ഹൈദരാബാദ്:മലയാളി മോഡല്‍ ആരാധ്യ ദേവിയുടെ അതീവ ഗ്ലാമറസ് വീഡിയോ പങ്കുവച്ച് സംവിധായകന് രാം ഗോപാല്‍ വര്‍മ. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് വാട്ടെറിങ് ദ് ഡാന്‍സ് എന്ന ക്യാപ്ഷനോടെയാണ് ആരാധ്യയുടെ പങ്കുവച്ചിരിക്കുന്നത്. നടി തന്റെ ഇന്‍സ്റ്റഗ്രാം പേജിലും ഈ വീഡിയോ പങ്കുവച്ചിട്ടുണ്ട്.
ആരാധ്യയെ നായികയാക്കി രാം ഗോപാല്‍ വര്‍മ ഒരുക്കുന്ന ‘സാരി’ എന്ന സിനിമയില്‍ നിന്നുള്ള വീഡിയോ ആണിത്. വീഡിയോയ്ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും ഉയരുന്നത്. ആരാധ്യയുടെ ഗ്ലാമര്‍ ചിത്രങ്ങളും വീഡിയോയും നിരന്തരമായി പോസ്റ്റ് ചെയ്യുന്ന ആര്‍ജിവിക്കെതിരെ നേരത്തെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.
ഇന്‍സ്റ്റഗ്രാം റീല്‍സിലൂടെ ശ്രദ്ധ നേടിയ താരമാണ് ശ്രീലക്ഷ്മി സതീഷ്. സോഷ്യല്‍ മീഡിയയില്‍ എത്തിയ ശ്രീലക്ഷ്മിയുടെ ഒരു ചിത്രം പങ്കുവച്ച് ആര്‍ജിവി നായികയെ തേടുകയായിരുന്നു. തുടര്‍ന്നാണ് ശ്രീലക്ഷ്മിയെ നായികയാക്കി സിനിമ ഒരുക്കാന്‍ ആര്‍ജിവി പദ്ധതിയിട്ടത്. ഇതോടെ ശ്രീലക്ഷ്മി പേര് മാറ്റി ആരാധ്യ ദേവി എന്ന് നാമം സ്വീകരിക്കുകയായിരുന്നു.
കോവിഡ് ലോക്ഡൗണ്‍ സമയത്ത് നിലവാരം കുറഞ്ഞ സിനിമകള്‍ എടുത്താണ് ആര്‍ജിവി വാര്‍ത്തകളില്‍ ഇടം നേടിയത്. പലതും ലൈംഗികതയെ പ്രോത്സാഹിപ്പിക്കുന്ന സിനിമകളായതിനാല്‍ സാമ്പത്തിക ലാഭത്തിന് വേണ്ടി മാത്രമാണ് രാം ഗോപാല്‍ വര്‍മ ഇപ്പോള്‍ സിനിമ ചെയ്യുന്നതെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു.
ഈ സിനിമകള്‍ സ്വന്തം ഒ.ടി.ടി പ്ലാറ്റ്ഫോമുകളിലാണ് ആര്‍ജിവി റിലീസ് ചെയ്തത്. മലയാളി ഫോട്ടോഗ്രഫറായ അഘോഷ് വൈഷ്ണവം ആണ് സാരി എന്ന ആര്‍ജിവിയുടെ പുതിയ സിനിമയുടെ സംവിധാനം. ലോക സാരി ദിനത്തോട് അനുബന്ധിച്ച് സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റും രാം ഗോപാല്‍ വര്‍മ പുറത്തുവിട്ടിരുന്നു.