ബലാത്സംഗ കേസില്‍ രണ്ടു വര്‍ഷമായി ഒളിവില്‍ കഴിയുകയായിരുന്ന പ്രതി വാക്സിനെടുക്കാന്‍ എത്തിയപ്പോള്‍ പിടിയില്‍

ഭുവനേശ്വര്‍: ഒഡീഷയില്‍ ബലാത്സംഗ കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതി കൊവിഡ് പ്രതിരോധ വാക്സിനെടുക്കാന്‍ എത്തിയപ്പോള്‍ പോലീസ് പിടിയിലായി. ഒഡിഷയിലെ ഭയിന്‍സര്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്. അരുണ്‍ പോധ എന്നയാളാണ് അറസ്റ്റിലായത്.

2019ലാണ് യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ അരുണ്‍ രണ്ടു വര്‍ഷമായി ഒളിവില്‍ കഴിയുകയായിരുന്നു. അതേസമയം, അരുണ്‍ വാക്സിന്‍ രജിസ്ട്രേഷന്‍ നടത്തിയതായി പോലീസിന് വിവരം ലഭിച്ചതിനെത്തുടര്‍ന്ന് അരുണ്‍ വാക്സിനെടുക്കാന്‍ എത്തിയപ്പോള്‍ പോലീസ് പിടികൂടുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News