മന്ത്രി എ.കെ ബാലന് കൊവിഡ് സ്ഥിരീകരിച്ചു

പാലക്കാട്: മന്ത്രി എകെ ബാലന് കൊവിഡ് സ്ഥിരീകരിച്ചു. മന്ത്രിയെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാസങ്ങള്‍ക്ക് മുന്‍പ് മന്ത്രിമാരായ തോമസ് ഐസക്, ഇ പി ജയരാജന്‍ എന്നിവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

ഇന്നലെ സംസ്ഥാനത്ത് 5615 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 61,269 സാമ്പിളുകളാണ് പരിശോധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4922 പേരുടെ പരിശോധനാഫലം നെഗറ്റീവും ആയി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News