ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ നാലുപ്രതികളേയും ഈ മാസം 20ന് രാവിലെ 5.30ന് തൂക്കിലേറ്റും. കേസിലെ എല്ലാ പ്രതികളുടെയും ദഹാഹര്‍ജി രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളിയിരുന്നു. ഇതോടെയാണ് വധശിക്ഷ നടപ്പാക്കുന്നതിനുള്ള തടസങ്ങള്‍ നീങ്ങിയത്.
കഴിഞ്ഞ ദിവസം പവന്‍ ഗുപ്ത നല്‍കിയ ദയാഹര്‍ജിയാണ് അവസാനമായി രാഷ്ട്രപതി തള്ളിയത്. പ്രതികളുടെ ദയാഹര്‍ജി തള്ളണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ശിപാര്‍ശ ചെയ്തിരുന്നു. പവന്‍ ഗുപ്തയുടെ ദയാഹര്‍ജിയും തള്ളിയതോടെ മരണവാറണ്ടിന് വേണ്ടി തിഹാര്‍ ജയില്‍ അധികൃതര്‍ നല്‍കിയ അപേക്ഷ പരിണിച്ചാണ് ഡല്‍ഹി വിചാരണ കോടതി പുതിയ മരണവാറണ്ട് പുറപ്പെടുവിച്ചത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News