KeralaNews

മീൻ വളർത്തുന്ന പ്ലാസ്റ്റിക്പെട്ടിയിൽ വീണ് രണ്ടുവയസ്സുകാരൻ മരിച്ചു

താനൂർ : അലങ്കാരമത്സ്യങ്ങൾ വളർത്തുന്ന പ്ലാസ്റ്റിക്പെട്ടിയിലെ വെള്ളത്തിൽ വീണ് രണ്ടുവയസ്സുകാരൻ മരിച്ചു. കണ്ണന്തളി അൽനൂർ സ്‌കൂളിനു സമീപം താമസിക്കുന്ന ഒലിയിൽ ഫൈസലിന്റെയും ഫൗസിയയുടെയും മകൻ മുഹമ്മദ് ഫഹ്‌മിനാണ് മരിച്ചത്.

ചൊവ്വാഴ്ച ഉച്ചയ്ക്കാണു സംഭവം. കുട്ടിയെ കാണാതായതിനെത്തുടർന്ന് വീട്ടുകാർ നടത്തിയ തിരച്ചിലിലാണ് പെട്ടിയിൽ വീണുകിടക്കുന്നതായി കണ്ടെത്തിയത്. ഉടൻ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അടുക്കളമുറ്റത്ത് മീൻവളർത്താൻ വെള്ളം നിറച്ചുവെച്ച പ്ലാസ്റ്റിക് പെട്ടിയിലാണ് കുട്ടി വീണത്.സഹോദരങ്ങൾ: മുഹമ്മദ് ഫർസീൻ, ഷിഫു. കബറടക്കം ബുധനാഴ്ച ഒരുമണിക്ക് പനങ്ങാട്ടൂർ ജുമാമസ്ജിദ് കബറിസ്താനിൽ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button