ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിലെ സിപിഎമ്മിന്റെ വിജയം പിണറായി വിജയന്റെ മാത്രം ജയമാക്കി മാറ്റാന്‍ മാധ്യമ ശ്രമം നടന്നുവെന്ന് സിപിഎം. സിപിഎമ്മിന്റെ ഡല്‍ഹിയിലെ മുഖപത്രമായ പീപ്പിള്‍സ് ഡെമോക്രസിയിലെ മുഖപത്രത്തിലാണ് വിമര്‍ശനം.
പിണറായിയുടെ വ്യക്തിപ്രഭാവമാണ് കേരളത്തിലെ ജയത്തിന് കാരണമെന്നും സര്‍ക്കാരിലും പാര്‍ട്ടിയിലും പിണറായി ആധിപത്യം വരുത്തി തീര്‍ക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുന്നുവെന്നും മുഖപത്രത്തില്‍ കുറ്റപ്പെടുത്തുന്നു.
സിപിഎം കേന്ദ്രനേതൃത്വത്തിന്റെ നിലപാടായാണ് ഈ മുഖപ്രസംഗം വിലയിരുത്തുന്നത്. പിണറായി വിജയന്റെ ഭരണത്തില്‍ മികച്ച മാതൃക കാട്ടി എന്നതില്‍ സംശയമില്ല. എന്നാല്‍ ഇത് വ്യക്തിപരമായും കൂട്ടായും നടത്തിയ പരിശ്രമത്തിന്റെ ഫലമാണെന്നും മുഖപത്രം ഓര്‍മിപ്പിക്കുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News