Home-bannerKeralaNewsRECENT POSTS
കുറ്റിപ്പുറത്ത് കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടു മരണം; രണ്ടു പേര്‍ക്ക് ഗുരുതര പരിക്ക്
കുറ്റിപ്പുറം: കുറ്റിപ്പുറം പാണ്ടികശാലയില്‍ കാറും ചരക്കുലോറിയും കൂട്ടിയിടിച്ച് രണ്ടു കര്‍ണാടക സ്വദേശികള്‍ മരിച്ചു. ഇന്നലെ രാത്രി പന്ത്രണ്ടോടെ കുറ്റിപ്പുറത്തിനും വളാഞ്ചേരിക്കുമിടയിലെ പാണ്ടികശാല ഇറക്കത്തിലായിരുന്നു അപകടം.
കര്‍ണാടക ഇരിയൂര്‍ സ്വദേശിയും നഗരസഭാ കൗണ്‍സിലറുമായ പാ ണ്ഡുരംഗ (34), പ്രഭാകര്‍ (50) എന്നിവരാണ് മരിച്ചത്. കര്‍ണാടകയില്‍ നിന്ന് എറണാകുളത്തേക്ക് വിനോദ സഞ്ചാരത്തിനായി പോകുകയായിരുന്നവര്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പെട്ടത്. കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ലോറി കാറിനെ ഇടിച്ചശേഷം ഏറെ ദൂരം പോയതിനു ശേഷമാണ് നിന്നത്. ഗുരുതരമായി പരുക്കേറ്റ 2 പേരെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News