കാഞ്ഞിരപ്പള്ളിയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചത് ദിവസങ്ങളോളം പിന്തുടര്‍ന്ന ശേഷം; കൃത്യത്തിന് പ്രേരിപ്പിച്ചത് വഴിയില്‍ വച്ച് കണ്ടുള്ള പരിചയം

കോട്ടയം: ദിവസങ്ങളോളം പിന്തുടര്‍ന്ന ശേഷമാണ് കാഞ്ഞിരപ്പള്ളിയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതെന്ന് പ്രതിയുടെ വെളിപ്പെടുത്തല്‍. അറസ്റ്റിലായ കരിമ്പുകയം സ്വദേശി അരുണ്‍ സുരേഷിനെ കോടതി റിമാന്‍ഡ് ചെയ്തു. പലപ്പോഴും പെണ്‍കുട്ടി വഴിയില്‍ കണ്ടുള്ള പരിചയമാണ് കൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് അരുണ്‍ സുരേഷ് കുറ്റസമ്മത മൊഴിയില്‍ പറഞ്ഞു. പതിമൂന്നുകാരിയെ പിന്തുടര്‍ന്ന് വിവരങ്ങള്‍ ശേഖരിച്ചാണ് ആളില്ലാത്ത സമയം നോക്കി വ്യാഴാഴ്ച വീട്ടിലെത്തിയത്. പെണ്‍കുട്ടി സ്‌കൂള്‍ വിട്ട് വന്നയുടന്‍ വെള്ളം ചോദിച്ചാണ് പ്രതി സമീപിച്ചത്. വെള്ളമെടുക്കാന്‍ ഉള്ളില്‍ പ്രവേശിച്ച പെണ്‍കുട്ടിക്കൊപ്പം അരുണ്‍ വീട്ടിനുള്ളിലേക്ക് കയറി. തുടര്‍ന്നായിരുന്നു പീഡനം.

കൃത്യത്തിനു ശേഷം ഓടിരക്ഷപെട്ട പ്രതി കോഴിക്കോട്ടേക്ക് രക്ഷപ്പെടാനാണ് ശ്രമിച്ചത്. തൊടുപുഴ വരെ പോയെങ്കിലും ടിക്കറ്റിന് പണം തികയാതെ വന്നതോടെ, സുഹൃത്തിന്റെ കൈയില്‍ നിന്നു പണം കടം വാങ്ങാന്‍ ഇയാള്‍ തിരികെ കാഞ്ഞിരപ്പള്ളിക്ക് വരുകയായിരുന്നു. പണം വാങ്ങാനെത്തിയ പ്രതിയെ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് പിന്തുടര്‍ന്നാണ് പോലീസ് അറസ്റ്റ് ചെയ്യുകയായിരിന്നു. സ്ഥിരം മദ്യപാനിയായ അരുണ്‍ മൊബൈല്‍ മോഷണം ഉള്‍പ്പെടെയുള്ള കേസുകളിലെ പ്രതിയാണ്. മെഡിക്കല്‍ പരിശോധനയില്‍ പീഡനവിവരം സ്ഥിരീകരിച്ചു. വിശദമായ ചോദ്യം ചെയ്യലിന് ശേഷം കാഞ്ഞിരപ്പള്ളി പോലീസ് അരുണിനെ പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News