ഗോതമ്പില്‍ 15000 രൂപ ഒളിപ്പിച്ച് വിതരണം ചെയ്തത് താനോ? വെളിപ്പെടുത്തി ആമിര്‍ ഖാന്‍

മുംബൈ: ഡല്‍ഹിയിലെ കോവിഡ് ബാധിത പ്രദേശങ്ങളില്‍ ആമിര്‍ ഖാന്‍ ഒരു ട്രക്ക് നിറയെ ഗോതമ്പ് പാക്കറ്റുകള്‍ അയച്ചുവെന്ന രീതിയിലുള്ള വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിച്ചിരുന്നു. ഓരോ ഒരു കിലോ ഗോതമ്പ് പാക്കിലും 15000 രൂപ വരെ ഉണ്ടായിരുന്നുവെന്നും അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ഇപ്പോള്‍ ഇതില്‍ പ്രതികരണവുമായി ആമിര്‍ ഖാന്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. അത്തരമൊരു പ്രവര്‍ത്തി താന്‍ ചെയ്തിട്ടില്ലെന്നും അത് മറ്റാരെങ്കിലുമാകാമെന്നുമാണ് ട്വീറ്റിലൂടെ ആമിര്‍ വ്യക്തമാക്കിയത്. ഗോതമ്പ് പാക്കറ്റില്‍ പണം വച്ചയാള്‍ ഞാനല്ല. ഒന്നുകില്‍ അത് വ്യാജമായിരിക്കാം, അല്ലെങ്കില്‍ താന്‍ ആരാണെന്ന് ഒരിക്കലും വെളിപ്പെടാന്‍ അയാള്‍ ആഗ്രഹിക്കുന്നുണ്ടാകില്ലെന്നും ആമിര്‍ ഖാന്‍ കൂട്ടിച്ചേര്‍ക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News