25.5 C
Kottayam
Friday, June 5, 2026

പെറ്റമ്മയെയും പോറ്റമ്മയെയും തള്ളി പറയുന്ന അബ്ദുള്ളക്കുട്ടി പറയുന്നത് കേട്ട് ദ്വീപിന്റെ പ്രശ്‌നങ്ങള്‍ അളക്കരുതെന്ന് എഎം ആരിഫ് എം.പി

Must read

കൊച്ചി:പെറ്റമ്മയെയും പോറ്റമ്മയെയും തള്ളി പറയുന്ന എപി അബ്ദുള്ളകുട്ടി പറയുന്നത് കേട്ട് ലക്ഷദ്വീപിന്റെ പ്രശ്‌നങ്ങള്‍ ആരും അളക്കരുതെന്ന് എഎം ആരിഫ് എംപി. ദ്വീപിന് ചേരുന്ന വികസനമാണ് അവിടെ വേണ്ടത്. അവര്‍ക്ക് താങ്ങാന്‍ സാധിക്കാത്ത വികസനം അവിടെ കെട്ടി ഏല്‍പ്പിക്കരുത്. പ്രകൃതിക്ക് അനുകൂലമായ വികസനം മാത്രമാണ് ദ്വീപില്‍ ആവശ്യമുള്ളതെന്നും ആരിഫ് ഒരു ചാനൽ ചർച്ചയിൽ പറഞ്ഞു.

ആരിഫ് എംപി പറഞ്ഞത്:

”അബ്ദുള്ളക്കുട്ടി പറയുന്നത് കേരളത്തില്‍ മാത്രമാണ് പ്രതിഷേധമെന്നാണ്. എന്നാല്‍ ദ്വീപിലുള്ള എല്ലാ പാര്‍ട്ടിക്കാരും ചേര്‍ന്നാണ് സേവ് ലക്ഷദ്വീപ് ഫോറം തുടങ്ങിയത്. അതില്‍ ബിജെപിക്കാരും മറ്റെല്ലാ പാര്‍ട്ടിക്കാരും അംഗങ്ങളാണ്. അവരെല്ലാം ഒരുപോലെ ആവശ്യപ്പെടുന്നത് പ്രഫുല്‍ പട്ടേലിനെ തിരിച്ചുവിളിക്കണമെന്നാണ്. പെറ്റമ്മയെയും പോറ്റമ്മയെയും തള്ളി പറയുന്ന അബ്ദുള്ളക്കുട്ടി പറയുന്നത് കേട്ട് ദ്വീപിന്റെ പ്രശ്‌നങ്ങളെ അളക്കരുത്. ദ്വീപിന് ചേരുന്ന വികസനമാണ് അവിടെ വേണ്ടത്. താങ്ങാന്‍ സാധിക്കാത്ത വികസനം അവരില്‍ കെട്ടി ഏല്‍പ്പിക്കരുത്. അതൊരു ദ്വീപാണ്. പ്രകൃതിക്ക് അനുകൂലമായ വികസനം മാത്രമാണ് അവിടെ ആവശ്യമുള്ളത്.”

കേരളവും ലക്ഷദ്വീപും തമ്മിലുള്ളത് ഹൃദയബന്ധമാണെന്നും ആരിഫ് പറഞ്ഞു. ”ലക്ഷദ്വീപിന് വേണ്ടി നടക്കുന്നത് പാര്‍ട്ടികള്‍ തമ്മിലുള്ള തര്‍ക്കമല്ല. ഒരു ജനതയ്ക്ക് വേണ്ടിയുള്ളതാണ്. അവര്‍ക്കൊപ്പമാണ് കേരളത്തിലെ പൊതുസമൂഹം നില്‍ക്കുന്നത്.”

- Advertisement -

മുഹമ്മദ് ഫൈസല്‍ എംപി ബിജെപിയിലേക്ക് പോകാന്‍ ശ്രമിച്ചെന്ന അബ്ദുള്ളക്കുട്ടിയുടെ ആരോപണത്തിനും എഎം ആരിഫ് മറുപടി നല്‍കി. ”പാര്‍ട്ടികളില്‍ നിന്ന് പാര്‍ട്ടികളിലേക്കുള്ള അബ്ദുള്ളക്കുട്ടിയുടെ ആ യാത്ര തുടരുകയാണ്. ആദ്യം ഇടതിനൊപ്പം പിന്നെ കോണ്‍ഗ്രസ്, ഒടുവില്‍ ബിജെപി. ഇനിയും ചേക്കേറാന്‍ വല്ല പാര്‍ട്ടിയുമുണ്ടെങ്കില്‍, എന്തെങ്കിലും നക്കാപ്പിച്ച കിട്ടുന്ന സ്ഥാനങ്ങള്‍ കിട്ടുമെങ്കില്‍ പോകുന്ന അബ്ദുള്ളക്കുട്ടിക്ക് ഫൈസലിനെ കുറ്റം പറയാന്‍ സാധിക്കും.”

- Advertisement -

ലക്ഷദ്വീപിലേക്കുള്ള എംപിമാരുടെ യാത്രവിലക്കിനെ നിയമപരമായി നേരിടുമെന്നും ആരിഫ് എംപി പറഞ്ഞു. ”ദ്വീപിലേക്ക് പോകും മുന്‍പ് എംപിമാര്‍ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ കത്ത് നല്‍കിയിരുന്നു. 48 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് കൈവശമുണ്ട്. മാത്രമല്ല, ദ്വീപിലെത്തി ക്വാറന്റൈനില്‍ ഇരിക്കാന്‍ തയ്യാറാണെന്നും അഡ്മിനിസ്‌ട്രേറ്ററെ കത്തിലൂടെ അറിയിച്ചിരുന്നു. എന്നാല്‍ യാത്രയ്ക്ക് വിലക്കേര്‍പ്പെടുത്തുകയായിരുന്നു.”

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week