24.6 C
Kottayam
Friday, June 5, 2026

വിഷ വസ്തുക്കളും ആസിഡും വാങ്ങാന്‍ ഇനി മുതല്‍ ആധാര്‍ നിര്‍ബന്ധം

Must read

തൃശൂര്‍: പൊട്ടാസ്യം സയനൈഡ് ഉള്‍പ്പെടെയുള്ള വിഷ പദാര്‍ഥങ്ങളും ആസിഡും വാങ്ങുന്നതിനു ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നു. ഇത്തരം വസ്തുക്കള്‍ ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങള്‍ സംഭവിക്കുമ്പോള്‍ യഥാര്‍ഥ ഉറവിടം കണ്ടെത്തുകയാണ് ലക്ഷ്യത്തോടെ സംസ്ഥാന ഡ്രഗ് കണ്‍ട്രോള്‍ ഡയറക്ടറേറ്റ് ആണ് ഇതുസംബന്ധിച്ച് ശുപാര്‍ശ ചെയ്തത്.
കൂടത്തായി കൊലപാതക പരമ്ബരയുള്‍പ്പെടെ വന്നതിന് പിന്നാലെയാണ് നടപടി. കേരള പോയിസണ്‍ റൂള്‍സ് എന്ന പേരില്‍ ഡ്രഗ്സ് കണ്‍ട്രോള്‍ ഡയറക്ടറേറ്റ് തയ്യാറാക്കിയ റിപ്പോര്‍ട്ടും സര്‍ക്കാരിന്റെ പരിഗണനയിലാണ്.

അംഗീകൃത വില്‍പ്പനയ്ക്ക് നിലവില്‍ രേഖകള്‍ ആവശ്യമില്ല. സംസ്ഥാനത്ത് പ്രതിമാസം 30 കിലോ സയനൈഡ് അനധികൃതമായി വില്‍ക്കുന്നുണ്ടെന്നാണ് കണക്ക്. സ്ത്രീകള്‍ക്കെതിരെയുള്ള ആസിഡ് ആക്രമണം വര്‍ധിച്ച സാഹചര്യത്തില്‍ ആസിഡുകളുടെ വില്‍പനയും ശേഖരണവും ആധാര്‍ മുഖേനയാവണം എന്നും ഡ്രഗ്സ് കണ്‍ട്രോള്‍ ഡയറക്ടറേറ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സയന്‍സ് ലാബുകള്‍ക്ക് വേണ്ടിയാണ് കൂടുതലായി ആസിഡുകള്‍ ശേഖരിക്കുന്നത്. ഇതിന് ഇനി അധ്യാപകരുടെ ആധാര്‍ നല്‍കണം. കര്‍ഷകര്‍ ഉപയോഗിക്കുന്ന ഫോമിക് ആസിഡ് മാരക സ്വഭാവമുള്ളതാണെങ്കിലും കാര്‍ഷിക ആവശ്യമായതിനാല്‍ ഇതിനെ ഒഴിവാക്കിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week