ആമിര്‍ ഖാന്റെ മകള്‍ പിതാവിന്റെ ഫിറ്റ്‌നസ് ട്രെയിനറുമായി പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ട്

മുംബൈ: ബോളിവുഡ് സൂപ്പര്‍ താരം ആമിര്‍ ഖാന്റെ മകള്‍ ഇറ ഖാന്‍ പിതാവിന്റെ ഫിറ്റ്‌നസ് കോച്ച് നൂപുര്‍ ശിഖാറെയുമായി പ്രണയത്തിലെന്ന് റിപ്പോര്‍ട്ട്. ലോക്ഡൗണിനിടെയാണ് ഇരുവരും പ്രണയബദ്ധരായതെന്നും മാതാവ് റീന ദത്തക്ക് നൂപുറിനെ ഇറ പരിചയപ്പെടുത്തിയെന്നും ചില വെബ്‌സൈറ്റുകള്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചു.

നേരത്തേ മിഷാല്‍ കൃപലാനിയുമായി പ്രണയത്തിലായിരുന്നു ഇറ. രണ്ടു വര്‍ഷത്തിനുശേഷം 2019 ഡിസംബറില്‍ ഇരുവരും പിരിയാന്‍ തീരുമാനിച്ചു. മിഷാലുമായുള്ള പ്രണയത്തിന്റെ സാക്ഷ്യമായി ഒട്ടേറെ ചിത്രങ്ങള്‍ ഇറ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. താന്‍ വിഷാദ രോഗത്തിന്റെ പിടിയിലായിരുന്നുവെന്ന് ഈയിടെ ഇറ തുറന്നുപറഞ്ഞിരുന്നു.

ലോക്ഡൗണില്‍ ഫിറ്റ്‌നസ് സംബന്ധമായി നൂപുറില്‍ നിന്ന് ഇറ ഉപദേശങ്ങള്‍ തേടിയിരുന്നു. ഇതിനിടെ, ഇരുവരും അടുക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ആമിര്‍ ഖാന്റെ മഹാബലേശ്വറിലുള്ള ഫാം ഹൗസില്‍ ഇരുവരും അവധി ദിനങ്ങള്‍ ചെലവഴിച്ചു.

കഴിഞ്ഞ ആറുമാസത്തിനിടെ, ഉത്സവങ്ങള്‍ കൂട്ടുകാരുമൊത്ത് ഇരുവരും ആഘോഷിക്കുന്നത് പതിവായിരുന്നു. ദീപാവലി സമയത്ത് ഇറയുമൊന്നിച്ചെടുത്ത ചിത്രവും ഫിറ്റ്‌നസ് ട്രെയിനിങ്ങിനിടെ ഇരുവരുമൊത്തുള്ള വിഡിയോകളും നൂപുര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ആമിര്‍ ഖാന് പുറമെ മുന്‍ മിസ് യൂണിവേഴ്‌സും നടിയുമായ സുസ്മിത സെന്നിന്റെയും ഫിറ്റ്‌നസ് ട്രെയിനറായിരുന്നു നൂപുര്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News