മഴ നനയാതിരിക്കാൻ ടിപ്പറിന്റെ അടിയിൽനിന്ന യുവാവ് ഡംപ്‌ ബോക്സ് താഴേക്ക് പതിച്ചുണ്ടായ അപകടത്തിൽ മരിച്ചു

മഴ നനയാതിരിക്കാൻ ടിപ്പറിന്റെ അടിയിൽനിന്ന യുവാവ് ഡംപ്‌ ബോക്സ് താഴേക്ക് പതിച്ചുണ്ടായ അപകടത്തിൽ മരിച്ചു

ആലപ്പുഴ: ടിപ്പർലോറിയുടെ ഉയർത്തിവെച്ചിരുന്ന ഡംപ്‌ ബോക്സ് അബദ്ധത്തിൽ താഴേക്കു പതിച്ച് യുവാവ് മരിച്ചു. കാരാഴ്മ കൂടാത്തേത്ത് രവീന്ദ്രൻപിള്ളയുടെയും രാധാമണിയുടെയും മകൻ ഉണ്ണിക്കൃഷ്ണൻ (38) ആണ് മരിച്ചത്.

കാരാഴ്മ ദേവീക്ഷേത്രത്തിലെ അൻപൊലി-അരീപ്പറ മഹോത്സവത്തിന്റെ സമാപനദിവസമായ വെള്ളിയാഴ്ച രാത്രി 8.30-ഓടെയായിരുന്നു അപകടം. ക്ഷേത്രത്തിനു സമീപത്തെ പറമ്പിൽ ഡംപ്‌ ബോക്സ് ഉയർത്തി നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിയുടെ അടിയിൽ മഴ നനയാതിരിക്കാൻ കയറിനിന്നതായിരുന്നു ഉണ്ണിക്കൃഷ്ണൻ. ഇതിനിടെ അബദ്ധത്തിൽ ലിവറിൽ തട്ടി ഡംപ്‌ ബോക്സ് താഴേക്കു പതിക്കുകയായിരുന്നുവെന്നാണ് വിവരം.

ഉടൻതന്നെ പോലീസും നാട്ടുകാരും ചേർന്ന് പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്വകാര്യ സ്ഥാപനത്തിൽ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു. ഭാര്യ: അജിതാദേവി. മക്കൾ: അനുഷ്, ആരുഷ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News