കുമളി:തമിഴ്നാട്ടിൽ വില്ലുപുരത്ത് കാർ അപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. നിർത്തിയിട്ട ലോറിയിൽ കാർ ഇടിച്ചാണ് അപകടം.
കാറിന്റെ ഡ്രൈവർ ചക്കുപള്ളം വലിയകത്തിൽ വീട്ടിൽ ഏബ്രഹാം തോമസ് (24), യാത്രക്കാരനായ കുമളി സ്വദേശി ഫോട്ടോഗ്രാഫർ എം.എൻ ഷാജി എന്നിവരാണ് മരിച്ചത്.
അപകടത്തിൽ ഷാജിയുടെ ഭാര്യക്ക് പരിക്കേറ്റു. ഇവരുടെ നിലഗുരുതരമാണ്.
ഇന്നോവ കാർ നിയന്ത്രണം വിട്ട് റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലിടിച്ചാണ് അപകടമുണ്ടായത്. വാഹനത്തിന്റെ മുൻഭാഗം പൂർണമായും തകർന്ന നിലയിലാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News