24.2 C
Kottayam
Saturday, June 6, 2026

അനാവശ്യ ചര്‍ച്ചകളിലേക്ക് വലിച്ചിഴയ്ക്കരുത്; രാഷ്ട്രീയക്കാര്‍ വെറുതേ വിടണമെന്ന് സുശാന്തിന്റെ മുന്‍ മാനേജരുടെ കുടുംബം

Must read

മുംബൈ: അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുതിന്റെ മുന്‍ മാനേജര്‍ ദിഷ സാലിയാന്റെ മരണവുമായി ബന്ധപ്പെട്ട് രാഷ്ട്രീയക്കാര്‍ അനാവശ്യ ചര്‍ച്ചകളിലേക്ക് വലിച്ചിഴയ്ക്കുന്നുവെന്ന് കുടുംബം. ദിഷയുടെ മരണത്തില്‍ ബിജെപി നേതാവ് നാരായണ്‍ റാണെ കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയ്ക്ക് പിന്നാലെയാണ് രാഷ്ട്രീയക്കാര്‍ വെറുതേ വിടണമെന്നാവശ്യപ്പെട്ട് കുടുംബം രംഗത്തെത്തിയിരിക്കുന്നത്.

ഏക മകളെ തനിക്ക് നഷ്ടപ്പെട്ടുവെന്നും അവളുടെ പേര് അനാവശ്യമായി രാഷ്ട്രീയത്തിലേക്ക് വലിച്ചിഴയ്ക്കുക വഴി കുടുംബത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും ദിഷയുടെ അമ്മ വാസന്തി സാലിയന്‍ പറഞ്ഞു. തങ്ങളെ സമാധാനത്തോടെ ജീവിക്കാന്‍ അനുവദിക്കണമെന്നും അവര്‍ മാധ്യമങ്ങളോട് അഭ്യര്‍ഥിച്ചു.

കുടുംബാങ്ങളെ ഉപദ്രവിക്കുകയോ അപമാനിക്കുകയോ ചെയ്യരുതെന്നാവശ്യപ്പെട്ട് മുംബൈ മേയര്‍ കിഷോരി പഡ്നേക്കറിന് കുടുംബം പരാതി നല്‍കിയിട്ടുണ്ട്. ഇനിയും ബുദ്ധിമുട്ടുണ്ടാക്കിയാല്‍ തുടര്‍ നടപടികളിലേക്ക് കടക്കുമെന്ന് മഹാരാഷ്ട്ര വനിതാ കമ്മിഷന്‍ അംഗങ്ങളുടെ സാന്നിധ്യത്തില്‍ അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ദിഷയുടെ മരണം ബലാത്സംഗത്തിന് ശേഷമുള്ള കൊലപാതകമാണെന്നായിരുന്നു റാണെയുടെ ആരോപണം.സംഭവം വിവാദമായതോടെ വനിതാ കമ്മിഷന്‍ ഇടപെടുകയും പോലീസ് രണ്ട് ദിവസത്തിനുള്ളില്‍ മറുപടി പറയണമെന്ന് അറിയിക്കുകയും ചെയ്തിരുന്നു.

- Advertisement -

സുശാന്തിന്റെ മരണത്തിന് ആറ് ദിവസങ്ങള്‍ക്ക് ശേഷം കെട്ടിടത്തില്‍ നിന്ന് ചാടിയാണ് ദിഷ ആത്മഹത്യ ചെയ്തത്. ദിഷയുടെ മരണവുമായി ബന്ധപ്പെട്ട് ഒരുപാട് ആരോപണങ്ങള്‍ ഉടലെടുത്തെങ്കിലും തെളിവുകളുടെ അഭാവത്തില്‍ കഴിഞ്ഞ വര്‍ഷം മുംബൈ പോലീസ് കേസ് അവസാനിപ്പിച്ചു.സുശാന്തിന്റെ കൂടാതെ അഭിനേതാക്കളായ ഭാര്‍തി സിങ്, റിയ ചക്രവര്‍ത്തി, വരുണ്‍ ശര്‍മ തുടങ്ങിയവരുടെ കൂടെയും ദിഷ പ്രവര്‍ത്തിച്ചിട്ടുണ്ട്.

- Advertisement -

മകളുടെ മരണവുമായി ബന്ധപ്പെട്ട് രാഷ്ട്രീയക്കാരും മറ്റും ഉയര്‍ത്തുന്ന ആരോപണങ്ങള്‍ തികച്ചും അസംബന്ധമാണെന്നും ചില ബിസിനസ് ഡീലുകള്‍ നഷ്ടമായതില്‍ ദിഷ വിഷാദത്തിലായിരുന്നുവെന്നുമാണ് കുടുംബാംഗങ്ങള്‍ അറിയിച്ചിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week