29.4 C
Kottayam
Saturday, June 6, 2026

മനസ്സില്‍ വല്ലാത്ത ഒരു കുറ്റബോധം തോന്നുന്നു; ഷൈനും കുടുംബത്തിനുമുണ്ടായ അപകടത്തില്‍ കുറിപ്പുമായി തിരക്കഥാകൃത്ത് അഭിലാഷ് പിള്ള

Must read

കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ട് പിതാവ് സി പി ചാക്കോ മരിച്ച സംഭവത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പുമായി തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. മരണ വാര്‍ത്ത മനസ്സില്‍ വല്ലാത്ത ഒരു കുറ്റബോധം ഉണ്ടാക്കുന്നുവെന്നും അപകടം നടക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്നേ അല്ലേല്‍ ഒരു പക്ഷെ അവസാനമായി ഫോണില്‍ സംസാരിച്ചത് തന്നോടാവാം എന്നും അഭിലാഷ് പിള്ള കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപമിങ്ങനെ

ജീവിതത്തില്‍ ചില ഓര്‍മ്മകള്‍ നമ്മളെ വല്ലാതെ വേട്ടയാടും, കഴിഞ്ഞ ദിവസം രാവിലെ കേട്ട ഈ മരണ വാര്‍ത്ത മനസ്സില്‍ വല്ലാത്ത ഒരു കുറ്റബോധം ഉണ്ടാക്കുന്നു. അപകടം നടക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്നേ അല്ലേല്‍ ഒരു പക്ഷെ അവസാനമായി ഫോണില്‍ സംസാരിച്ചത് എന്നോടാവാം.

- Advertisement -

ബാംഗ്ലൂര്‍ പോകുന്ന വഴി ഷൈന്‍ ചേട്ടനും അമ്മയും അച്ഛനും ചേര്‍ന്ന് 10 മിനിറ്റ് സമയം എന്നോട് സംസാരിച്ചിരുന്നു അതിനും മണിക്കൂറുകള്‍ക്ക് മുന്നേ പുതിയ സിനിമയുടെ ഡബ്ബിങ് നടക്കുന്ന സ്റ്റുഡിയോയില്‍ നിന്നും വീഡിയോ കോള്‍ ചെയ്തു സംസാരിച്ച ഷൈന്‍ ചേട്ടനും ഡാഡിക്കും മമ്മിക്കും എന്നെയൊന്നു നേരിട്ട് കാണാന്‍ പറ്റുമോ എന്ന് ചോദിച്ചപ്പോള്‍ എന്റെ ജോലി തിരക്ക് കാരണം കാണാന്‍ കഴിയാതെ പോയത് മനസ്സില്‍ വല്ലാത്ത ഒരു വിങ്ങല്‍ ഉണ്ടാക്കുന്നു.

- Advertisement -

രാത്രി വൈകി വിളിച്ചു സംസാരിച്ചപ്പോള്‍ ഒപ്പം ഞാന്‍ ഉണ്ടാകും ട്രീറ്റ്‌മെന്റ് കഴിഞ്ഞു വാ എന്നിട്ട് നമ്മുക്ക് ഒരു യാത്രയൊക്കെ പോകണം പുതിയ സിനിമ ചെയ്യണം അങ്ങനെ ഒരുപാട് ആഗ്രഹങ്ങള്‍ പറഞ്ഞു തമ്മില്‍,ഫോണ്‍ വെക്കുന്നതിന് മുന്നേ ഞാന്‍ ചോദിച്ചിരുന്നു ഈ രാത്രി ബാംഗ്ലൂര്‍ പോകണമോന്നു എന്നാല്‍ രാവിലെ കേട്ട വാര്‍ത്ത അത് സത്യമാകല്ലേ ദൈവമേ എന്ന് പ്രാര്‍ത്ഥിച്ചു പക്ഷെ ഈ വിധി അല്പം ക്രൂരമായി പോയി.

ഡാഡിയോട് ഒരു വാക്ക് തരാം ഷൈന്‍ ചേട്ടന്‍ ഒറ്റക്കല്ല ഒപ്പമുണ്ട് ഞങ്ങള്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അഭിജിത് ദീപ്കെ ഡൽഹിയിൽ; സിജെപി പ്രതിഷേധത്തിന് പോലീസിന്റെ അനുമതി;പുസ്തകവും ഇന്ത്യൻ ത്രിവർണ്ണ പതാകയുമായി വരാൻ നിർദേശം

ന്യൂഡൽഹി: രാജ്യത്തെ പിടിച്ചുലച്ച പരീക്ഷാവിവാദങ്ങളിലും സുതാര്യതയില്ലായ്മയിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ തലസ്ഥാനത്ത് പുതിയ സമരമുഖം തുറക്കുകയാണ് കോക്രോച്ച് ജനതാ പാർട്ടി (CJP). പാർട്ടിയുടെ ചരിത്രത്തിലെ ആദ്യത്തെ വലിയ പരസ്യപ്രതിഷേധത്തിനാണ് ജന്തർ മന്ദർ...

വിശ്വനാഥൻ ആനന്ദിനും ലോക ചാംപ്യൻ ഡി. ഗുകേഷിനും ഇല്ലാത്ത നേട്ടം; നോർവെ ചെസിൽ ആർ. പ്രഗ്നാനന്ദയ്ക്ക് ചരിത്ര വിജയം,വിൻസെന്റ് കെയ്മറെ തോൽപിച്ച് ഒന്നാം സ്ഥാനത്ത്

ഓസ്‍ലോ:നോർവെ ചെസ് ചാംപ്യൻഷിപ്പില്‍ ചരിത്ര വിജയവുമായി ഇന്ത്യൻ താരം ആർ‍. പ്രഗ്നാനന്ദ. നോർവെ ചെസ് കിരീടം വിജയിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് തമിഴ്നാട്ടുകാരനായ പ്രഗ്നാനന്ദ. ജർമനിയുടെ വിന്‍സന്റ് കെയ്മറെ തോൽപിച്ചാണ് 20 വയസ്സുകാരൻ...

വിദ്യാർഥികൾക്ക് ട്രാൻസ്‌പോർട്ട് ബസിൽ സൗജന്യയാത്ര; കർണാടകത്തിൽ ഉത്തരവിറങ്ങി

ബെംഗളൂരു: കർണാടകത്തിലെ കോൺഗ്രസ് സർക്കാരിന്റെ പുതിയ ജനപ്രിയപദ്ധതിക്ക് തുടക്കം. സംസ്ഥാനത്തെ എല്ലാ വിദ്യാർഥികൾക്കും സർക്കാർ ബസുകളിൽ യാത്ര സൗജന്യമാക്കുന്നതിനുള്ള വിജ്ഞാപനമിറക്കി. സ്ത്രീകൾക്ക് സൗജന്യയാത്ര ലഭ്യമാക്കുന്ന ശക്തി പദ്ധതി പ്രകാരം വിദ്യാർഥിനികൾക്ക് നിലവിൽ ബസുകളിൽ...

മലപ്പുറം കൊണ്ടോട്ടിയിൽ വാഹനപകടം; രണ്ട് മരണം, അഞ്ച് പേരുടെ നില ഗുരുതരം

മലപ്പുറം: കൊണ്ടോട്ടി പെരിയമ്പലത്ത് ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് ഒരു മരണം. ട്രാവലിന്റെ ഡ്രൈവറാണ് മരിച്ചത്. പത്ത് പേർക്ക് പരിക്കേറ്റു. ഇതിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്. പാലക്കാട് വടവന്നൂർ സ്വദേശിയായ ഡ്രൈവർ,...

ആന്ധ്രയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് നേരെ കല്ലേറ്; ലോക്കോ പൈലറ്റിന് ഗുരുതര പരിക്ക്

അമരാവതി: ആന്ധ്രാപ്രദേശില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് നേരെ സാമൂഹ്യവിരുദ്ധരുടെ കല്ലേറ്. ആക്രമണത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയര്‍ അസിസ്റ്റന്റ് ലോക്കോ പൈലറ്റിന് ഗുരുതരമായി പരിക്കേറ്റു. ട്രെയിനുകളുടെയും ജീവനക്കാരുടെയും സുരക്ഷയെക്കുറിച്ച് വലിയ ആശങ്ക ഉയര്‍ത്തുന്നതാണ് ഈ സംഭവം.ന്യൂഡല്‍ഹിയില്‍ നിന്ന്...

Popular this week