ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിംഘ്‌വി. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഇങ്ങനെയാകണം ഒരു നേതാവ്, സജീവത, കണിശത, വസ്തുക്കള്‍ വച്ചുള്ള പ്രതികരണം. മാധ്യമങ്ങളെ അഭിമുഖീകരിക്കാന്‍ ഭീതിയില്ലായ്മ എന്ന് മനു അഭിഷേക് സിംഘ്‌വി വ്യക്തമാക്കി. പാലക്കാട് കാട്ടാന ചരിഞ്ഞ സംഭവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ട്വീറ്റ് ചെയ്ത വിശദീകരണക്കുറിപ്പ് പങ്കുവച്ചുകൊണ്ടാണ് സിംഗ്‌വിയുടെ വാക്കുകള്‍. സംഭവത്തില്‍ അന്വേഷണമുണ്ടാകുമെന്നും നീതി നടപ്പാകുമെന്നും വ്യക്തമാക്കിയ മുഖ്യമന്ത്രി, കേന്ദ്രമന്ത്രിമാരടക്കം ബി.ജെ.പി നേതാക്കള്‍ കേരളത്തിനെതിരെയും മലപ്പുറം ജില്ലയ്ക്ക് എതിരെയും നടത്തുന്ന വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെയും പ്രതികരിച്ചിരുന്നു.