ബീഡി വാങ്ങിനല്‍കാത്തതിന് കോട്ടയത്ത് പ്രതി പോലീസുകാരന്റെ കൈ തല്ലിയൊടിച്ചു

കോട്ടയം : ബീഡി വാങ്ങി നല്‍കാത്തതിന് പോലീസുകാരനു പ്രതിയുടെ മര്‍ദ്ദനം,കൈ തല്ലിയൊടിച്ചു. കോട്ടയം കെഎപി ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫീസര്‍ മനോജ് മണിയനെയാണ്, പ്രതി മോനുരാജ് മര്‍ദ്ദിച്ചത്.

എറണാകുളത്തെ കോടതിയില്‍ നിന്നും കോട്ടയം സബ് ജയിലിലേക്ക് കൊണ്ടുപോയ ശേഷം തിരിച്ച് കൊണ്ടുവരുന്ന വഴി ജയിലിനുള്ളില്‍ വെച്ചായിരുന്നു മര്‍ദ്ദനം. മോനുരാജിനെ പോലീസ് ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തി. പരിക്കേറ്റ സിവില്‍ പോലീസ് ഓഫീസറെ കോട്ടയം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു..

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News