KeralaNews

സെപ്തംബര്‍ ഒന്നു മുതൽ സാമ്പത്തിക കാര്യങ്ങളിൽ മാറ്റങ്ങൾ, ഇവ ശ്രദ്ധിയ്ക്കുക

കൊച്ചി:2021 വര്‍ഷത്തിലെ ആഗസ്ത് മാസം അവസാനിക്കാറായിരിക്കുകയാണ്. മൂന്ന് ദിവസങ്ങള്‍ പിന്നിട്ടു കഴിഞ്ഞാല്‍ സെപ്തംബര്‍ മാസം ആരംഭിക്കും.

പുതിയ മാസം ആരംഭിക്കുമ്പോൾ നമ്മുടെ നിത്യേനയുള്ള സാമ്പത്തിക കാര്യങ്ങളിലും ചില മാറ്റങ്ങള്‍ വരുമെന്ന് നിര്‍ബന്ധമായും ഓര്‍ക്കേണ്ട ഒരു കാര്യമാണ്. ആ പുതിയ മാറ്റങ്ങള്‍ ശ്രദ്ധിച്ചില്ല എങ്കില്‍ പല തരത്തിലുള്ള പ്രയാസങ്ങളായിരിക്കും നിത്യ ജീവിതത്തില്‍ നാം അഭിമുഖീകരിക്കേണ്ടി വരിക. ആധാര്‍ നമ്ബര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നത് മുതല്‍ പാചക വാതക വില വര്‍ധനവ് വരെ അക്കൂട്ടത്തില്‍ ഉള്‍പ്പെടും. സെപ്തംബര്‍ മാസം മുതല്‍ നടപ്പിലാകുന്ന ആ സാമ്പത്തിക മാറ്റങ്ങള്‍ എന്ന് നമുക്കൊന്ന് പരിശോധിച്ചു നോക്കാം.

പാന്‍ കാര്‍ഡ് – ആധാര്‍ ബന്ധിപ്പിക്കല്‍

2021 സെപ്തംബര്‍ 30ന് മുമ്ബായി പാന്‍ കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണം എന്നാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) തങ്ങളുടെ മുഴുവന്‍ ഉപയോക്താക്കള്‍ക്കും നിര്‍ദേശം നല്‍കിയിരിക്കുന്നത്. നിശ്ചിത സമയ പരിധിയ്ക്കുള്ളില്‍ ആധാര്‍ – പാന്‍ ലിങ്കിംഗ് പ്രക്രിയ പൂര്‍ത്തിയാക്കുന്നതില്‍ പരാജയപ്പെടുന്ന ഉപയോക്താക്കള്‍ക്ക് തുടര്‍ന്ന് ബാങ്ക് നല്‍കി വരുന്ന എല്ലാ സേവനങ്ങളും ലഭ്യമാകുന്നത് തടസ്സപ്പെടുമെന്നും ബാങ്ക് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

എല്‍പിജി പാചക വാതക വില

സെപ്തംബര്‍ മാസത്തില്‍ പാചക വാതക വില മുകളിലേക്ക് ഉയര്‍ന്നേക്കാന്‍ സാധ്യതയുണ്ട്. ആഗസ്ത് മാസം 18ാം തീയ്യതി പാചക വാതക വില സിലിണ്ടറിന് 25 രൂപ വര്‍ധിപ്പിച്ചിരുന്നു. ജൂലൈ മുതല്‍ എല്ലാ മാസവും പാചക വാതക വില ഉയരുവാന്‍ സാധ്യതയുള്ളതില്‍ സെപ്തംബര്‍ മാസത്തില്‍ വീണ്ടും വില വര്‍ധിപ്പിക്കുവാനുള്ള സാഹചര്യമാണ് നിലവിലുള്ളത്.

ആധാര്‍ – പിഎഫ് ബന്ധിപ്പിക്കല്‍

സെപ്തംബര്‍ മാസം മുതല്‍ നിങ്ങളുടെ യുഎഎന്‍ (യൂനിവേഴ്‌സല്‍ അക്കൗണ്ട് നമ്ബര്‍) ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ചിട്ടില്ല എങ്കില്‍ തൊഴിലുടമയ്ക്ക് നിങ്ങളുടെ പ്രൊവിഡന്റ് ഫണ്ട് (പിഎഫ്) അക്കൗണ്ടിലേക്ക് യാതൊരു തുകയും ക്രെഡിറ്റ് ചെയ്യുവാന്‍ സാധിക്കുകയില്ല എന്ന കാര്യം മറക്കാതിരിക്കുക. ഈ പുതിയ നിയം നടപ്പിലാക്കുന്നതിനായി എംപ്ലോയീസ് പ്രൊവിഡന്റ് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്‌ഒ) അടുത്തിടെയാണ് കോഡ് ഓഫ് സോഷ്യല്‍ സെക്യൂരിറ്റി 2020ന്റെ വകുപ്പ് 142ല്‍ ഭേദഗതി വരുത്തിയത്. നിങ്ങളുടെ റിട്ടയര്‍മെന്റ് ഫണ്ടിന്റെ എല്ലാ ആനുകൂല്യങ്ങളും മുഴുവന്‍ നേട്ടങ്ങളും നിങ്ങള്‍ ലഭിക്കണമെങ്കില്‍ നിര്‍ബന്ധമായും നിങ്ങളുടെ പിഎഫ് അക്കൗണ്ടുമായി ആധാര്‍ ബന്ധിപ്പിച്ചിരിക്കണം.

ജിഎസ്ടിആര്‍ – 1 ഫയിലിംഗ് മാര്‍ഗ നിര്‍ദേശങ്ങള്‍

സെപ്തംബര്‍ മാസം മുതല്‍ ജിഎസ്ടിആര്‍ – 1 ഫയല്‍ ചെയ്യുന്നതിനായി സെന്‍ട്രല്‍ ജിഎസ്ടി റൂള്‍സ് റൂള്‍ 59(6) പ്രാബല്യത്തില്‍ വരുമെന്ന് ഗുഡ്‌സ് ആന്റ് സര്‍വീസ് ടാക്‌സ് നെറ്റുവര്‍ക്ക് (ജിഎസ്ടിഎന്‍) വ്യക്തമാക്കിയിട്ടുണ്ട്. ഫോറം ജിഎസ്ടിആര്‍ – 3ബിയില്‍ റിട്ടേണ്‍ ഫയല്‍ ചെയ്തിട്ടില്ലാത്ത ഏതൊരു രസിസ്‌ട്രേഡ് വ്യക്തിയ്ക്കും ജിഎസ്ടിആര്‍ – 1 ഫോറം ഫയല്‍ ചെയ്യുവാന്‍ അനുമതി ലഭിക്കുകയില്ല എന്ന് നിയമത്തില്‍ വ്യക്തമാക്കുന്നു.

ചെക്ക് ക്ലിയര്‍ ചെയ്യുവാന്‍

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ)യുടെ പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പ്രകാരം 50,000 രൂപയ്‌ക്കോ അതിന് മുകളിലോ, 5 ലക്ഷം രൂപയ്‌ക്കോ അതിന് മുകളിലോ ചെക്ക് ഇഷ്യൂ ചെയ്യുന്ന വ്യക്തികള്‍ അത് ബാങ്കിനെ മുന്‍കൂട്ടി അറിയിക്കേണ്ടതുണ്ട്. അല്ലാത്ത പക്ഷം ചെക്ക് ബൗണ്‍സ് ആകുകയാണ് ചെയ്യുക. 2021 ജനുവരി 1ന് പ്രാബല്യത്തില്‍ വന്ന ആര്‍ബിഐയുടെ പോസിറ്റീവ് പേ സിസ്റ്റം പ്രകാരമാണ് ഈ പുതിയ നിയമം കേന്ദ്ര ബാങ്ക് അവതരിപ്പിച്ചിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker