24.1 C
Kottayam
Sunday, June 7, 2026

മദ്യം കഴിച്ച ശേഷം സുഹൃത്തുമായി ശാരീരിക ബന്ധം, ഗർഭഛിദ്രം നടത്തിയതിൽ പശ്ചാത്താപമില്ലെന്ന് തുറന്നു പറഞ്ഞ് നടി

Must read

സുഹൃത്തില്‍ നിന്നും താന്‍ ​ഗര്‍ഭം ധരിച്ചിരുന്നെന്നും അത് അബോര്‍ഷനിലൂടെ ഇല്ലാതാക്കിയെന്നും ബോളിവുഡ് താരം കുബ്ര സെയ്റ്റ്.

ആദ്യ പുസ്തകമായ ഓപ്പണ്‍ ബുക്കിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തുന്നത്. പുസ്തകത്തിലെ ഒരു അധ്യായമാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരിക്കുന്നത്. “I Wasn’t Ready to Be a Mother” എന്ന അധ്യായത്തില്‍ മുന്‍പ് ഗര്‍ഭഛിദ്രം നടത്തിയതിനെ കുറിച്ചും അതിന്റെ കാരണങ്ങളെ കുറിച്ചുമാണ് പറയുന്നത്.

ഒരു രാത്രി സുഹൃത്തിനൊപ്പം കഴിഞ്ഞതിനു ശേഷമാണ് താന്‍ ഗര്‍ഭിണിയായതെന്നും അമ്മയാകാന്‍ താന്‍ മാനസികമായി തയ്യാറായിരുന്നില്ലെന്നും നടി പറയുന്നു. 2013 ല്‍ തന്റെ മുപ്പതാം വയസ്സിലുണ്ടായ അനുഭവമാണ് കുബ്ര പറയുന്നത്. ആന്‍ഡമാനിലേക്ക് യാത്ര പോയപ്പോഴായിരുന്നു സംഭവം. സ്കൂബ ഡൈവിങ്ങിനു ശേഷം അല്‍പം മദ്യപിച്ചിരുന്നു. ഇതിനുശേഷം സുഹൃത്തുമായി ശാരീരിക ബന്ധമുണ്ടായി. പിന്നീട് ഏതാനും നാളുകള്‍ക്കു ശേഷം പരിശോധന നടത്തിയപ്പോഴാണ് ഗര്‍ഭിണിയാണെന്ന് തിരിച്ചറിഞ്ഞതെന്ന് കുബ്ര എഴുതി.

- Advertisement -

ജൂണ്‍ 27 നാണ് ബോളിവുഡ് താരം കുബ്ര സെയ്റ്റ് തന്റെ ആദ്യ പുസ്തകമായ ഓപ്പണ്‍ ബുക്ക് പുറത്തിറക്കിയത്. ബെംഗളുരുവിലെ തന്റെ മുന്‍കാല ജീവിതവും വ്യക്തിപരമായ അനുഭവങ്ങളുമാണ് നടി പുസ്തകത്തില്‍ എഴുതിയിരിക്കുന്നത്. സിനിമാലോകത്ത് എത്തുന്നതിന് മുമ്ബ് നേരിട്ട ബോഡിഷെയ്മിങ്ങിനെ കുറിച്ചും നേരിട്ട സാമൂഹിക ഉത്കണ്ഠയെ കുറിച്ചുമെല്ലാം കുബ്ര പുസ്തകത്തിലൂടെ വെളിപ്പെടുത്തുന്നുണ്ട്.

- Advertisement -

ടൈംസ് നൗവിന് നല്‍കിയ അഭിമുഖത്തില്‍ ആ സംഭവത്തെ കുറിച്ച്‌ കുബ്ര കൂടുതല്‍ വിശദമാക്കുന്നുണ്ട്. “ഗര്‍ഭിണിയാണെന്ന് അറിഞ്ഞ് ഒരാഴ്ച്ചയ്ക്ക് ശേഷം ഗര്‍ഭധാരണം വേണ്ടെന്ന് വെക്കാന്‍ തീരുമാനിച്ചു. ഞാന്‍ മാനസികമായി തയ്യാറായിരുന്നില്ല. തന്റെ ജീവിതം അങ്ങനെയാകാനായിരുന്നില്ല ആഗ്രഹിച്ചിരുന്നത്. അമ്മയാകാന്‍ ഞാന്‍ ഒരുക്കമായിരുന്നില്ല. ഇപ്പോഴും അതിന് തയ്യാറാണെന്ന് കരുതുന്നില്ല. പെണ്‍കുട്ടികള്‍ 23 വയസ്സില്‍ വിവാഹിതയായി മുപ്പത് വയസ്സിനുള്ളില്‍ അമ്മയാകണമെന്ന് സമൂഹം നിര്‍ബന്ധിക്കുന്നതെന്തിനാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. അദൃശ്യമായ നിയമപുസ്തകം പോലെയാണിത്. എനിക്കറിയാമായിരുന്നു ഞാനതിന് ഒരുക്കമായിരുന്നില്ലെന്ന്”. കുബ്ര പറയുന്നു. ഗര്‍ഭഛിദ്രം നടത്തിയതില്‍ പശ്ചാത്താപമില്ലെന്നും നടി വ്യക്തമാക്കി.

“തീര്‍ച്ചയായും ആ തിരഞ്ഞെടുപ്പ് കാരണം ഒരു മോശം മനുഷ്യനാണെന്ന് എനിക്ക് തോന്നിയിരുന്നു. എന്നാല്‍ എനിക്ക് മോശം തോന്നുന്നത് എനിക്ക് എങ്ങനെ തോന്നി എന്നതില്‍ നിന്നല്ല, മറിച്ച്‌ മറ്റുള്ളവര്‍ അത് എങ്ങനെ മനസ്സിലാക്കും എന്നതില്‍ നിന്നാണ്. എന്റെ തിരഞ്ഞെടുപ്പ് എന്നെക്കുറിച്ചായിരുന്നു. ചിലപ്പോള്‍ സ്വയം സഹായിക്കുക എന്നത് ഏറെ ബുദ്ധിമുട്ടായിരിക്കും. പക്ഷേ കുഴപ്പമില്ല. നിങ്ങളത് ചെയ്യണം.”- കുബ്രയുടെ വാക്കുകള്‍.

ബെംഗളുരുവില്‍ ജനിച്ച കുബ്ര നെറ്റ്ഫ്ലിക്സ് സീരീസ് സേക്രഡ് ഗെയിംസിലൂടെയാണ് കൂടുതല്‍ ശ്രദ്ധേയയാകുന്നത്. ആപ്പിള്‍ ടിവി+ സീരീസായ ഫൗണ്ടേഷനിലാണ് കുബ്ര അവസാനമായി അഭിനയിച്ചത്. ബോളിവുഡില്‍ നേരത്തേ ചെറിയ വേഷങ്ങളിലും കുബ്ര വേഷമിട്ടിരുന്നു.

- Advertisement -

സല്‍മാന്‍ ഖാനും അസിനും അഭിനയിച്ച റെഡി എന്ന ചിത്രത്തിലെ ചെറിയ വേഷത്തിലൂടെയാണ് കുബ്ര അഭിനയ രംഗത്തേക്ക് കടക്കുന്നത്. സുല്‍ത്താന്‍, ജവാനി ജാനേമന്‍, ഡോളി കിറ്റി ഔര്‍ വോ ചമക്തേ സിത്താരേ, സിറ്റി ഓഫ് ലൈഫ് എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമായ കുഞ്ഞ് മരിച്ചു

കോഴിക്കോട്: പാലേരിയില്‍ പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരണപ്പെട്ടു. ചെറിയകുമ്പളം സ്വദേശികളായ നവാസ്-താരിഫ ദമ്പതികളുടെ മകളായ ഇനായ ആണ് ദാരുണമായി മരണത്തിന് കീഴടങ്ങിയത്. കുഞ്ഞിന് പാല്‍ നല്‍കിയതിന് തൊട്ടുപിന്നാലെ പെട്ടെന്ന്...

ബോക്സ് ഓഫീസിന് തീയിട്ട് ജോർജുകുട്ടിയും കുടുംബവും; 230 കോടി കടന്ന് ‘ദൃശ്യം 3’; മലയാളത്തിലെ എക്കാലത്തെയും ഉയർന്ന നാലാം കളക്ഷനിലേക്ക് ഇനി വേണ്ടത് കേവലം നാല് കോടി

കൊച്ചി: 'ദൃശ്യ'ത്തിന്റെ മൂന്നാം ഭാഗവും ബോക്സ് ഓഫീസിൽ വൻ കുതിപ്പ് തുടരുകയാണ്. മോഹൻലാൽ നായകനായി മെയ് 21-ന് തിയറ്ററുകളിലെത്തിയ 'ദൃശ്യം 3' റിലീസ് ചെയ്ത് ഏഴാം ദിവസം തന്നെ ആഗോളതലത്തിൽ 200 കോടിയിലധികം...

കാസർകോട് വീടിന്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം

കാസർകോട്: ആദൂരിൽ വീടിന്റെ മതിലിടിഞ്ഞുവീണ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം. ആദൂർ പിഎച്ച്സിക്ക് സമീപമുള്ള അബൂബക്കറിന്റെ കുട്ടികളായ മുസമ്മിൽ (8), മുൻസിർ (8) എന്നിവരാണ് മരിച്ചത്. അപകടത്തിൽ മറ്റൊരു കുട്ടിക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ കുട്ടിയെ...

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

Popular this week