ബീച്ചിൽ ഷോര്‍ട്‌സിട്ട് മീനാക്ഷി, ദിലീപിനെ അമ്പരപ്പിച്ച് ‘ആ ചിത്രം’ മഞ്ജുവിന്റെ മോളാണോ ഇത് ? വലിച്ച് കീറി ആരാധകര്‍
കൊച്ചി:ആരാധകര്‍ക്ക് അത്ര പെട്ടന്ന് റീച്ച് ചെയ്യാന്‍ കഴിയാത്ത താരപുത്രിമാരില്‍ ഒരാളാണ് മീനാക്ഷി ദിലീപ്. സോഷ്യല്‍ മീഡിയയിലും പൊതുപരിപാടികളിലും വിവാഹ ചടങ്ങുകളിലും എല്ലാം മീനാക്ഷി വളരെ അധികം ആക്ടീവാണെങ്കിലും, മാധ്യമങ്ങളോട് പ്രതികരിക്കാനോ സംസാരിക്കാനോ തയ്യാറാവാറില്ല. എന്നാല്‍ തന്റെ അപ്‌ഡേഷന്‍ അറിയാന്‍ ആഗ്രഹിക്കുന്ന ആരാധകരിലേക്ക് വിവരങ്ങള്‍ കൃത്യമായി എത്തിക്കാറുമുണ്ട്.
ഇന്റസ്ട്രിയില്‍ ഒരുപാട് സുഹൃത്തുക്കളുള്ള താരപുത്രി കൂടെയാണ് മീനാക്ഷി. നമിത പ്രമോദ്, കുഞ്ഞാറ്റ, മാളവിക ജയറാം തുടങ്ങിയവരെല്ലാമായി നല്ല സൗഹൃദം സൂക്ഷിക്കുന്ന മീനാക്ഷിയെ കുറിച്ച് ഇവരെല്ലാം പല അഭിമുഖങ്ങളിലും തുറന്ന് സംസാരിച്ചിട്ടുണ്ട്. ചെന്നൈയില്‍ എംബിബിഎസ് ഹൗസ് സര്‍ജന്‍സി ചെയ്തുകൊണ്ടിരിക്കുകയാണിപ്പോള്‍ താരപുത്രി. റീലുകളും, ഫോട്ടോഷൂട്ട് ചിത്രങ്ങളുമൊക്കെയായി ഇന്‍സ്റ്റഗ്രാമിലും സജീവമാണ്.
മീനാക്ഷി കുടുംബത്തോടൊപ്പവും കൂട്ടുകാരോടൊപ്പവുമുള്ള ഒരു ഫോട്ടോയും വീഡിയോയും ആരാധകര്‍ വിട്ടുകളയാറില്ല. അക്കൂട്ടത്തിലേക്കിതാ ഒരു വീഡിയോ കൂടെ. സുഹൃത്തായ കൃഷ്ണയ്‌ക്കൊപ്പമുള്ള വീഡിയോ ആണ് വൈറലാവുന്നത്. ബീച്ചില്‍ ആടിപ്പാടി ആഘോഷിക്കുന്ന താരപുത്രിയ്‌ക്കൊപ്പമുള്ള വീഡിയോ ആര്‍ക്കിടെക്ട് ആയ കൃഷ്ണ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവയ്ക്കുകയായിരുന്നു. മീനാക്ഷിയെ കൊളാബ് ചെയ്തിട്ടുണ്ട്.
ഷോര്‍ട്ട് ട്രൗസറും ടി ഷര്‍ട്ടുമാണ് മീനാക്ഷിയുടെ വേഷം. ലൂസ് ഹെയറില്‍, സിംപിള്‍ ലുക്കിലുള്ള താരപുത്രിയുടെ വീഡിയോ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. കൂട്ടുകാര്‍ക്കിടയില്‍ മീനാക്ഷി ഇത്ര ഫ്രീ ആയിരുന്നോ, മാധ്യമങ്ങളെ കാണുമ്പോള്‍ മാത്രമാണ് ഗൗരവ ഭാവം എന്ന് ചിലര്‍ ചോദിയ്ക്കുന്നുണ്ട്.
ഒരു സിനിമയില്‍ പോലും അഭിനയിച്ചിട്ടില്ല എങ്കിലും മീനാക്ഷിക്കുള്ളത്ര ഫാന്‍ ഫോളോയിങ് മലയാളത്തിലെ മറ്റൊരു യുവനടിയ്ക്കും ഇല്ല എന്നാണ് പറയപ്പെടുന്നത്. അഭിനയിക്കാന്‍ നിലവില്‍ മീനാക്ഷിയ്ക്ക് താത്പര്യമില്ലത്രെ. മകള്‍ അഭിനയിക്കാന്‍ താത്പര്യം കാണിച്ചാല്‍ തനിക്ക് വിരോധമില്ല എന്നാണ് ദിലീപ് പറഞ്ഞത്. അതേ സമയം അവള്‍ അതിനോട് താത്പര്യം കാണിക്കാനുള്ള ഒരു സാധ്യതയും ഇല്ല എന്നും അച്ഛനായ ദിലീപ് വ്യക്തമാക്കുന്നു.
അതേ സമയം മീനാക്ഷിയ്ക്ക് ഡാന്‍സിനോടും റീല്‍സ് ചെയ്യുന്നതിനോടും ഒന്നും വിരോധമില്ല. താരപുത്രിയുടെ ഡാന്‍സ് വീഡിയോ പലതും ഇതിന് മുന്‍പ് സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.