരുന്നു. യശശ്ശരീരനായ പ്രശസ്ത സംവിധായകന്‍ ഭരതനാണ് ഭര്‍ത്താവ്. മക്കള്‍: ശ്രീക്കുട്ടി, സംവിധായകനും നടനുമായ സിദ്ധാര്‍ഥ് ഭരതന്‍.

- Advertisement -

തോപ്പില്‍ഭാസിയുടെ കൂട്ടുകുടുംബം എന്ന നാടകം 1969-ല്‍ കെ.എസ്. സേതുമാധവന്‍ സിനിമയാക്കിയപ്പോള്‍ അതിലൂടെയായിരുന്നു ലളിത സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, ഒതേനന്റെ മകന്‍, വാഴ്വെ മായം, ത്രിവേണി, അനുഭവങ്ങള്‍ പാളിച്ചകള്‍, ഒരു സുന്ദരിയുടെ കഥ, സ്വയംവരം തുടങ്ങി സത്യനും പ്രേം നസീറുനുമൊപ്പമെല്ലാം ഒട്ടനവധി ചിത്രങ്ങള്‍ ചെയ്തു. സഹനായിക വേഷങ്ങളിലായിരുന്നു കെ.പി.എ.സി ലളിത ഏറെയും പ്രത്യക്ഷപ്പെട്ടത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഡൽഹിയിൽ നാളെ സിജെപി പ്രതിഷേധം; അണികൾക്കായി കർശന മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി, സുരക്ഷ ശക്തമാക്കി പോലീസ്

ഡൽഹി: രാജ്യതലസ്ഥാനത്ത് നാളെ നടക്കാനിരിക്കുന്ന വിപുലമായ പ്രതിഷേധ പരിപാടികളുടെ പശ്ചാത്തലത്തിൽ കോക്രോച്ച് ജനത പാർട്ടി (സിജെപി) തങ്ങളുടെ അണികൾക്കായി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ ഔദ്യോഗികമായി പുറത്തിറക്കി. നാളെ രാവിലെ കൃത്യം 9 മണിക്ക് ആരംഭിക്കുന്ന...

മെമ്മറി കാർഡ് വിവാദം: വിചാരണക്കോടതി റിപ്പോർട്ട് റദ്ദാക്കണമെന്ന് അതിജീവിത; പുതിയ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നീതിക്കുവേണ്ടിയുള്ള തങ്ങളുടെ കടുത്ത നിയമപോരാട്ടം ഒരിയ്ക്കലും അവസാനിപ്പിക്കാൻ തയ്യാറാകാതെ വീണ്ടും ശക്തമായ നിയമനടപടികളുമായി അതിജീവിത മുന്നോട്ട്. കേസിലെ അതീവ സുപ്രധാന തെളിവായ ആക്രമണ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിലെ...

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

Popular this week