28.1 C
Kottayam
Sunday, June 7, 2026

യാത്രകൾക്ക് കൂട്ടായി പുത്തൻ കാർ; എംജി ഹെക്‌ടർ പ്ലസ് സ്വന്തമാക്കി ‍മല്ലിക സുകുമാരൻ

Must read

കൊച്ചി:പുത്തൻ കാർ സ്വന്തമാക്കി നടി മല്ലിക സുകുമാരൻ. എംജി ഹെക്‌ടർ പ്ലസ് എസ്‌യുവിയാണ് നടി വാങ്ങിയിരിക്കുന്നത്. കാര്‍ ഷോറൂമിൽ നിന്നുമുള്ള മല്ലികയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. കാർ കണ്ടപ്പോൾ മൊത്തത്തിൽ എൻ്റെയൊരു സൗന്ദര്യം കാറിനും തോന്നി. അങ്ങനെയാണ് എംജി ഹെക്‌ടർ തെരഞ്ഞെടുക്കുന്നത് എന്ന് മല്ലിക തമാശരൂപേണ പറയുന്നു. 

കൊച്ചുമക്കളായ പ്രാർത്ഥന, നക്ഷത്ര, അലംകൃത എന്നിവരെ കൂട്ടി അമ്മൂമ്മക്കൊന്ന് കറങ്ങാൻ പോകണം. ഇത്തവണ ഓണത്തിന് എല്ലാവരും കൂടി തിരുവനന്തപുരത്ത് ആയിരിക്കും കൂടുന്നത്. അക്കൂട്ടത്തിലെ അതിഥിയായിരിക്കും ഈ പുതിയ കാർ.  വാഹനം വാങ്ങാൻ വരുന്നതിന് മുമ്പുള്ള ടെസ്റ്റ് ഡ്രൈവിന് പൃഥ്വിരാജും ഭാര്യ സുപ്രിയയും കണ്ടിരുന്നു. ടെസ്റ്റ് ഡ്രൈവിന് ഇന്ദ്രജിത്താണ് വന്നത്.

- Advertisement -

രണ്ടു പേരും ഇനി ഫോട്ടോയ്ക്ക് വേണ്ടി കാത്തിരിക്കുക ആണെന്നും മല്ലിക സുകുമാരൻ പറഞ്ഞു. കൊച്ചി ഷോറൂമിൽ നിന്നാണ് മല്ലിക സിൽവർ നിറത്തിലുള്ള എസ്‌യുവി വാങ്ങിയത്. 16.15 ലക്ഷം രൂപ മുതൽ 20.75 ലക്ഷം രൂപ വരെയാണ് ഈ വാഹനത്തിനായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.

- Advertisement -

അതേസമയം, സിനിമയിലും സീരിയലിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന ആളാണ് മല്ലിക സുകുമാരൻ. അരവിന്ദന്റെ ആദ്യചിത്രമായ ഉത്തരായനത്തിലൂടെ 1974 ലായിരുന്നു സിനിമയില്‍ മല്ലികയുടെ അരങ്ങേറ്റം. പിന്നീട് ഇങ്ങോട്ട് ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾ സിനിമകളിലും സീരിയലുകളിലുമായി മല്ലിക അഭിനയിച്ചു. പൃഥ്വിരാജിന്റെ രണ്ടാമത്തെ സംവിധാന സംരംഭമായ ബ്രോ ഡാഡിയിൽ മോഹൻലാലിന്റെ അമ്മയായി മല്ലിക എത്തിയിരുന്നു. മോഹന്‍ലാലിന്‍റെ മകനായി അഭിനയിച്ചത് പൃഥ്വിരാജ് ആണ്. കല്യാണി പ്രിയദര്‍ശന്‍ ആയിരുന്നു നായിക ആയി എത്തിയത്. മീന ആയിരുന്നു മോഹന്‍ലാലിന്‍റെ പെയര്‍. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കാണാനൊരു ലുക്കില്ലെന്നേയുള്ളൂ ഭയങ്കര ബുദ്ധിയാ….! സലിം കുമാറിൻ്റെ മാസ്റ്റർപീസ് ഡയലോഗുകൾ ;വിട വാങ്ങിയത് ട്രോളുകളുടെയും മീമുകളുടെയും തമ്പുരാൻ

മലയാളികൾ തമാശ പറയുമ്പോൾ പഴഞ്ചൊല്ലുപോലെ കടന്നുവരുന്ന ചില ഡയലോഗുകളുണ്ട്, എപ്പോൾ കേട്ടാലും ചിരിവരുന്ന മനസ്സിലേക്ക് ഓടിവരുന്ന രംഗങ്ങൾ. വർഷങ്ങളോളം മലയാളികളെ ചിരിപ്പിച്ച രംഗങ്ങൾക്ക് പിന്നിൽ ഒരാളുണ്ടായിരുന്നു സലിം കുമാർ. പല ഭാവങ്ങളിലൂടെ പല...

പ്രണയ കല്യാണം, വിവാഹപ്പിറ്റേന്ന് ആദ്യ സിനിമയുടെ സെറ്റിലേക്ക്‌, 30-ാം വിവാഹവാർഷികത്തിന് കാത്തുനിൽക്കാതെ അവസാനയാത്ര

കൊച്ചി:2024 ഒക്ടോബർ പത്തിന് തന്റെ ജന്മദിനത്തിൽ സലിം കുമാർ ഫെയ്‌സ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവെച്ചു. അതിൽ കുറിച്ചിരുന്നത് ഇങ്ങനെയായിരുന്നു...'ജീവിതമെന്ന മഹാസാഗരത്തിൽ ആയുസ് എന്ന വഞ്ചിയിലൂടെയുള്ള എന്റെ യാത്ര 54 കാതങ്ങൾ പിന്നിട്ട് 55ലേക്ക്...

കോഴിക്കോട് ഷിഗെല്ല രോഗബാധ; നാലരവയസ്സുകാരി മരിച്ചു

കോഴിക്കോട് :ജില്ലയിൽ ഷിഗെല്ല രോഗബാധയെ തുടർന്ന് നാലരവയസ്സുകാരി മരിച്ചു. അണ്ടിക്കോട് വള്ളിൽകടവിനു സമീപം പുത്തലത്ത് ബബീഷിന്റെ മകൾ നിള ആണ് മരിച്ചത്. ജൂൺ ഒന്നിന് വയറിളക്കത്തെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ...

പാചകവാതക വില വർധിപ്പിച്ചു: സിലിണ്ടറിന് വൻ തുകകൂട്ടി; മൂന്ന് മാസത്തിനിടെ രണ്ടാമത്തെ വർധനവ്

ന്യൂഡൽഹി: രാജ്യത്ത് ഗാർഹിക പാചകവാതക വില വീണ്ടും വർധിപ്പിച്ചു. 14.2 കിലോഗ്രാം സിലിണ്ടറിന് 29 രൂപയാണ് വർധിപ്പിച്ചത്. മൂന്ന് മാസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ വിലവർധനവാണിത്. പുതുക്കിയ നിരക്കുകൾ ജൂൺ 7 മുതൽ നിലവിൽ...

പുനലൂർ-മൂവാറ്റുപുഴ റോഡിൽ കാറും ലോറിയും കൂട്ടിയിടിച്ചു; രണ്ട് മരണം

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂർ വലിയപള്ളിക്ക് സമീപം ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. സുന്ദർ രാജ്, മകളായ ജനനി എന്നിവരാണ് മരിച്ചവത്. ആലുവ സ്വദേശിയായ പ്രണവും കുടുംബവുമാണ് അപകടത്തിൽ പെട്ടത്....

Popular this week