കണ്ണൂര്‍: കോഴിക്കോടിനും എറണാകുളത്തിനും പിന്നാലെ കണ്ണൂര്‍ ജില്ലയിലും ഷിഗെല്ല രോഗ ബാധ സ്ഥിരീകരിച്ചു. ചിറ്റാരിപ്പറമ്പ് സ്വദേശിയായ ആറു വയസുകാരനാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. കുട്ടി ആശുപത്രിയില്‍ ചികില്‍സയിലാണ്.
നേരത്തെ കോഴിക്കോടും എറണാകുളത്തും ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു. കോഴിക്കോട് കോട്ടാംപറമ്പില്‍ 11 വയസുകാരന്‍ ഷിഗെല്ല ബാധിച്ച് മരിച്ചിരുന്നു. ഈ കുട്ടിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത 56 പേര്‍ക്ക് രോഗ ലക്ഷണങ്ങളുണ്ടായി. അഞ്ച് പേര്‍ക്ക് രോഗം സ്ഥിരികരിക്കുകയും ചെയ്തിരുന്നു.
എറണാകുളം ജില്ലയിലെ ചോറ്റാനിക്കരയില്‍ 56 വയസുകാരിക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. തുടര്‍ന്ന് ആരോഗ്യവകുപ്പ് കിണറുകള്‍ ശുചീകരണം അടക്കമുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News