CrimeKeralaNews

എടിഎം മെഷീനിൽ പ്രത്യേക ഉപകരണം, പണം കിട്ടാതെ മടങ്ങുന്നവരുടെ പണം കൈക്കലാക്കും; കൊച്ചിയിൽ തട്ടിപ്പ്

കൊച്ചി: കൊച്ചിയിൽ വീണ്ടും എടിഎം തട്ടിപ്പ്. എടിഎം മെഷീനിൽ കൃത്രിമം നടത്തിയാണ് പണം തട്ടിയത്. എടിഎം മെഷീനിൽ പ്രത്യേക ഉപകരണം ഘടിപ്പിച്ച് പണം പുറത്തേക്ക് വരുന്നത് തടയും. പിൻവലിച്ച പണം കിട്ടാതെ ഇടപാടുകാർ മടങ്ങുമ്പോൾ ഈ ഉപകരണം മാറ്റി സംഘം പണം കൈക്കലാക്കുകയുമായിരുന്നു. 7 ഇടപാടുകർക്ക് 25,000 രൂപ നഷ്ടമായി. കളമശ്ശേരി പ്രീമിയർ കവലയിലെ തട്ടിപ്പിന്‍റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തു വന്നത്. ജില്ലയിൽ 11എടിഎമ്മുകളിൽ തട്ടിപ്പ് നടന്നു എന്നാണ് വിവരം. 

തിരുവനന്തപുരത്ത് തോക്ക് ചൂണ്ടി മോഷണത്തിന് ശ്രമിച്ച സംഘം അവരുടെ നാടായ ഉത്തർപ്രദേശിലെത്തി. തോക്ക് ചൂണ്ടിയുള്ള കവർച്ചാ ശ്രമം നടത്തിയ ഈ സംഘത്തിന് വേണ്ടി പൊലീസ് അന്വേഷണം നടക്കുന്നുവെന്ന് പറഞ്ഞ സമയത്താണ് ഇവർ തിരുവനന്തപുരത്ത് നിന്ന് കൊല്ലത്ത് എത്തി അവിടെ നിന്നും ഉത്തർപ്രദേശിലേക്കും പോയത്. മോഷണ ശ്രമത്തിന് ശേഷം പ്രധാന പ്രതി മോനിഷും കൂട്ടരും കാറിലാണ് കൊല്ലത്തേക്ക് പോയത്. ശേഷം അവിടെ നിന്നും ട്രെയിനിലും കയറി രക്ഷപ്പെടുകയായിരുന്നു.

മോഷ്ടാക്കൾ രക്ഷപ്പെട്ടത് പൊലീസിന് സംഭവിച്ച വൻ വീഴ്ചയാണ്. ഉത്തരേന്ത്യൻ മോഷണ സംഘം ഭീതി പരത്തിയ ശേഷം ആണ് തിരുവനന്തപുരത്ത് നിന്നും മുങ്ങിയത് . തമ്പാനൂരിൽ നിന്നാണ് കൊല്ലത്ത് എത്തിയത്. നാല് മണിക്ക് തമ്പാനൂരിൽ നിന്നും രക്ഷപ്പെട്ടു. പൊലീസ് മോഷ്ടാക്കളെ കണ്ടെത്താൻ അരിച്ചു പറക്കുന്നുവെന്ന് പറയുമ്പോഴാണ് ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് പേർ കൊല്ലത്തേക്ക് കടന്നത്. അതേസമയം മോഷ്ടാക്കളെ കുറിച്ച് എല്ലാ ജില്ലകളിലും പൊലീസിനേയും റെയിൽവേ പൊലീസിനേയും വിവരം അറിയിച്ചിരുന്നു. എന്നാൽ കൊല്ലം പൊലീസും റെയിവേ പൊലീസും അനങ്ങിയില്ലെന്നും വ്യക്തമായി. 

കൊല്ലത്ത് മാരക ലഹരി മരുന്നായ എംഡിഎംഎയുമായി  ദമ്പതികൾ ഉൾപ്പെടെ നാല് പേർ പൊലീസിന്റെ പിടിയിൽ. സ്‌കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് മയക്കുമരുന്ന് എത്തിച്ചു കൊടുക്കുന്ന സംഘത്തിലുള്ളവരാണ് അറസ്റ്റിലായത്. കരിക്കോട്, ലോഡ്ജിൽ മുറിയെടുത്തായിരുന്നു ഇവരുടെ കച്ചവടം. കിളികൊല്ലൂര്‍ സ്വദേശി അഭിനാഷ്, പുന്തലത്താഴം സ്വദേശി അഖില്‍, പേരൂര്‍ സ്വദേശി അജു , ഭാര്യ ബിന്‍ഷ എന്നിവരെയാണ് കിളികൊല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 

കരിക്കോട് ഷാപ്പ്മുക്കിന് സമീപത്തുള്ള ലോഡ്ജില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. ഇവരില്‍നിന്നും 19 ഗ്രാം എംഡിഎംഎയും 30 ഗ്രാം കഞ്ചാവും  കണ്ടെടുത്തു. കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ മെറിന്‍ ജോസഫിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കിളികൊല്ലൂർ പോലീസും കൊല്ലം സിറ്റി ഡാൻസാഫ് ടീമും സംയുക്തമായാണ് ലോഡ്ജിൽ പരിശോധന നടത്തിയത്.  ലോഡ്ജിന്റെ തൊട്ടടുത്ത് പ്രൊഫഷണൽ, ആർട്സ് കോളജുകളും സ്‌കൂളുകളുണ്ട്. ഇവിടെ മയക്കുമരുന്ന് ഉപയോഗം വ്യാപകമാണെന്ന് പരാതി ഉയര്‍ന്നിരുന്നു.

രണ്ട് മാസമായി ഇവർ ഷാപ്പ് മുക്കിലെ ലോഡ്ജിൽ മുറിയെടുത്ത് മയക്കുമരുന്ന് കച്ചവടം ചെയ്ത് വരികയായിരുന്നു.  എം.ഡി.എം.എക്ക് ഗ്രാമിന് 1500 രൂപ മുതൽ 2000 രൂപ വരെയാണ് ഇവർ  വാങ്ങിയിരുന്നത്. ഗൂഗിൾ പേ വഴിയായിരുന്നു പണമിടപാടുകൾ. ലക്ഷക്കണക്കിന് രൂപയാണ് ഇത്തരത്തിൽ ഇവരുടെ  അക്കൗണ്ടിലേക്കെത്തിയത്. പ്രതികൾക്ക്  ലക്ഷക്കണക്കിന് രൂപയുടെ ബാങ്ക് ബാലൻസുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതികൾക്ക് ലഹരിമരുന്ന് എത്തിച്ചു നൽകിയവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button