28.4 C
Kottayam
Saturday, June 6, 2026

ബാലപീഡന കേസ്: ട്രംപിനെതിരായ പോസ്റ്റ് മുക്കി മസ്‌ക്‌; ബിഗ് ബോംബെന്ന് വിശേഷിപ്പിച്ച് ടെസ്ല സിഇഒ ഇട്ട കുറിപ്പ് ഓലപ്പടക്കമായി

Must read

വാഷിങ്ടണ്‍: ബാലപീഡനവുമായി ബന്ധപ്പെട്ട എപസ്റ്റീന്‍ ഫയലുകളില്‍ യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ പേരുണ്ടെന്ന പോസ്റ്റ് ടെസ്ല ഉടമ ഇലോണ്‍ മസ്‌ക് പിന്‍വലിച്ചു. രൂക്ഷമായ വാക്‌പോരിന് ശേഷം ഇരുവരും അനുരഞ്ജനത്തിലേക്ക് നീങ്ങുന്നെന്ന സൂചനയാണ് പോസ്റ്റ് പിന്‍വലിക്കല്‍.

ട്രംപിന്റെ പേര് ഉള്ളതുകൊണ്ടാണ് എപസ്റ്റീന്‍ ഫയലുകള്‍ പുറംലോകം കാണാതിരുന്നതെന്ന് മസ്‌ക് ആരോപിച്ചിരുന്നു. എന്തായാലും ഈ ആരോപണം ഉന്നയിക്കുന്ന പോസ്റ്റ് ഇപ്പോള്‍ പിന്‍വലിച്ചിരിക്കുകയാണ്. മനോനില തെറ്റിയ മസ്‌കുമായി ഇനി സംസാരിക്കില്ലെന്ന് ട്രംപ് വെളളിയാഴ്ച നയം വ്യക്തമാക്കിയിരുന്നു. വ്യാഴ്ാഴ്ച മസ്‌ക് എപ്സ്റ്റീന്‍ ബോംബ് പൊട്ടിച്ചതോടെ ഇരുവരും തമ്മില്‍ അടുക്കാനാവാത്ത വിധം അകന്നെന്ന പ്രതീതിയും വന്നു.

- Advertisement -

ട്രംപുമായി അനുരഞ്ജനത്തില്‍ എത്തണമെന്ന അമേരിക്കന്‍ ഫണ്ട് മാനേജര്‍ ബില്‍ അക്ക്മാന്റെ അഭ്യര്‍ഥഥനയോടു മസ്‌ക് അനുകൂലമായി പ്രതികരിച്ചു. രണ്ടായി കഴിയുന്നതിനേക്കാള്‍ ഒന്നിച്ചിരിക്കുന്നതാണ് കരുത്തെന്ന അക്ക്മാന്റെ പോസ്റ്റിനോട് താങ്കള്‍ പറയുന്നത് തെറ്റല്ല എന്നായിരുന്നു മസ്‌കിന്റെ പ്രതികരണം.

- Advertisement -

മസ്‌കിനെതിരെയുള്ള പരസ്യ വിമര്‍ശനം പ്രസിഡന്റ് ഒഴിവാക്കുന്നുവെന്ന് ഉറപ്പാക്കാന്‍ വൈറ്റ് ഹൗസിലെ സഹായികളും ശ്രമിക്കുന്നുണ്ട്. ഇലോണ്‍ എനിക്കെതിരെ തിരിയുന്നതില്‍ എനിക്ക് പ്രശ്‌നമില്ല. പക്ഷേ അദ്ദേഹം അത് മാസങ്ങള്‍ക്ക് മുമ്പേ ചെയ്യണമായിരുന്നു എന്നാണ് മസ്‌കിന്റെ വിമര്‍ശനത്തോട് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചത്.

- Advertisement -

ജയിലില്‍ കഴിയുമ്പോള്‍ ദുരൂഹ സാഹചര്യങ്ങളില്‍ മരിച്ച കൊടും കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീന്റെ ബാലപീഡന പരമ്പരയില്‍ ട്രംപിനും പങ്കുണ്ടെന്നാണ് കഴിഞ്ഞ ദിവസം മസ്‌ക്ക് വെളിപ്പടുത്തിയത്. കേസ് റിപ്പോര്‍ട്ട് ട്രംപ് രഹസ്യമാക്കി വെച്ചിരിക്കുന്നത് അതുകൊണ്ടാണെന്നും മസ്‌ക് എക്‌സില്‍ കുറിച്ചു.

ബിഗ് ബോംബ് എന്ന് വിശേഷിപ്പിച്ചായിരുന്നു മസ്‌കിന്റെ എക്‌സ് പോസ്റ്റ്. വലിയൊരു ബോംബ് പൊട്ടിക്കാനുള്ള സമയമായി. എപ്‌സ്‌റ്റൈന്‍ ഫയലില്‍ ഡോണാള്‍ഡ് ട്രംപ് ഉള്‍പ്പെട്ടിട്ടുണ്ട്. അതുകൊണ്ട് മാത്രമാണ് പൊതു ഇടത്തിലേക്ക് ആ ഫയലുകള്‍ എത്താത്തത്. ശുഭദിനം…’ എന്നായിരുന്നു മസ്‌കിന്റെ പോസ്റ്റ്. ഈ പോസ്റ്റ് കുറിച്ചു വെച്ചോളൂ, ഭാവിയില്‍ സത്യം പുറത്തു വരികതന്നെ ചെയ്യുമെന്നും മറ്റൊരു പോസ്റ്റില്‍ മസ്‌ക് കുറിച്ചു. സംഭവം പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാര്‍ട്ടി ഏറ്റെടുത്തിട്ടുണ്ട്. ഇലോണ്‍ മസ്‌കിന്റെ ആരോപണത്തിന് പിന്നാലെ എപസ്റ്റീന്‍ ഫയലുകള്‍ പുറത്തുവിടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തി.

ട്രംപിനെ ഇംപീച്ച് ചെയ്യണമെന്ന വാദത്തെയും മസ്‌ക് പിന്തുണച്ചിരുന്നു. ജെ.ഡി. വാന്‍സിനെ പ്രസിഡന്റ് ആക്കണമെന്നും മസ്‌ക് പറഞ്ഞുിരുന്നു. വിവാദം മൂത്തതോടെ മസ്‌ക്കിന്റെ വാഹന നിര്‍മ്മാണ കമ്പനിയായ ടെസ്ലയുടെ മൂല്യം ഓഹരി വിപണിയില്‍ കുത്തനെ ഇടിഞ്ഞിരുന്നു. മസ്‌ക്കിന് ഇതിലൂടെ 30 ബില്യണ്‍ ഡോളര്‍ നഷ്ടപ്പെട്ടു എന്നാണ് പറയപ്പെടുന്നത്. സര്‍ക്കാര്‍ കരാറുകള്‍ റദ്ദാക്കപ്പെട്ടത് മുതല്‍ നാടുകടത്തല്‍ നീക്കങ്ങള്‍ വരെ മസ്‌ക്കിനെതിരെ ഉണ്ടായി എന്നാണ് പറയപ്പെടുന്നത്. മസ്‌ക്കിന്റെ അമേരിക്കന്‍ പൗരത്വം റദ്ദാക്കി ജന്മനാടായ ദക്ഷിണാഫ്രിക്കയിലേക്ക് നാടു കടത്താന്‍ ട്രംപ് നീക്കം നടത്തി എന്നും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ഈ സാഹചര്യത്തില്‍ താന്‍ ട്രംപിനെ വ്യക്തിപരമായി ആക്രമിച്ചിട്ടില്ല എന്ന വെളിപ്പെടുത്തലുമായി മസ്‌ക് എത്തിയിരുന്നു.

ട്രംപിനെ നേരിട്ട് ബന്ധപ്പെടാന്‍ മസ്‌ക്ക് ശ്രമിച്ചെങ്കിലും അതിനും അനുമതി ലഭിച്ചില്ല. മസ്‌ക്കിന്റെ സ്വപ്ന പദ്ധതിയായ സ്‌പേസ് എക്സ് ഏറ്റെടുക്കാനും ട്രംപ് നീക്കം നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് മസ്‌ക് ഒടുവില്‍ നാടകീയമായി കീഴടങ്ങിയതെന്നാണ് സൂചന. വളരെ അടുത്ത സുഹൃത്തുക്കളായിരുന്ന ഇരുവരും ബദ്ധശത്രുക്കളായി മാറിയത് ഏവരേയും അമ്പരപ്പിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വിദ്യാർഥികൾക്ക് ട്രാൻസ്‌പോർട്ട് ബസിൽ സൗജന്യയാത്ര; കർണാടകത്തിൽ ഉത്തരവിറങ്ങി

ബെംഗളൂരു: കർണാടകത്തിലെ കോൺഗ്രസ് സർക്കാരിന്റെ പുതിയ ജനപ്രിയപദ്ധതിക്ക് തുടക്കം. സംസ്ഥാനത്തെ എല്ലാ വിദ്യാർഥികൾക്കും സർക്കാർ ബസുകളിൽ യാത്ര സൗജന്യമാക്കുന്നതിനുള്ള വിജ്ഞാപനമിറക്കി. സ്ത്രീകൾക്ക് സൗജന്യയാത്ര ലഭ്യമാക്കുന്ന ശക്തി പദ്ധതി പ്രകാരം വിദ്യാർഥിനികൾക്ക് നിലവിൽ ബസുകളിൽ...

മലപ്പുറം കൊണ്ടോട്ടിയിൽ വാഹനപകടം; രണ്ട് മരണം, അഞ്ച് പേരുടെ നില ഗുരുതരം

മലപ്പുറം: കൊണ്ടോട്ടി പെരിയമ്പലത്ത് ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് ഒരു മരണം. ട്രാവലിന്റെ ഡ്രൈവറാണ് മരിച്ചത്. പത്ത് പേർക്ക് പരിക്കേറ്റു. ഇതിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്. പാലക്കാട് വടവന്നൂർ സ്വദേശിയായ ഡ്രൈവർ,...

ആന്ധ്രയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് നേരെ കല്ലേറ്; ലോക്കോ പൈലറ്റിന് ഗുരുതര പരിക്ക്

അമരാവതി: ആന്ധ്രാപ്രദേശില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് നേരെ സാമൂഹ്യവിരുദ്ധരുടെ കല്ലേറ്. ആക്രമണത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയര്‍ അസിസ്റ്റന്റ് ലോക്കോ പൈലറ്റിന് ഗുരുതരമായി പരിക്കേറ്റു. ട്രെയിനുകളുടെയും ജീവനക്കാരുടെയും സുരക്ഷയെക്കുറിച്ച് വലിയ ആശങ്ക ഉയര്‍ത്തുന്നതാണ് ഈ സംഭവം.ന്യൂഡല്‍ഹിയില്‍ നിന്ന്...

വയനാട്ടിൽ നാളെ റെഡ് അലർട്ട്; മേപ്പാടിയിൽ കർശന നിയന്ത്രണങ്ങൾ, റിസോർട്ടുകളും ഹോംസ്റ്റേകളും അടച്ചിടാൻ ഉത്തരവ്

കൽപ്പറ്റ: സംസ്ഥാനത്ത് കാലവർഷം അതീവ കനക്കുന്ന പശ്ചാത്തലത്തിൽ വടക്കൻ മലയോര ജില്ലയായ വയനാട്ടിൽ നാളെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഔദ്യോഗികമായി റെഡ് അലർട്ട് പ്രഖ്യാപിച്ചു. കനത്ത പ്രകൃതിദുരന്ത സാധ്യതകൾ നിലനിൽക്കുന്ന ഈ പ്രത്യേക...

പെരുമ്പാവൂരിലെ പരസ്യ ലഹരി ഉപയോഗം പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി നടൻ ഉണ്ണി മുകുന്ദൻ; മണിക്കൂറുകൾക്കകം പ്രതികൾ പിടിയിൽ, മാതൃകയായി താരം

പെരുമ്പാവൂർ: പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ പൊതുസ്ഥലത്ത് വെച്ച് അതീവ ഭീതിജനകമായ രീതിയിൽ പരസ്യമായി മാരക ലഹരിമരുന്ന് ഉപയോഗിക്കുന്നത് കേരള പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി പ്രമുഖ നടൻ ഉണ്ണി മുകുന്ദൻ. തദ്ദേശീയമായി രൂപീകരിച്ച ‘പെരുമ്പാവൂർ...

Popular this week