KeralaNewsRECENT POSTSTrending
കോട്ടയം ഇല്ലിക്കലില്‍ നിയന്ത്രണം വിട്ട ടോറസ് ലോറി മീനച്ചിലാറ്റിലേക്ക് മറിഞ്ഞു; ലോറി പൊക്കാനുള്ള ശ്രമം പുരോഗമിക്കുന്നു
കോട്ടയം: മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ ആറ്റുതീരം ഇടിഞ്ഞ് ഇല്ലിക്കലിനു സമീപം ടോറസ് ലോറി മീനച്ചില്‍ ആറ്റിലേക്ക് മറിഞ്ഞു. ഇന്ന് ഉച്ചകഴിഞ്ഞ് 2.30ഓടെ ഇല്ലിക്കല്‍ കുമ്മനം തോരണം റോഡിലെ മുസ്ലീം പള്ളിക്ക് സമീപമായിരിന്നു അപകടം.
ലോറിയുടെ ഡ്രൈവര്‍ എരുമേലി സ്വദേശി വിഭുവിനെ (32) പരിക്കുകളോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സമീപത്തെ നിര്‍മ്മാണ സ്ഥലത്തേയ്ക്ക് കരിങ്കല്ലുമായി പോകുകയായിരുന്നു ലോറി. മുസ്ലീം പള്ളിയ്ക്കു സമീപത്തു വച്ചു മറ്റൊരു വാഹനത്തിനു സൈഡ് നല്‍കുന്നതിനിടെ ആറ്റുതീരം ഇടിഞ്ഞ് ലോറി തലകീഴായി ആറ്റിലേയ്ക്കു മറിയുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ടോറസിന്റെ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. ഫയര്‍ഫോഴ്‌സും പോലീസും സ്ഥലത്തെത്തി ലോറി പൊക്കാനുള്ള ശ്രമം തുടരുകയാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News