30.4 C
Kottayam
Friday, November 15, 2024
test1
test1

കൊവിഡിന്റെ മറവില്‍ സ്വകാര്യ ആശുപത്രികളില്‍ വെട്ടിപ്പും കൊള്ളയും, ‘എന്റെ കുടുംബം വിറ്റാല്‍ പോലും ബില്‍ അടയ്ക്കാന്‍ കഴിയില്ല’; നടന്‍ എബ്രഹാം കോശി

Must read

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ചികിത്സയുടെ പേരില്‍ ചില സ്വകാര്യ ആശുപത്രികള്‍ ഭൂലോക വെട്ടിപ്പും കൊള്ളയും നടത്തുകയാണെന്ന് നടനും വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥനുമായ എബ്രഹാം കോശി. തനിക്കുണ്ടായ ഒരു അനുഭവമാണ് എബ്രഹാം കോശി പങ്കുവെച്ചെക്കുന്നത്. കഴിഞ്ഞ ജനുവരി 28നാണ് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എബ്രാഹാം കോശിയെ ഒരു സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ആശുപത്രി അധികൃതര്‍ 2 ലക്ഷത്തിലധികം രൂപയുടെ ബില്‍ നല്‍കിയെന്നാണ് എബ്രഹാം കോശി വീഡിയോയില്‍ വ്യക്തമാക്കുന്നത്. കോശിയുടെ വീഡിയോ വൈറലായതിനു പിന്നാലെ സമാനമായ അനുഭവങ്ങള്‍ തുറന്നു പറഞ്ഞ് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

‘ഞാന്‍ എബ്രഹാം കോശി. 69 വയസ്സുള്ള റിട്ടേര്‍ഡ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്. 28/01/2021ല്‍ എനിക്ക് കോവിഡ് സ്ഥിരീകരിച്ചിട്ട് ഞാന്‍ ഒരു സൂപ്പര്‍ സ്പെഷാലിറ്റി ഹോസ്പിറ്റലില്‍ അഡ്മിഷന്‍ തേടി. അവിടെ ജനറല്‍ വാര്‍ഡില്‍ താമസിച്ച് വരവേ എന്റെ ഭാര്യക്കും മകളുടെ കുട്ടിക്കും കോവിഡ് സംശയിച്ചത് കാരണം 30/01/2021ല്‍ അവര് ഹോസ്പിറ്റലില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ ആവുകയും 31ല്‍ അവരുടെ അസുഖം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഡോക്ടറുടെ അഭിപ്രായം അനുസരിച്ച് ഞങ്ങള്‍ എല്ലാവരും കൂടി ഒരു മുറിയിലേക്ക് മാറുകയും ചെയ്തു. മറ്റ് മുറികള്‍ ഇല്ലാഞ്ഞത് കൊണ്ട് ഒരു എ സി റൂം ആണ് കിട്ടിയത്.

വാടക, 10,300 രൂപയാണ് ദിവസം. ‘ഈ മുറി വാടകയില്‍ ഡോക്ടറുടെ ഫീസും നഴ്സിന്റെ ഫീസും മുറി വാടകയും മാത്രമാണ് അടങ്ങുന്നത്. ടെസ്റ്റും കാര്യങ്ങളും ഒന്നും അതില്‍ അടങ്ങില്ല. ഞങ്ങള്‍ മൂന്ന് പേരും തിരിച്ചെത്തിയശേഷം രണ്ടാം തീയതി അവര്‍ ഒരു പാര്‍ട്ട് ബില്‍ തന്നു. 2,40,000 രൂപയാണ് അതിന്റെ ബില്‍. അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ മൂന്ന് പേരും ഈ റൂമില്‍ താമസിക്കുകയാണെങ്കിലും ഓരോരുത്തരും ദിവസവും 10,300 രൂപ വാടകയായി നല്‍കണം. ഒരു ദിവസം 31,000 രൂപ വാടകയിനത്തില്‍ തന്നെ നല്‍കേണ്ടതായി വരുന്നു. ഓരോരുത്തരും മുഴുവന്‍ വാടകയും നിര്‍ബന്ധമായും കൊടുക്കണമെന്ന് തന്നെ അവര്‍ പറയുന്നു.’

‘നഴ്സുമാര്‍ക്ക് പിപിഇ കിറ്റ് വാങ്ങിച്ച് കൊടുക്കേണ്ടത് രോഗികളാണെന്ന് ബോധ്യമുണ്ട്. 2 നഴ്സുമാര്‍ ആണുള്ളത്. ദിവസവും രണ്ട് പിപിഇ കിറ്റ് വാങ്ങിച്ച് കൊടുക്കണം. ഈ സിസ്റ്റര്‍ 10 പേരെയെങ്കിലും ദിവസവും പരിചരിക്കുന്നുണ്ട്. പത്ത് പേരും പി പി ഇ കിറ്റ് വാങ്ങിച്ച് കൊടുക്കണം. 20 കിറ്റ് ഒരു ദിവസത്തേക്ക് 2 നഴ്സുമാര്‍ക്ക് വാങ്ങിച്ച് കൊടുത്താലും ഒരു ദിവസം ചെലവാകുന്നത് 2 കിറ്റ് മാത്രം. കന്റീനില്‍ ഉള്ളവര്‍ക്ക് കൊടുക്കുന്നുണ്ടാകാം. ഇക്കാര്യത്തിലും കോവിഡിന്റെ പേരില്‍ ഭൂലോകവെട്ടിപ്പ് നടക്കുകയാണ്. ഏറ്റവും വലിയ പ്രശ്നം 30,000 രൂപ ഒരു ദിവസത്തെ വാടക തന്നെ കൊടുക്കുക എന്ന് പറഞ്ഞാല്‍ സാധ്യമായ കാര്യമല്ല. ഇനി പതിനാല് ദിവസം ഇവിടെ കിടക്കേണ്ടി വരും. എന്റെ കുടുംബം വിറ്റാല്‍ പോലും ബില്‍ അടയ്ക്കാന്‍ കഴിയില്ല’- എബ്രഹാം കോശി വീഡിയോയില്‍ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

71,38,32,00,000 രൂപ! ;മെറ്റയ്ക്ക് പിഴയിട്ട് യൂറോപ്യൻ യൂണിയൻ,ചെയ്ത തെറ്റ് എല്ലാവരെയും ബാധിയ്ക്കുക്കുന്നത്

വാഷിംഗ്ടൺ; ഫേസ്ബുക്ക് -വാട്സ്ആപ്പ് ഉടമകളായ മെറ്റയ്‌ക്കെതിരെ പിഴയിട്ട് യൂറോപ്യൻ യൂണിയൻ. 800 മില്യൺ യൂറോയോളം ആണ്  യൂറോപ്യൻ യൂണിയൻ മെറ്റക്കെതിരെ ചുമത്തിയ പിഴ തുക. അതായത് 71,38,32,00,000 രൂപ.ഗുരുതര കുറ്റങ്ങൾ ചുമത്തിയാണ് യൂറോപ്യൻ...

അമേരിക്കയിൽ നാശം വിതച്ച് സാറ കെടുങ്കാറ്റ് ; പി ന്നാലെ വരുന്ന പേമാരിയിൽ മണ്ണൊലിപ്പും മിന്നൽപ്രളയവും; ജാഗ്രതാ ന

വാഷിംഗ്ടൺ; അമേരിക്കയിൽ നാശം വിതച്ച് ഉഷ്ണമേഖല കൊടുങ്കാറ്റായ സാറ. മദ്ധ്യ അമേരിക്കയിലും മെക്‌സിക്കോയുടെ തെക്കൻ മേഖലയിലുമാണ് കൊടുങ്കാറ്റ് നാശം വിതയ്ക്കുന്നത്.ഹോണ്ടുറാസിൽ വലിയ രീതിയിലുള്ള മണ്ണിടിച്ചിലിന് കാരണമായതിന് പിന്നാലെയാണ് ഉഷ്ണ മേഖലാ കൊടുങ്കാറ്റായ സാറ...

റഹീമിൻ്റെ മോചനം: സമാഹരിച്ചത് 47.87 കോടി, ചെലവ് 36. 27 കോടി; ബാക്കി തുക സംബന്ധിച്ച തീരുമാനം മോചനത്തിന് ശേഷം

കോഴിക്കോട്: സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിൻ്റെ മോചനത്തിനായി സമാഹരിച്ച പൂർണ്ണമായ കണക്കുകൾ പുറത്തു വിട്ട് റഹീം നിയമ സഹായ സമിതി. റഹീമിന്റെ മോചനത്തിനായി 47 കോടി 87 ലക്ഷത്തി...

ശ്രീലങ്കയിൽ ചുവപ്പ് മുന്നേറ്റം തുടരുന്നു, പാർലമെന്റ് തെരഞ്ഞെടുപ്പിലും ഇടതിന് വൻ നേട്ടം

കൊളംബോ: ശ്രീലങ്കൻ പാർലമെന്റ് തെരഞ്ഞെടുപ്പിലും ഇടത് മുന്നേറ്റം. 225 അംഗ പാർലമെന്റിൽ പ്രസിഡന്റ് അനുര കുമാര ദിസനായകെയുടെ നാഷനൽ പീപ്ൾസ് പവർ(എൻപിപി)123 സീറ്റുകൾ​ നേടി കേവല ഭൂരിപക്ഷം നേടി. കേവല ഭൂരിപക്ഷത്തിന് ആവശ്യമായ...

എലിവിഷം വച്ച മുറിയിൽ കിടന്നുറങ്ങി,2 കുഞ്ഞുങ്ങൾ മരിച്ചു; സംഭവം ചെന്നൈയിൽ, അന്വേഷണം

ചെന്നൈ: ചെന്നൈയിൽ എലിവിഷം വച്ച മുറിയിൽ കിടന്നുറങ്ങിയ രണ്ട് കുരുന്നുകൾക്ക് ദാരുണാന്ത്യം. ആറ് വയസ്സുകാരിയായ വിശാലിനിയും ഒരു വയസ്സുള്ള സായി സുദർശനുമാണ് മരിച്ചത്. ഇവരുടെ അച്ഛനമ്മമാരായ ഗിരിധരൻ, പവിത്ര എന്നിവർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. കുന്ദ്രത്തൂരിലാണ്...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.