25.5 C
Kottayam
Monday, May 20, 2024

മോഹന്‍ലാലിനെ കൈവച്ച് ആരാധകന്‍,ലാല്‍ തിരിച്ച് ചെയ്തതെന്ത്?തൂവാനത്തുമ്പികളുടെ ഓര്‍മ്മകളുമായി അശോകന്‍

Must read

കൊച്ചി: മലയാളത്തിലെ എക്കാലത്തെയും മികച്ച റൊമാന്റിക് ക്ലാസിക്കുകളില്‍ ഒന്നാണ് പത്മരാജന്‍ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായ തൂവാനത്തുമ്പികള്‍.മഴ, ക്ലാര, പ്രണയം…വ്യത്യസ്തമായ വികാരങ്ങളിലൂടെ മലയാളി പ്രേക്ഷകരെ മറ്റൊരു ലോകത്തേയ്ക്ക് കെണ്ട് പോയ പത്മരാജന്‍ ചിത്രമാണ് തൂവാനത്തുമ്പികള്‍. പ്രണയത്തിന് ഇങ്ങനെയും ചില ഭാവമുണ്ടെന്ന് സിനിമയിലൂടെ പ്രിയ സംവിധായകന്‍ നമുക്ക് കാണിച്ച് തരുകയായിരുന്നു. ചിത്രം പുറത്തിറങ്ങി വര്‍ഷങ്ങള്‍ക്ക് ശേഷവും ക്ലാരയും ജയ കൃഷ്ണണും ഇന്നും പ്രേക്ഷകരുടെ മനസ്സില്‍ ജീവിക്കുന്നു.

പത്മരാജന്റെ ക്ലാസിക് ചിത്രം പിറന്നിട്ട് ഇന്ന് 33 വഷം പിന്നീടുകയാണ്. ഇപ്പോഴിത ചിത്രത്തിന്റെ ഓര്‍മ പങ്കുവെച്ച് നടന്‍ ആശോകന്‍. താരം പങ്കുവെച്ച വീഡിയോയില്‍ ചിത്രത്തെ കുറിച്ചുള്ള ഓര്‍മ പങ്കുവെച്ച് മോഹന്‍ലാലും പ്രത്യക്ഷപ്പെടുന്നുണ്ട്. സിനിമയെ കുറിച്ച് മാത്രമാല്ല മോഹന്‍ ലാല്‍ എന്ന നടനെ കുറിച്ചും വ്യക്തിയെ കുറിച്ചു അശോകന്‍ വീഡിയോയില്‍ വാചാലനാകുന്നുണ്ട് കൂടാതെ ചിത്രത്തിലെ ലൊക്കേഷനില്‍ നടന്ന ഒരു സംഭവവും താരം പറയുന്നു.

ഇപ്പോഴും ഏറെ പുതുമ നല്‍കുന്ന ചിത്രമെന്നാണ് തൂവാനത്തുമ്പികളെ കുറിച്ച് മോഹന്‍ലാല്‍ പറയുന്നത്. തിരക്കഥയിലും സംഭാഷണത്തിനും കഥാപാത്രങ്ങളിലും പുതുമ കൊണ്ടുവന്ന തൂവാനത്തുമ്പികള്‍ പിന്നീട് ഒരു കള്‍ട്ട് സിനമയായി മാറി എന്ന് മോഹന്‍ലാല്‍ പറയുന്നു. കൂടാതെ ചിത്രത്തിലെ ജയകൃഷ്ണന്റെ അടുത്ത സുഹൃത്തായി എത്തിയ അശോകന്റെ കഥാപാത്രത്തെ പറ്റിയും താരം പറയുന്നുണ്ട് മികച്ച പ്രകടനമായിരുന്നു താരം കാഴ്ചവെച്ചതെനനാണ് മോഹന്‍ലാല്‍ അശോകനെ കുറിച്ച് പറഞ്ഞ്.

തൂവാനത്തുമ്പികള്‍ ഇനി പതിറ്റാണ്ടുകള്‍ പിന്നിട്ടാലും എന്നും ഒരു പുതിയ സിനിമയായി തന്നെ നിലനില്‍ക്കുമെന്നാണ് അശോകന്‍ പറയുന്നത്. സിനിമയെ കുറിച്ച് പറയുന്നതിനോടൊപ്പം തന്നെ മോഹന്‍ലാല്‍ എന്ന നടനെ കുറിച്ചും അദ്ദേഹത്തിന്റെ ക്ഷമയെ കുറിച്ചും അശോകന്‍ വീഡിയോയില്‍ പറയുന്നു. ഏറ്റവും കൂടുതല്‍ ക്ഷമയുള്ള മനുഷ്യനാണ് മോഹന്‍ലാല്‍ അദ്ദേഹത്തിന്റെ അഭിനയത്തെ കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. എന്നാല്‍ അദ്ദേഹത്തിന്റെ ക്ഷമയെ കുറിച്ച് അധികം പേര്‍ക്ക് അറിയില്ല. വടക്കുംനാഥ ക്ഷേത്രത്തില്‍ ചിത്രീകരണ സമയത്തുണ്ടായ ഒരു സംഭവമാണ് അശോകന്‍ വീഡിയോയിലൂടെ പങ്കുവെച്ചത്.

വടക്കുംനാഥ ക്ഷേത്രത്തില്‍ ചിത്രീകരിക്കുന്ന സമയത്ത് നിയന്ത്രിക്കാന്‍ സാധിക്കാത്ത രീതിയില്‍ ജനങ്ങളായിരുന്നു. ക്ഷേത്രപരിസരം ആയതിനാല്‍ പൊലീസുകാര്‍ക്കുപോലും നിയന്ത്രിക്കാന്‍ സാധിക്കാത്ത അവസ്ഥയായിരുന്നു. ബഹളം കാരണം ഷൂട്ടിങ് തടസപ്പെടുന്ന അവസ്ഥയുണ്ടായി. ഇടയ്ക്ക് മോഹന്‍ലാല്‍ പറയുന്നുണ്ട്. ആരും ബഹളം വയ്ക്കരുതെന്നും ഷൂട്ട് കഴിഞ്ഞാല്‍ താന്‍ വരുമെന്നും. എന്നാല്‍ ജനങ്ങള്‍ ആവേശം മൂത്ത് ബഹളം വെക്കുകയായിരുന്നു. ഒരു ഷോട്ട് എടുത്തുകഴിഞ്ഞ സമയത്ത് ജനക്കൂട്ടത്തില്‍ നിന്ന് ഒരാള്‍ ഓടിവന്ന് മോഹന്‍ലാലിന്റെ കൈ വലിച്ചുകൊണ്ട് ഒരു തള്ള്.തോളില്‍ കയ്യിടുകയും ഷര്‍ട്ടില്‍ പിടിക്കുകയുമൊക്കെ ചെയ്തു.

മോഹന്‍ലാല്‍ ഞെട്ടിപ്പോയി. ദേഷ്യം വന്നിട്ട് മോഹന്‍ലാല്‍, ഓടാന്‍ തുടങ്ങിയ അവന്റെ കോളറില്‍ കയറി പിടിച്ചു. എന്താടാ ചെയ്തത് എന്ന് ചോദിച്ചു. അവന്‍ നിന്ന് വിറക്കുകയായിരുന്നു അതിനൊപ്പം അവന്റെ മുഖത്ത് ഒരു സന്തോഷവും ഉണ്ടായി. അപ്പോള്‍ അവന്‍ പറഞ്ഞ് കൂട്ടുകാരുമായി പന്തയം വെച്ചാണ് താന്‍ വന്നത് എന്നായിരുന്നു. ലാലേട്ടന്റെ കൈയില്‍ തൊടാന്‍ പറ്റുമോ എന്നായിരുന്നു പന്തയം. ഇതു കേട്ടതോടെ മോഹന്‍ലാല്‍ കൂള്‍ ആയി, പെട്ടെന്ന് വന്ന ദേഷ്യം പെട്ടെന്ന് പോയി അവനെ സമാധാനിപ്പിച്ചാണ് പറഞ്ഞയച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week