ചേര്‍ത്തല: നിയുക്ത കൃഷി മന്ത്രി പി. പ്രസാദിനെ ഫോണില്‍ വിളിച്ച് ആശംസകള്‍ അറിയിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. പി പ്രസാദ് തന്നെയാണ് ആന്റണി വിളിച്ച കാര്യം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ജനങ്ങളെ അറിയിച്ചത്. എ.കെ ആന്റണിയെ പോലെ ഒരു വലിയ നേതാവ് വിളിച്ചപ്പോള്‍ ഒരുവേള അമ്പരന്ന് പോയെന്ന് പ്രസാദ് പറയുന്നു.
എ.കെ ആന്റണിയെ പോലെ ഒരു വലിയ നേതാവ് എന്നെ വിളിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. വിളിച്ചിതിന്റെ സന്തോഷവും അത്ഭുതവും പങ്ക് വെച്ചപ്പോള്‍ പ്രസാദ് എന്റെ നാടിന്റെ എം.എല്‍.എയായല്ലേ തെരഞ്ഞെടുക്കപ്പെട്ടത് എന്റെ നാടിന്റെ ജനപ്രതിനിധിയെ വിളിച്ച് അഭിനന്ദനം പറയേണ്ടത് എന്റെ കടമയല്ലേ എന്നായിരുന്നു ആന്റണിയുടെ മറുപടി മറുപടി.
അനുഗ്രഹങ്ങളുണ്ടാവണം എന്ന പി പ്രസാദിന്റെ അഭ്യര്‍ത്ഥനയ്ക്ക് അനുഗ്രഹത്തോടൊപ്പം പിന്തുണയും ആന്റണി ഉറപ്പ് നല്‍കി. രാഷ്ട്രീയത്തില്‍ എതിര്‍ചേരിയില്‍ നില്‍ക്കുമ്പോഴും അദ്ദേഹത്തെപ്പോലെ മുതിര്‍ന്ന ഒരു നേതാവിന്റെ ആശംസയും അനുഗ്രഹവും പകര്‍ന്ന് നല്‍കിയ സന്തോഷം ചെറുതല്ലെന്ന് പി പ്രസാദ് പറയുന്നു.
പി പ്രസാദിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
ഇന്നലെ ആശംസകള്‍ അറിയിച്ചുകൊണ്ട് ഒരുപാട്‌ഫോണ്‍ കോളുകള്‍ വന്നിരുന്നു. ചില വിളികള്‍ എടുക്കുന്നതിന് സാധിക്കാതെയും പോയി. അക്കൂട്ടത്തില്‍ ഒരു കോളെടുത്തെപ്പോള്‍ അങ്ങേത്തലയ്ക്കല്‍ നിന്നും പറഞ്ഞത് ”പ്രസാദേ, ഞാന്‍ എ.കെ ആന്റണിയാണ്’എന്നാണ്. ഒരുവേള ഞാന്‍ അമ്പരന്ന് പോയി.
എ.കെ ആന്റണിയെ പോലെ ഒരു വലിയ നേതാവ് എന്നെ വിളിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നതേയില്ലല്ലോ. എന്റെ സന്തോഷവും അത്ഭുതവും ഞാന്‍ പങ്ക് വെച്ചപ്പോള്‍ പ്രസാദ് എന്റെ നാടിന്റെ MLA യായല്ലേ തെരഞ്ഞെടുക്കപ്പെട്ടത്, എന്റെ നാടിന്റെ ജനപ്രതിനിധിയെ വിളിച്ച് അഭിനന്ദനം പറയേണ്ടത് എന്റെ കടമയല്ലേ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
അനുഗ്രഹങ്ങളുണ്ടാവണം എന്ന എന്റെ അഭ്യര്‍ത്ഥനയ്ക്ക് അനുഗ്രഹത്തോടൊപ്പം പിന്തുണയും അദ്ദേഹം ഉറപ്പ് നല്‍കി. രാഷ്ട്രീയത്തില്‍ എതിര്‍ചേരിയില്‍ നില്‍ക്കുമ്പോഴും അദ്ദേഹത്തെപ്പോലെ മുതിര്‍ന്ന ഒരു നേതാവിന്റെ ആശംസയും അനുഗ്രഹവും പകര്‍ന്ന് നല്‍കിയ സന്തോഷം ചെറുതല്ല.