ന്യൂഡല്‍ഹി: എ.ബി.വി.പി അക്രമത്തില്‍ പരിക്കേറ്റവരെ ചികിത്സിക്കാന്‍ ജെ.എന്‍.യുവിലെത്തിയ എയിംസിലെ സംഘത്തെ മര്‍ദ്ദിച്ചതായി ആരോപണം. ഡോക്ടര്‍മാരും നഴ്സുമാരും മെഡിക്കല്‍ വളന്റിയേഴ്സുമടങ്ങുന്ന സംഘത്തെ എ.ബി.വി.പി പ്രവര്‍ത്തകര്‍ തടഞ്ഞതായി എയിംസിലെ ഡോക്ടര്‍ ഹരിജിത് സിങ് ഭാട്ടി ട്വീറ്റ് ചെയ്തു.
‘എ.ബി.വി.പിയുടെ അക്രമത്തില്‍ പരിക്കേറ്റവര്‍ക്ക് പ്രാഥമിക ശുശ്രൂഷ നല്‍കാന്‍ ക്യാംപസിലേക്ക് എത്തിയ ഡോക്ടര്‍മാരും നഴ്സുമാരും മെഡിക്കല്‍ വളന്റിയര്‍മാരും അടങ്ങുന്ന സംഘത്തെ നൂറുകണക്കിനു വരുന്ന എബിവിപിക്കാര്‍ മര്‍ദിച്ചു. ആംബുലന്‍സിന്റെ വാതിലുകളും ഗ്ലാസുകളും എല്ലാം അടിച്ചു തകര്‍ത്തു’ – ഹരിജിത് സിങ് ട്വീറ്റ് ചെയ്തു.
ജെ.എന്‍.യു കേന്ദ്ര സര്‍വകലാശാലയില്‍ ഫീസ് വര്‍ധനയ്‌ക്കെതിരെ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെയാണ് അക്രമം അഴിച്ചു വിട്ടത്. മുഖം മൂടി ധരിച്ചെത്തിയ അന്‍പതോളം പേരാണ് വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും അക്രമിച്ചത്.