29.4 C
Kottayam
Friday, June 5, 2026

എവി ഗോപിനാഥ് സി.പി.എമ്മിലേക്ക്? സസ്പെൻസിൽ പാലക്കാട്

Must read

പാലക്കാട്: ഡിസിസി അധ്യക്ഷനെ തീരുമാനിച്ചതിന് പിന്നാലെ പാലക്കാട്ടെ കോണ്‍ഗ്രസിലുണ്ടായ പൊട്ടിത്തെറി മുതലാക്കാന്‍ സിപിഎം നീക്കം തുടങ്ങി. എവി ഗോപിനാഥ് പാര്‍ട്ടിവിട്ടാല്‍ സ്വീകരിക്കാനുള്ള ചര്‍ച്ചകള്‍ എകെ ബാലന്‍റെ നേതൃത്വത്തില്‍ തുടങ്ങിയതായാണ് സൂചന. കോണ്‍ഗ്രസ് ഭരിക്കുന്ന പെരിങ്ങോട്ട് കുറിശ്ശിയിലെ 11 അംഗങ്ങള്‍ ഗോപിനാഥിന് പിന്തുണ പ്രഖ്യാപിച്ചു. കോണ്‍ഗ്രസിലെ പൊട്ടിത്തെറി പാലക്കാട്ടുനിന്ന് തുടങ്ങുമെന്നായിരുന്നു ഇന്നലെ എകെ ബാലന്‍റെ പ്രതികരണം.

തെരഞ്ഞെടുപ്പ് കാലത്ത് പാര്‍ട്ടിവിടുമെന്ന സമ്മര്‍ദ്ദ തന്ത്രം പയറ്റിയ എവി ഗോപിനാഥിനെ തഴഞ്ഞ് എ തങ്കപ്പനെ പാലക്കാട് ഡിസിസി അധ്യക്ഷനായി പ്രഖ്യാപിച്ചതിന്‍റെ അമര്‍ഷമാണ് ഗോപിനാഥ് ക്യാമ്പിൽ പുകയുന്നത്. ഇത് മുതലാക്കാനുള്ള നീക്കമാണ് സിപിഎം നടത്തുന്നത്. നേരത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നടക്കാതെ പോയ നീക്കം എകെ ബാലന്‍റെ നേതൃത്വത്തില്‍ വീണ്ടും പുനരാരംഭിച്ചു.

കോണ്‍ഗ്രസിന്‍റെ പതനം പാലക്കാട് നിന്നാരംഭിക്കുമെന്ന് ഇന്നലെ എകെ ബാലന്‍ ഫേസ്‌ബുക്ക് പോസ്റ്റില്‍ കുറിച്ചിരുന്നു. ഗോപിനാഥിനൊപ്പമെന്ന് കോണ്‍ഗ്രസ് ഭരിക്കുന്ന പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്തിലെ പതിനൊന്ന് അംഗങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.. ഇവര്‍ കൂടി പുറത്തെത്തുന്നതോടെ കോണ്‍ഗ്രസിന് കനത്ത പ്രഹരമേല്‍പ്പിക്കാമെന്നും സിപിഎം കണക്കുകൂട്ടുന്നു.

പാര്‍ട്ടി പരസ്യ പ്രതികരണം വിലക്കിയെങ്കിലും ഇന്ന് രാവിലെ 11ന് മാധ്യമങ്ങളെ കണ്ട് തുടര്‍ നിലപാട് പ്രഖ്യാപിക്കാനാണ് ഗോപിനാഥ് ഒരുങ്ങുന്നത്. തനിക്കൊപ്പം നില്‍ക്കുന്ന ജില്ലയിലെ മുതിര്‍ന്ന നേതാക്കളുമായി രാത്രി വൈകി ഗോപിനാഥ് കൂടിക്കാഴ്ച നടത്തി. ജില്ലയിലെ വലിയ വിഭാഗം നേതാക്കളുടെ പിന്തുണയില്ലാതെ കടുത്ത തീരുമാനത്തിലേക്ക് പോകുന്നത് സുരക്ഷിതമല്ലെന്ന് ഗോപിനാഥിനറിയാം. കെപിസിസി ജനറല്‍ സെക്രട്ടറിയാവുന്നതിനുള്ള സമ്മര്‍ദ്ദ തന്ത്രമാണ് ഗോപിനാഥ് ക്യാമ്പ് പയറ്റുന്നതെന്നായിരുന്നു മറുചേരിയുടെ വാദം. എന്തായാലും ഇന്ന് ഗോപിനാഥ് നിലപാട് പറയും വരെ പാലക്കാട്ടെ സസ്പന്‍സ് തുടരും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഭരണം ആരംഭിക്കും മുമ്പ് ഡികെ മന്ത്രിസഭയിൽ പൊട്ടിത്തെറി; ചോദിച്ച വകുപ്പ് കിട്ടാത്തതിന് മന്ത്രി രാജിവെച്ചു

ബെംഗളൂരു: സത്യപ്രതിജ്ഞ ചൊല്ലി അധികാരത്തിലേറിയതിന് പിന്നാലെ കർണാടകയിൽ ഡി.കെ. ശിവകുമാർ മന്ത്രിസഭയിൽ പൊട്ടിത്തെറി. കോൺഗ്രസ് മുതിർന്ന നേതാവും ജലസേചന വകുപ്പ് മന്ത്രിയുമായ രാമലിംഗ റെഡ്ഡി മന്ത്രിസ്ഥാനം രാജിവെച്ചു. ചോദിച്ച വകുപ്പ് നൽകാത്തതിലുള്ള അതൃപ്തിയാണ് രാജിക്ക് പിന്നിലെന്നാണ്...

നിർത്തിയിട്ടിരുന്ന ലോറിയിൽ കാർ ഇടിച്ചുകയറി; മലപ്പുറത്ത് മൂന്നുപേർ മരിച്ചു

മലപ്പുറം: തേഞ്ഞിപ്പലം കോഹിനൂരിൽ വാഹനാപകടത്തിൽ മൂന്നുപേർക്ക് ദാരുണാന്ത്യം. ദേശീയപാത 66-ൽ നിർത്തിയിട്ട ലോറിയിൽ കാറിടിച്ചായിരുന്നു അപകടം. തൃശ്ശൂർ സ്വദേശികളായ ഷഹീദ്, ഭാര്യ ഷഹീന, ബന്ധു ജഹാന എന്നിവരാണ് മരിച്ചത്. കോഴിക്കോട്ടുനിന്ന് തൃശ്ശൂരിലേക്ക് പോകുംവഴിയായിരുന്നു അപകടം. രാത്രി...

രണ്ടര മാസം ഗർഭിണി, റസൂൽ പൂക്കുട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് സജ്‌ന

കാച്ചി: ബിഗ് ബോസ് മത്സരാർത്ഥി സജ്‌നയുമായി ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾക്ക് പിന്നാലെ താൻ ഗര്ഭിണിയാണെന്ന വിവരം പങ്കുവച്ച് സജ്‌ന. താൻ ഒൻപത്പ ആഴ്ച ഗർഭിണിയാണെന്ന് അറിയിച്ചുകൊണ്ടാണ് റസൂൽ...

താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം; രാവിലെ ആറു മുതല്‍ രാത്രി എട്ടുവരെ ഭാരവാഹനങ്ങള്‍ കടത്തിവിടില്ല: നിയന്ത്രണം ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് വയനാട് ജില്ലാ കളക്ടര്‍

വയനാട്: താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം. കാലവര്‍ഷം കനക്കുന്ന സാഹചര്യത്തില്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിനും യാത്രക്കാരുടെ സുരക്ഷയും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനുമായാണ് ചുരത്തില്‍ (ദേശീയ പാത 766) ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ചുരത്തിലൂടെയയുള്ള...

ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

എടവണ്ണ: ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എടവണ്ണ കല്ലിടുമ്പ് പൂവമണ്ണ് സ്വദേശി ഷാഹിനാണ് മരിച്ചത്. ഷാഹിനെ കാണാതായതിനെ തുടര്‍ന്ന് വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിയോടെ...

Popular this week