സൗദിയില്‍ മലയാളി വ്യവസായി അന്തരിച്ചു

റിയാദ്: സൗദിയില്‍ മലയാളി പ്രവാസി വ്യവസായി അന്തരിച്ചു. ജിദ്ദയിലെ പ്രമുഖ വ്യവസായിയും ഹിബ ആസ്യ മെഡിക്കല്‍ ഗ്രൂപ്പ് മാനേജിങ് ഡയറക്ടറുമായ മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശ്ശേരി കക്കാടമ്മല്‍ സ്വദേശി വെള്ളേങ്ങര അബ്ദുല്ല മുഹമ്മദ് (59) ജിദ്ദയില്‍ നിര്യാതനായി. നേരത്തെ കൊവിഡ് ബാധിച്ച് ഒരു മാസമായി ചികിത്സയിലായിരുന്നു. നേരത്തെ ജിദ്ദ നാഷനല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കിങ് അബ്ദുല്ല മെഡിക്കല്‍ സെന്ററിലേക്ക് മാറ്റുകയായിരുന്നു.

പിന്നീട് കോവിഡ് നെഗറ്റീവായെങ്കിലും വൃക്ക സംബന്ധമായ അസുഖം കാരണം 10 ദിവസത്തോളമായി ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ ആയിരുന്ന അദ്ദേഹം ശനിയാഴ്ച വൈകീട്ട് ഹൃദയാഘാതം സംഭവിച്ചതിനെ തുടര്‍ന്ന് മരണപ്പെടുകയായിരുന്നു. ദീര്‍ഘകാലമായി ജിദ്ദയില്‍ പ്രവാസിയായ അദ്ദേഹം മലപ്പുറം ജില്ലയിലെ വണ്ടൂരില്‍ പ്രവര്‍ത്തിക്കുന്ന നിംസ് ആശുപത്രി മാനേജിങ് ഡയറക്ടര്‍, സഹ്യ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് രക്ഷാധികാരി തുടങ്ങിയ പദവികളും വഹിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News