KeralaNews

എ.കെ ബാലന് പകരം ഭാര്യ ജമീല തിരൂരില്‍ മത്സരിച്ചേക്കും; സാധ്യതാ പട്ടികയില്‍

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ മന്ത്രി എ.കെ. ബാലന് പകരം ഭാര്യ ഡോ. പി.കെ. ജമീലയെ തരൂരില്‍ മത്സരിപ്പിക്കാന്‍ സാധ്യത. സിപിഎം പാലക്കാട് ജില്ല സെക്രട്ടേറിയറ്റിന്റെ സാധ്യതാ പട്ടികയിലാണ് ജമീലയും ഉള്‍പ്പെട്ടത്.

അതേസമയം, ജമീലയെച്ചൊല്ലി ജില്ലാ സെക്രട്ടേറിയറ്റില്‍ ഭിന്നത ഉടലെടുത്തിട്ടുണ്ട്. ഒരു വിഭാഗം നേതാക്കളാണ് ജമീലയെ സ്ഥാനാര്‍ഥിയാക്കേണ്ടെന്ന് ചൂണ്ടിക്കാട്ടി രംഗത്തെത്തിയത്. എന്നാല്‍ ഈ എതിര്‍പ്പ് അവഗണിച്ച് ജമീലയുടെ പേര് സാധ്യതാ പട്ടികയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. ജമീലയെ പരിഗണിക്കുന്നത് സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണെന്നാണ് സൂചന. പാലക്കാട്ടെ സംവരണ മണ്ഡലമാണ് തരൂര്‍. 2011 മുതല്‍ എ.കെ ബാലനാണ് മണ്ഡലത്തില്‍ മത്സരിക്കുന്നത്.

അതേസമയം, തൃത്താലയില്‍ എം.ബി. രാജേഷിന്റെ പേര് നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്. മലമ്പുഴയില്‍ എ. പ്രഭാകരന്‍, സി.കെ. രാജേന്ദ്രന്‍ എന്നിവരുടെ പേരും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് നിര്‍ദേശിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button