28.4 C
Kottayam
Saturday, June 6, 2026

വന്ദേ ഭാരത് കോട്ടയം വഴിയാക്കാമെന്ന് റെയില്‍വേ; റെയിൽവേയുടേത് ഭീഷണിയുടെ സ്വരമെന്ന് ആരിഫ് എംപി

Must read

ആലപ്പുഴ: പാസഞ്ചർ ട്രെയിനുകളുടെ സമയക്രമം
പാലിക്കാൻ വന്ദേ ഭാരത് സർവീസ്
കോട്ടയം വഴിയാക്കാമെന്ന റെയിൽവേ അറിയിപ്പിനെ തള്ളി യാത്രക്കാരുടെ സംഘടനയും എ എം ആരിഫ് എംപിയും. റെയിൽവേയുടേത് ഭീഷണിയുടെ സ്വരമാണെന്ന് ആരിഫ് എം പി പറഞ്ഞു.

വന്ദേ ഭാരതിന്റെ സമയ ക്രമം തീരദേശ പാതയിലെ സർവീസുകളെ കാര്യമായി ബാധിച്ചിട്ടില്ലെന്നും പാസഞ്ചറുകൾ സമയ കൃത്യത പാലിക്കുന്നുണ്ടെന്നും ആണ് റെയില്‍വേയുടെ വിശദീകരണം. ടെയിനുകളുടെ സമയം മുൻപത്തേതു പോലെ നിലനിർത്താൻ ആലപ്പുഴ വഴിയുള്ള വന്ദേഭാരത് സർവീസ് കോട്ടയം വഴി തിരിച്ചുവിടുകയാണ് മാർഗ്ഗം. അല്ലാത്തപക്ഷം നിലവിലെ സമയക്രമം തുടരുക തന്നെ ചെയ്യുമെന്നുമാണ് റെയിൽവേ വ്യക്തമാക്കുന്നത്. എന്നാൽ ഈ വിശദീകരണങ്ങളെ തള്ളുകയാണ് ആലപ്പുഴ എം പി, എ എം ആരിഫും യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്സ് റെയിലും .

വൈകിട്ട് നാലിന് തിരുവനന്തപുരത്തു നിന്ന് കാസർകോട്ടേക്ക് പുറപ്പെടുന്ന വന്ദേ ഭാരത് ട്രെയിൻ കടന്ന് പോകാൻ
ആലപ്പുഴ വഴിയുള്ള ട്രെയിനുകളുടെ സമയം വൈകിപ്പിക്കുന്നു എന്നാണ് മാസങ്ങളായി യാത്രക്കാർ പരാതി ഉന്നയിക്കുന്നത്. എറണാകുളത്തു നിന്നും വൈകിട്ട് 6.5 ന് പുറപ്പെടുന്ന എറണാകുളം – കായംകുളം എക്സ്പ്രസിലെ യാത്രക്കാരാണ് ഇത് മൂലം ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുകൾ നേരിടുന്നത്. വിഷയത്തിൽ യാത്രക്കാരുടെ പ്രതിഷേധത്തിന് പിന്തുണയുമായി എ എം ആരിഫും രംഗത്ത് വന്നതോടെയാണ് കഴിഞ്ഞ ദിവസം റെയിൽവേ വിശദീകരണം നടത്തിയത് .

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

യുപി പോലീസിന് കൂറ് ഭരണഘടനയോടല്ല, രാഷ്ട്രീയ നേതൃത്വത്തോട്; രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: ഉത്തർപ്രദേശ് പോലീസിനെതിരെ രൂക്ഷ വിമർശനമുയർത്തി അലഹബാദ് ഹൈക്കോടതി. യുപിയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഭരണഘടനയോടല്ല കൂറെന്നും രാഷ്ട്രീയ മേലാളന്മാരെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു. ഉത്തർപ്രദേശിലെ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഫ്യൂഡൽ ചിന്താഗതി,...

ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു

ഇരിട്ടി/മൈസൂരു: കുടകിലെ തിത്തിമത്തിക്കടുത്തുള്ള കൊണനകട്ടെ ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിൽ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു. മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥൻ അന്നലമട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യയാണ് (51) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ...

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

Popular this week