മകളുടെ ആത്മഹത്യയില്‍ പ്രകോപിതനായ അച്ഛന്‍ കാമുകന്റെ മാതാവിനെ വെട്ടി കൊലപ്പെടുത്തി; പ്രതിയ്ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി

ആലപ്പുഴ: മകള്‍ ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് കാമുകന്റെ മാതാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയ്ക്ക് ജീവപര്യന്ത്യം കഠിനതടവും ആറുലക്ഷം രൂപ പിഴയും വിധിച്ച് കോടതി. പുന്നപ്ര പഞ്ചായത്ത് പത്താംവാര്‍ഡില്‍ പനയ്ക്കല്‍ വീട്ടില്‍ ഹരിദാസിനെയാ(56)ണ് കോടതി ശിക്ഷിച്ചത്.

302, 449 വകുപ്പുകള്‍ പ്രകാരം ആലപ്പുഴ അഡീഷണല്‍ ജില്ലാ കോടതി ജഡ്ജി എ. ഇജാസ് ശിക്ഷിച്ചത്. 2012 ഡിസംബര്‍ 12നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പുന്നപ്ര ലക്ഷ്മി നിവാസില്‍ ശശിധരന്റെ ഭാര്യ പത്മിനി(52)യാണ് കൊല്ലപ്പെട്ടത്.

പ്രണയത്തെത്തുടര്‍ന്ന് ഹരിദാസിന്റെ പ്രായപൂര്‍ത്തിയാകാത്ത മകള്‍ ഹരിത കാമുകനായ പത്മിനിയുടെ മകന്‍ അനീഷിനോടൊപ്പം പോകാന്‍ തയ്യാറായിരുന്നു. എന്നാല്‍ പെണ്‍കുട്ടിയെ വീട്ടില്‍ നിന്നു പുറത്തേക്ക് വിട്ടില്ല. തുടര്‍ന്ന് മുറിയിലെ ഫാനില്‍ ഹരിത തൂങ്ങി മരിക്കുകയായിരുന്നു.

തുടര്‍ന്ന് പ്രകോപിതനായ ഹരിദാസ് വടിവാളുമായി അനീഷിനെ അന്വേഷിച്ച് വീട്ടിലേക്ക് പോയെങ്കിലും പത്മിനി മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു. തുടര്‍ന്നാണ് പത്മിനിയെ വെട്ടി കൊലപ്പെടുത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News