ഏറ്റുമാനൂർ തെള്ളകത്ത് വയോധികയുടെ കാലിലൂടെ സ്വകാര്യ ബസ് കയറിയിറങ്ങി,കാൽപ്പത്തി ചതഞ്ഞരഞ്ഞു

കോട്ടയം:എം.സി റോഡിൽ ഏറ്റുമാനൂർ തെള്ളകത്ത് വയോധികയുടെ കാലിലൂടെ സ്വകാര്യ ബസ് കയറിയിറങ്ങി.കാൽപ്പത്തി ചതഞ്ഞരഞ്ഞു.പരിക്കേറ്റത് പേരൂർ സ്വദേശിനിയ്ക്ക്

ഗുരുതരമായി പരിക്കേറ്റ ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പേരൂർ സ്വദേശിയായ
ത്യേസ്യാമ്മ യോഹന്നാന്റെ കാലിലൂടെയാണ് സ്വകാര്യ ബസ് കയറിയിറങ്ങിയത്.

ഞായറാഴ്ച രാവിലെ 11 മണിയോടെ എം.സി റോഡിൽ തെള്ളകം ഡെക്കാത്തലോൺ ഭാഗത്തായിരുന്നു അപകടം.

ഏറ്റുമാനൂർ – കോട്ടയം റൂട്ടിൽ സർവീസ് നടത്തുന്ന ആലഞ്ചേരി ബസ് യാത്രക്കാരെ കയറ്റുന്നതിനായി സ്‌റ്റോപ്പിൽ നിർത്തിയതായിരുന്നു. ഇവിടെ ഉണ്ടായിരുന്ന ഒരു യാത്രക്കാരിയെ കയറ്റിയ ശേഷം മുന്നോട്ടെടുത്തപ്പോൾ ബസിന്റെ അടിയിൽ നിന്നും നിലവിളി കേട്ടാണ് ജീവനക്കാർ ചാടിയിറങ്ങി നോക്കിയത്.

ഈ സമയം ബസിന്റെ അടിയിൽപ്പെട്ട് കിടക്കുന്ന ത്യേസ്യാമ്മയെ കണ്ടെത്തുകയായിരുന്നു.തുടർന്ന് ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ എത്തിച്ചു. ബസ് ജീവനക്കാരും സ്ഥലത്ത് എത്തിയിട്ടുണ്ട്.അപകടത്തെ തുടർന്ന് അൽപ സമയം തെള്ളകം ഭാഗത്ത് ഗതാഗതക്കുരുക്കും ഉണ്ടായി.സംഭവം അറിഞ്ഞ് ഏറ്റുമാനൂർ പൊലീസ് സ്ഥലത്ത് എത്തി.

.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News