24.5 C
Kottayam
Friday, June 5, 2026

അഭിസാരിക’ പ്രയോഗം മറുപടിയുമായി അഭയ ഹിരണ്മയി; പിന്തുണയുമായി ഗോപി സുന്ദറും

Must read

കൊച്ചി:സൈബർ ഇടത്തിൽ ഏതുതരം ആക്രമണം നേരിട്ടാലും അതിനെ തങ്ങളുടേതായ രീതിയിൽ കൈകാര്യം ചെയ്യുന്നവരാണ് സംഗീത സംവിധായകൻ ഗോപി സുന്ദറും (Gopi Sunder) പങ്കാളി അഭയ ഹിരണ്മയിയും (Abhaya Hiranmayi). ഇക്കുറി താൻ പോസ്റ്റ് ചെയ്ത ഏറ്റവും പുതിയ പാർട്ടി ചിത്രങ്ങൾക്ക് അശ്‌ളീല പ്രയോഗം നടത്തിയവരോട് പറയാതെ പറഞ്ഞുകൊണ്ടുള്ള മറുപടിയുമായാണ് അഭയയുടെ വരവ്. കഴിഞ്ഞ ദിവസമാണ് അതേ പരിപാടിയിലെ കൂടുതൽ ചിത്രങ്ങളും കുറിക്കുകൊള്ളുന്ന വാചകവുമായി അഭയ
ഇൻസ്റ്റഗ്രാമിൽ എത്തിയത്.

അഭിസാരിക പ്രയോഗം എറിഞ്ഞവരെയാണ് പ്രധാനമായും അഭയ ഉദ്ദേശിച്ചിട്ടുള്ളത്. More ‘slut’ photos എന്നാണ് അഭയയുടെ ക്യാപ്‌ഷന്റെ തുടക്കം. ‘എന്നെ സ്നേഹിക്കുകയും നിങ്ങളുടെ മനോഹരമായ ചിന്തകൾ എനിക്ക് അയയ്ക്കുകയും എന്റെ ഫോട്ടോകളെക്കുറിച്ച് വളരെയധികം സന്തോഷത്തോടെ അഭിനന്ദിക്കുകയും ചെയ്യുന്ന അസംഘ്യം ആളുകൾക്ക് വേണ്ടിയും’ എന്നുകൂടി പറഞ്ഞിട്ടുണ്ട്. എപ്പോഴത്തെയും പോലെ ഗോപി സുന്ദർ അഭയക്ക് പിന്തുണയുമായി വന്നിട്ടുണ്ട്.

- Advertisement -

എന്റെ ബോൾഡ് ആൻഡ് ബ്യൂട്ടിഫുളിന് ഒട്ടേറെ സ്നേഹം എന്നാണ് ഗോപിയുടെ മറുപടി. ഷോർട്ട് പാർട്ടി ഡ്രസ്സ് ധരിച്ചാണ് അഭയ ഏറ്റവും പുതിയ ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടത്. അല്ലു അർജുൻ അതിഥിയായെത്തി പരിപാടിയിലാണ് ഇരുവരും പങ്കെടുത്തത്. ഗോപി ഒരു ചിത്രം പോസ്റ്റ് ചെയ്യുകയും അഭയ മറ്റു ചിത്രങ്ങൾ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ഷെയർ ചെയ്യുകയുമാണുണ്ടായത്.

- Advertisement -

ഒരു ചിത്രം പോസ്റ്റ് ചെയ്തപ്പോൾ ഹാലിളകിയവർക്ക്‌ മുന്നിൽ ഇപ്പോൾ നാല് ചിത്രങ്ങളാണ് അഭയ പോസ്റ്റ് ചെയ്തിട്ടുള്ളത്.
ബ്ലൂ ബ്ലെയ്‌സറും ഡെനിം പാന്റ്സും ധരിച്ച ഗോപിക്കൊപ്പം വെട്ടിത്തിളങ്ങുന്ന ബ്ലാക്ക് മിനി പാർട്ടി ഡ്രെസ്സും ഷോർട്ട് ഹെയർസ്റ്റൈലുമായിരുന്നു അഭയയുടെ ലുക്കിനെ പൂർണ്ണമാക്കിയത്. ഇരുവരും സുഹൃത്തുക്കൾക്കും മറ്റുമൊപ്പം പോസ് ചെയ്യുന്ന ചിത്രങ്ങൾ ഗോപിയും അഭയയും പോസ്റ്റ് ചെയ്തു.

അഭയയുടെ ഒപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്ത്, ‘എന്റെ പവർബാങ്ക്’ എന്നാണ് അദ്ദേഹം ക്യാപ്‌ഷൻ നൽകിയത്. ഇരുവരും ക്യാമറയെ നോക്കി പുഞ്ചിരി തൂകുന്ന ചിത്രമാണ് ഗോപി പോസ്റ്റ് ചെയ്തത്.

- Advertisement -

സംഗീത സംവിധായകൻ ഗോപി സുന്ദറും പങ്കാളിയായ ഗായിക അഭയ ഹിരണ്മയിയും ചേർന്നുള്ള പോസ്റ്റുകൾ ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുണ്ട്. പൊതു ചടങ്ങുകളിലും, ആഘോഷങ്ങളിലും ഒക്കെ ഒന്നിച്ച് പങ്കെടുത്ത ചിത്രങ്ങൾ ഇരുവരും മാറിമാറി പോസ്റ്റ് ചെയ്യാറുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week