എരുമ വെള്ളത്തില്‍ കിടക്കുന്നതുപോലെയുണ്ടെന്നു കമന്റ്; കിടിലന്‍ മറുപടിയുമായി ആര്യ
ബിഗ്സ്‌ക്രീനിലൂടെയും മിനിസ്‌ക്രീനിലൂടെയും മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് അര്യ. ബിഗ്ബോസ് സീസണ്‍ ടുവില്‍ മത്സരാര്‍ത്ഥിയായി എത്തിയതോടെയാണ് ആര്യ പ്രേക്ഷകര്‍ക്കിടയില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ചത്. എന്നാല്‍ ബിഗ് ബോസില്‍ പങ്കെടുത്തതിന് പിന്നാലെ ആര്യയ്ക്ക് നേരെ കടുത്ത സൈബര്‍ ആക്രമണമാണ് നടക്കുന്നത്. എന്നാല്‍ ഇതിനെല്ലാം തന്നെ ആര്യ തക്കത്തായ മറുപടിയും നല്‍കാറുണ്ട്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം കഴിഞ്ഞ ദിവസം പങ്കുവെച്ച പോസ്റ്റ് വൈറലായിരുന്നു. കറുത്ത സ്ലീവ്‌ലസ് വസ്ത്രം ധരിച്ചു നില്‍ക്കുന്ന ചിത്രമായിരുന്നു ആര്യ പങ്കുവച്ചത്. അവള്‍ വെള്ളമാണ്, നിങ്ങളെ മുക്കാന്‍ ശക്തിയുള്ളവള്‍, ശുചീകരിക്കാനും മാത്രം സോഫ്റ്റായവള്‍, നിങ്ങളെ സംരക്ഷിക്കാനും മാത്രം ആഴമുള്ളവള്‍- എന്നാണ് ആര്യ കുറിച്ചത്. നിരവധി പേരാണ് ചിത്രത്തിന് കമന്റുമായി എത്തിയത്. അതിനിടെ താരത്തെ അധിക്ഷേപിക്കുന്ന തരത്തിലുള്ള കമന്റുകളും എത്തി.
എരുമ വെള്ളത്തില്‍ കിടക്കുന്നതുപോലെയുണ്ട് എന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിന് രൂക്ഷ മറുപടിയുമായി താരം രംഗത്തെത്തി. കണ്ണ് നന്നായി പരിശോധിക്കുന്നത് നല്ലതായിരിക്കുമെന്നും ഇത് തന്റെ ചിത്രമല്ല എന്റേതാണ് എന്നുമായിരുന്നു ആര്യ മറുപടിയായി കുറിച്ചത്.
https://www.instagram.com/p/CQki-PPMpl2/?utm_source=ig_web_copy_link